പരീക്ഷാ പേ ചര്‍ച്ചയിൽ പങ്കെടുത്ത കുമരകം സ്വദേശിനിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ

പരീക്ഷാ പേ ചര്‍ച്ചയിൽ പങ്കെടുത്ത കുമരകം സ്വദേശിനിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ

കുമരകം : സിബിഎസ്‌ഇ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികളുമായി പ്രധാനമന്ത്രി സംവദിക്കുന്ന പരിപാടിയായ പരീക്ഷാ പേ ചർച്ച 2024ല്‍ പങ്കെടുത്ത കുമരകം സ്വദേശിനിയായ വിദ്യാർഥിനിക്ക് പ്രധാനമന്ത്രിയുടെ പ്രശംസാകത്ത് ലഭിച്ചു.

കുമരകം വടക്കുംഭാഗത്ത് കട്ടക്കയം ജസ്റ്റിൻ ജോണ്‍-ഷൈലാ ദമ്പതികളുടെ മകള്‍ കരോള്‍ റോസ് ജസ്റ്റിനാണ് പ്രധാനമന്ത്രിയുടെ കത്തു ലഭിച്ചത്. കൂത്താട്ടുകുളം മേരിഗിരി സിഎംഐ പബ്ലിക് സ്കൂള്‍ പ്ലസ് ടു വിദ്യാർഥിനിയാണ് കരോൾ റോസ്.

രാജ്യത്തെ എല്ലാ സിബിഎസ്‌ഇ സ്കൂളുകളിലേയും ആറു മുതല്‍ 12 വരെയുള്ള കുട്ടികളെയും അധ്യാപകരെയും രക്ഷാകർത്താക്കളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു ഓണ്‍ലൈൻ മള്‍ട്ടിപ്പിള്‍ ചോയ്സ് ക്വസ്റ്റ്യൻ കാോമ്ബറ്റീഷനാണ് ആദ്യം നടന്നത്. സിബിഎസ്‌ഇ പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ മാനസികപിരിമുറക്കം ഒഴിവാക്കാൻ വേണ്ട നിർദേശങ്ങള്‍ നല്‍കുകയും പരീക്ഷയെ സധൈര്യം നേരിടാൻ കുട്ടികളെ പ്രാപ്തരാക്കാൻ വരുത്തേണ്ട നൂതന മാർഗങ്ങളും ചർച്ച ചെയ്തു. ജനുവരി 12 നായിരുന്നു ഓണ്‍ലെെൻ പരീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേരിഗിരി പബ്ലിക് സ്കൂളിലെ മറ്റു ചില വിദ്യാർഥികള്‍ക്കും അധ്യാപകർക്കും പ്രധാനമന്ത്രിയുടെ പ്രശംസാ കത്ത് ലഭിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പല്‍ ഫാ. മാത്യു കരീത്ര സിഎംഐ പറഞ്ഞു.

ക്രിസ്റ്റീന മറിയം ജസ്റ്റിൻ (ദുബായ്), ബംഗളൂരു ക്രെെസ്റ്റ് യൂണിവേഴ്സിറ്റി വിദ്യാർഥി ജോണ്‍ ജസ്റ്റിൻ എന്നിവരാണ് കരോളിന്‍റെ സഹോദരങ്ങള്‍.