കോട്ടയം നഗരത്തിൽ വൻ തീപിടുത്തം; എംഎൽ റോഡിൽ ബവ്‌റിജസ് കോർപറേഷന്റെ ഔട്ലെറ്റിന് എതിർവശത്തെ ഗോഡൗണിനാണ് തീ പിടിച്ചത്; തീപിടുത്തം ഉണ്ടായത് ഈരയിൽക്കടവ് സ്വദേശി വാടകയ്ക്ക് എടുത്തിരിക്കുന്ന കെട്ടിടത്തിൽ; കടയിൽ ഉണ്ടായിരുന്ന സാധനങ്ങളിൽ ഏറെയും കത്തി നശിച്ചു

Spread the love

കോട്ടയം: കോട്ടയം നഗരത്തിൽ വൻ തീപിടുത്തം. എംഎൽ റോഡിൽ ബവ്‌റിജസ് കോർപറേഷന്റെ ഔട്ലെറ്റിന് എതിർവശത്തെ ഗോഡൗണിനാണ് ഇന്നു പുലർച്ചെ 1.15ന് തീപിടിച്ചത്. തീ ആളിക്കത്തിയതോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന സാധനങ്ങളിൽ ഏറിയ പങ്കും കത്തി നശിച്ചു.

അഗ്‌നിരക്ഷാസേനയുടെ 4 യൂണിറ്റുകൾ എത്തി ഷട്ടറുകൾ തകർത്ത് അകത്തു കയറാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ സാധിച്ചില്ല. തുടർന്നു പുറത്തുനിന്നു വെള്ളം അകത്തേക്ക് ഒഴിച്ചു അണയ്ക്കാൻ ശ്രമം നടത്തി. സമീപത്തെ കെട്ടിടത്തിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമവും സേന നടത്തി. സ്റ്റേഷൻ ഓഫിസർ അനൂപിന്റെ നേതൃത്വത്തിലാണ് തീ അണയ്ക്കാൻ ശ്രമം നടക്കുന്നത്. പൊലീസും സ്ഥലത്തെത്തി.

രണ്ട് മണിയോടെ ഭാഗികമായി തീയണച്ചു. മാങ്ങാനത്തു താമസിക്കുന്ന ഈരയിൽക്കടവ് സ്വദേശി സുനിൽ വാടകയ്ക്ക് എടുത്തിരിക്കുന്ന കെട്ടിടം ഗോഡൗണായി ഉപയോഗിച്ചുവരികയായിരുന്നു. ഇതിനാണ് തീ പിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തു താമസിക്കുന്ന കെട്ടിട ഉടമയാണ് ഗോഡൗണിൽനിന്നു തീയും പുകയും ഉയരുന്നതു കണ്ടത്.