ചങ്ങനാശേരിയില്‍ മുനി​​സി​​പ്പ​​ല്‍ ഓ​​ഫീ​​സി​​ന് മു​​ൻപി​​ല്‍ പാ​​ര്‍​​ക്ക് ചെ​​യ്തി​​രു​​ന്ന കെ​എ​​സ്‌ആ​​ര്‍​​ടി​​സി ബ​​സി​​ന്‍റെ ബാ​​റ്റ​​റി​ മോ​​ഷ​​ണം പോ​​യി

സ്വന്തം ലേഖിക ച​​ങ്ങ​​നാ​​ശേ​​രി: ചങ്ങനാശേരി മു​​നി​​സി​​പ്പ​​ല്‍ ഓ​​ഫീ​​സി​​നു മു​​ൻപി​​ല്‍ പാ​​ര്‍​​ക്ക് ചെ​​യ്തി​​രു​​ന്ന കെ​എ​​സ്‌ആ​​ര്‍​​ടി​​സി ബ​​സി​​ന്‍റെ ബാ​​റ്റ​​റി​​ക​​ള്‍ മോ​​ഷ​​ണം പോ​​യി. ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യാ​​ണ് സം​​ഭ​​വം. കെ​എ​സ്‌ആ​​ര്‍​​ടി​​സി ഡി​​പ്പോ​​യി​​ല്‍ നി​​ല​​വി​​ലു​​ള്ള മു​​ഴു​​വ​​ന്‍ ബ​​സു​​ക​​ള്‍​​ക്കും രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ പാ​​ര്‍​​ക്ക് ചെ​​യ്യാ​​ന്‍ ഇ​​ട​​മി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ മു​​നി​​സി​​പ്പ​​ല്‍ ജം​​ഗ്ഷ​​നി​​ലും പെ​​രു​​ന്ന ബ​​സ്‌​സ്റ്റാ​​ന്‍​​ഡി​​ലും മ​​റ്റു​​മാ​​യാ​​ണ് ബ​​സു​​ക​​ള്‍ പാ​​ര്‍​​ക്ക് ചെ​​യ്യു​​ന്ന​​ത്. ഇ​​പ്ര​​കാ​​രം മു​​നി​​സി​​പ്പ​​ല്‍ കാ​​ര്യാ​​ല​​യ​​ത്തി​​നു മു​ൻപി​​ല്‍ പാ​​ര്‍​​ക്ക് ചെ​​യ്തി​​രു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി ഡി​​പ്പോ​​യി​​ലെ ആ​​ര്‍​​എ​​ന്‍​​ഇ-571 ന​​മ്പര്‍ ഓ​​ര്‍​​ഡി​​ന​​റി ബ​​സി​​ന്‍റെ ര​​ണ്ടു ബാ​​റ്റ​​റി​​ക​​ളാ​​ണ് മോ​​ഷ​​ണം പോ​​യ​​ത്. ഇ​​ന്ന​​ലെ പു​​ല​​ര്‍​​ച്ചെ സ​​ര്‍​​വീ​​സ് പോ​​കു​​ന്ന​​തി​​നാ​​യി ഡ്രൈ​​വ​​ര്‍ ബ​​സ് സ്റ്റാ​​ര്‍​​ട്ട് ചെ​​യ്യാ​​ന്‍ ശ്ര​​മി​​ക്കു​​മ്പോഴാ​​ണ് ബാ​​റ്റ​​റി […]

കോട്ടയം ജില്ലയിൽ ഇന്ന് (04/ 08/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഓഗസ്റ്റ് 4 വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ. 1. വാകത്താനം സെക്ഷൻ പരിധിയിൽ കണ്ണൻചിറ, കൊട്ടാരംകുന്ന്, പോട്ടച്ചിറ പാണ്ടൻച്ചിറ, പന്നിത്തടം തുടങ്ങിയ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും 2. വാകത്താനം സെക്ഷൻ പരിധിയിൽ കടുവക്കുഴി വെട്ടിയിൽ തുടങ്ങിയ ഭാഗങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

ഒന്നര പതിറ്റാണ്ടിനിടെ ആദ്യമായി കോട്ടയം ട്രാവൻകൂർ സിമന്റ്‌സിൽ ശമ്പളം മുടങ്ങി; കെടുകാര്യസ്ഥതയിൽ മാനേജ്‌മെന്റ് തൊഴിലാളികൾക്കു സമ്മാനിച്ചത് ദുരിതം

കോട്ടയം: പൊതുമേഖലാ വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുമ്പോൾ , മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയെ തുടർന്ന് പതിനഞ്ചു വർഷത്തെ ചരിത്രത്തിൽ ആദ്യമായി ട്രാവൻകൂർസിമന്റ്‌സിൽ ശമ്പളം മുടങ്ങി. ജീവനക്കാർക്ക് പകുതി ശമ്പളം മാത്രമാണ് മാനേജ്‌മെന്റ് നൽകിയത്. കടുത്ത വിമർശനത്തെ തുടർന്നാണ് പകുതി ശമ്പളമെങ്കിലും നൽകാൻ മാനേജ്‌മെന്റ് തയ്യാറായത്.കമ്പനിയുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ യോഗം ചേർന്ന് ദിവസങ്ങൾക്കകമാണ് ഇപ്പോൾ ശമ്പളം പോലും മുടങ്ങുന്ന സ്ഥിതിയുണ്ടായിരിക്കുന്നത്. വ്യക്തമായ പദ്ധതിയില്ലാതെ മുന്നോട്ട് പോകുന്നതാണ് ഇപ്പോൾ ശമ്പളം പോലും മുടങ്ങുന്ന സ്ഥിതിയിലേയ്ക്ക് എത്തിച്ചത്. വാറ്റ് നികുതി കുടിശികയിൽ കമ്പനി മാനേജ്‌മെന്റ് […]

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ ചെയ്യരുത്; റെഡ് അലേർട്ട് പിൻവലിച്ചെങ്കിലും ജാഗ്രത തുടരണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക്

  കോട്ടയം: കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പിൻവലിച്ചെങ്കിലും ജനങ്ങൾ ജാഗ്രത തുടരണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് അറിയിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും കുട്ടികളോ മുതിർന്നവരോ നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കുവാനോ മീൻ പിടിക്കുവാനോ പോകാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. മഴക്കാലത്ത് മണ്ണിടിച്ചിലിന് സാഹചര്യം ഉള്ളതിനാൽ മതിലുകൾ, കുന്നിൻ ചെരിവുകൾ, മൺതിട്ടകൾഎന്നിവിവിടങ്ങളിൽ നിന്നും അകലം പാലിക്കുക. പോലീസിന്റെയും ഫയർഫോഴ്സിന്റെയും […]

വാഹനങ്ങൾ തമ്മിൽ തട്ടിയതിനെത്തുടർന്ന് തർക്കം; യുവതിയോട് അ‌പമര്യാദയായി പെരുമാറിയയാളെ അ‌റസ്റ്റ് ചെയ്ത് ഏറ്റുമാനൂർ പൊലീസ്

ഏറ്റുമാനൂർ: യുവതിയോട് അപമര്യാദയായി പെരുമാറിയ ആളെ പൊലീസ് അ‌റസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മള്ളുശ്ശേരി ഭാഗത്ത് കൊണ്ടട്ടമാലിയിൽ വീട്ടിൽകെ.എം ജോസഫ് മകൻ സാബു കെ ജെ (56) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയിൽ തെള്ളകം ഭാഗത്ത് വച്ച് വാഹനങ്ങൾ തമ്മിൽ തട്ടിയത് സംബന്ധമായ തർക്കത്തിനോടുവിലാണ് എതിർ വാഹനത്തിൽ ഉണ്ടായിരുന്ന യുവതിയോട് സാബു അപമര്യാദയായി പെരുമാറിയത്. തുടർന്ന് യുവതി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ പ്രശോഭ്, എ.എസ്.ഐ ലിജു, സി.പി.ഓ മാരായ സജി പി. […]

കോട്ടയം എം.ജി. സർവ്വകലാശാല നാളത്തെ പരീക്ഷകൾ മാറ്റി

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കെല്ലാം കളക്ടർ അവധി പ്രഖ്യാപിച്ചതിനാൽ എം.ജി. സർവ്വകലാശാല നാളത്തെ പരീക്ഷകൾ മാറ്റി. മഹാത്മാഗാന്ധി സർവ്വകലാശാല നാളത്തെ (ആഗസ്ത് – 4) എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്.

തനിക്ക് തീരെ സുഖമില്ലെന്നും നാട്ടിലേക്കുള്ള യാത്രയില്‍ ട്രെയിനില്‍ ആണെന്നും അവസാനകോൾ; കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു വർഷത്തിലധികം; കേരളത്തിന്റെ മരുമകളായി കോട്ടയം പൂഞ്ഞാറിലെത്തിയ റഷ്യൻ യുവതി ഭർത്താവിനെ കണ്ടെത്താനായി ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നു

കോട്ടയം: തനിക്ക് തീരെ സുഖമില്ലെന്നും നാട്ടിലേക്കുള്ള യാത്രയില്‍ ട്രെയിനില്‍ ആണെന്നും പറഞ്ഞുകൊണ്ടൊരു ഫോൺകോൾ. കാത്തിരുന്ന് മുഷിഞ്ഞതല്ലാതെ ഭര്‍ത്താവ് എത്തിയില്ല. ഒരു വര്‍ഷമായി കാണാതായ ഭര്‍ത്താവിനെ അന്വേഷിച്ച്‌ വിഷമിക്കുകയാണ് റഷ്യന്‍ യുവതിയായ ശ്വേത എന്ന സെറ്റ്‌ലാന. കഴിഞ്ഞ പത്ത് വര്‍ഷമായി കോട്ടയം ജില്ലയിലെ പൂഞ്ഞാറുകാരി ആയിട്ട്. ജോസ് രാജന്‍ ഈന്തും പ്ലാക്കല്‍ എന്ന വ്യക്തിയെ നിയമപരമായി വിവാഹം ചെയ്ത് ഇന്ത്യന്‍ പൗരത്വം നേടി സ്ഥിര താമസമാക്കിയിരിക്കുകയാണ് ശ്വേത. ഇവര്‍ റഷ്യയിലെ മോസ്‌കോ സ്വദേശിനിയാണ്. 2012 മാര്‍ച്ച്‌ 29 നാണ് ഇവര്‍ പൂഞ്ഞാര്‍ സ്വദേശിയായ ഈന്തും പ്ലാക്കല്‍ […]

കോട്ടയം നഗരത്തിൽ വൻ തീപിടുത്തം; എംഎൽ റോഡിൽ ബവ്‌റിജസ് കോർപറേഷന്റെ ഔട്ലെറ്റിന് എതിർവശത്തെ ഗോഡൗണിനാണ് തീ പിടിച്ചത്; തീപിടുത്തം ഉണ്ടായത് ഈരയിൽക്കടവ് സ്വദേശി വാടകയ്ക്ക് എടുത്തിരിക്കുന്ന കെട്ടിടത്തിൽ; കടയിൽ ഉണ്ടായിരുന്ന സാധനങ്ങളിൽ ഏറെയും കത്തി നശിച്ചു

കോട്ടയം: കോട്ടയം നഗരത്തിൽ വൻ തീപിടുത്തം. എംഎൽ റോഡിൽ ബവ്‌റിജസ് കോർപറേഷന്റെ ഔട്ലെറ്റിന് എതിർവശത്തെ ഗോഡൗണിനാണ് ഇന്നു പുലർച്ചെ 1.15ന് തീപിടിച്ചത്. തീ ആളിക്കത്തിയതോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന സാധനങ്ങളിൽ ഏറിയ പങ്കും കത്തി നശിച്ചു. അഗ്‌നിരക്ഷാസേനയുടെ 4 യൂണിറ്റുകൾ എത്തി ഷട്ടറുകൾ തകർത്ത് അകത്തു കയറാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ സാധിച്ചില്ല. തുടർന്നു പുറത്തുനിന്നു വെള്ളം അകത്തേക്ക് ഒഴിച്ചു അണയ്ക്കാൻ ശ്രമം നടത്തി. സമീപത്തെ കെട്ടിടത്തിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമവും സേന നടത്തി. സ്റ്റേഷൻ ഓഫിസർ അനൂപിന്റെ നേതൃത്വത്തിലാണ് തീ അണയ്ക്കാൻ ശ്രമം നടക്കുന്നത്. […]

തിങ്കളും, ചൊവ്വയുമായി മലയോരമേഖലയിൽ ഉണ്ടായത് അഞ്ച് ഉരുൾപൊട്ടലുകൾ; മഴയെടുത്തത്‌ 13 ജീവൻ; ദുരിതപ്പെയ്‌ത്ത് തുടരുന്നു; ആറ് നദികളില്‍ പ്രളയമുന്നറിയിപ്പ്‌; മലയോരമേഖലയില്‍ മഴയ്ക്ക് നേരിയ ശമനം

കോട്ടയം: കനത്ത മഴയിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വിറച്ച്‌ മലയോര മേഖല. തീക്കോയിയില്‍ തിങ്കളും ചൊവ്വയുമായി അഞ്ചിടത്ത്‌ ഉരുള്‍പൊട്ടലും മലയിടിച്ചിലുമുണ്ടായി. മഴക്കെടുതിയില്‍ സംസ്‌ഥാനത്ത്‌ ഏഴുമരണംകൂടി. കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണു മരിച്ചത്‌. ഇതോടെ കഴിഞ്ഞ ഞായര്‍ മുതല്‍ പെയ്യുന്ന കനത്തമഴയില്‍ സംസ്‌ഥാനത്തു ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 13 ആയി. കാണാതായ മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. മാര്‍മല അരുവിക്ക്‌ സമീപം, കൊട്ടുകാപ്പള്ളി എസ്‌റ്റേറ്റ്‌ എന്നിവിടങ്ങളിലും ഒറ്റയീട്ടി കട്ടൂപ്പാറയില്‍ മൂന്നിടത്തുമാണ്‌ ഉരുള്‍പൊട്ടലുണ്ടായത്‌. ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങളായതിനാല്‍ ജീവനഹാനിയുണ്ടായില്ല. വലിയതോതില്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്‌. മണ്ണിടിച്ചിലില്‍ […]

കൂട്ടിക്കലിൽ പ്രളയത്തിന് കാരണമാകുന്ന ചെക്ക്ഡാം പൊളിച്ചു നീക്കാൻ അടിയന്തിര നടപടി

മുണ്ടക്കയം:കൂട്ടിക്കലിൽ പ്രളയത്തിന് കാരണമായി, കൂട്ടിക്കൽ ചപ്പാത്തിൽ അപകടരമായി വെളളപൊക്കത്തിന് വഴിവെയ്ക്കുന്ന ചെക്ക് ഡാം പൊളിച്ച് നീക്കാൻ തീരുമാനം. മുണ്ടക്കയത്ത് മന്ത്രി വി.എൻ.വാസവൻ പങ്കെടുത്ത നട മഴക്കെടുതി അവലോകന യോഗത്തിൽ ഇക്കാര്യം കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്.സജിമോൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മന്ത്രി വി.എൻ.വാസവൻ്റ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം ഇക്കാര്യം ജലവിഭവ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തതിൻ്റെ ഫലമായാണ് നടപടി ഉണ്ടായത്.