ചങ്ങനാശേരിയില്‍ മുനി​​സി​​പ്പ​​ല്‍ ഓ​​ഫീ​​സി​​ന് മു​​ൻപി​​ല്‍ പാ​​ര്‍​​ക്ക് ചെ​​യ്തി​​രു​​ന്ന കെ​എ​​സ്‌ആ​​ര്‍​​ടി​​സി ബ​​സി​​ന്‍റെ ബാ​​റ്റ​​റി​ മോ​​ഷ​​ണം പോ​​യി

ചങ്ങനാശേരിയില്‍ മുനി​​സി​​പ്പ​​ല്‍ ഓ​​ഫീ​​സി​​ന് മു​​ൻപി​​ല്‍ പാ​​ര്‍​​ക്ക് ചെ​​യ്തി​​രു​​ന്ന കെ​എ​​സ്‌ആ​​ര്‍​​ടി​​സി ബ​​സി​​ന്‍റെ ബാ​​റ്റ​​റി​ മോ​​ഷ​​ണം പോ​​യി

Spread the love

സ്വന്തം ലേഖിക

ച​​ങ്ങ​​നാ​​ശേ​​രി: ചങ്ങനാശേരി മു​​നി​​സി​​പ്പ​​ല്‍ ഓ​​ഫീ​​സി​​നു മു​​ൻപി​​ല്‍ പാ​​ര്‍​​ക്ക് ചെ​​യ്തി​​രു​​ന്ന കെ​എ​​സ്‌ആ​​ര്‍​​ടി​​സി ബ​​സി​​ന്‍റെ ബാ​​റ്റ​​റി​​ക​​ള്‍ മോ​​ഷ​​ണം പോ​​യി.

ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യാ​​ണ് സം​​ഭ​​വം. കെ​എ​സ്‌ആ​​ര്‍​​ടി​​സി ഡി​​പ്പോ​​യി​​ല്‍ നി​​ല​​വി​​ലു​​ള്ള മു​​ഴു​​വ​​ന്‍ ബ​​സു​​ക​​ള്‍​​ക്കും രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ പാ​​ര്‍​​ക്ക് ചെ​​യ്യാ​​ന്‍ ഇ​​ട​​മി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ മു​​നി​​സി​​പ്പ​​ല്‍ ജം​​ഗ്ഷ​​നി​​ലും പെ​​രു​​ന്ന ബ​​സ്‌​സ്റ്റാ​​ന്‍​​ഡി​​ലും മ​​റ്റു​​മാ​​യാ​​ണ് ബ​​സു​​ക​​ള്‍ പാ​​ര്‍​​ക്ക് ചെ​​യ്യു​​ന്ന​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​​പ്ര​​കാ​​രം മു​​നി​​സി​​പ്പ​​ല്‍ കാ​​ര്യാ​​ല​​യ​​ത്തി​​നു മു​ൻപി​​ല്‍ പാ​​ര്‍​​ക്ക് ചെ​​യ്തി​​രു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി ഡി​​പ്പോ​​യി​​ലെ ആ​​ര്‍​​എ​​ന്‍​​ഇ-571 ന​​മ്പര്‍ ഓ​​ര്‍​​ഡി​​ന​​റി ബ​​സി​​ന്‍റെ ര​​ണ്ടു ബാ​​റ്റ​​റി​​ക​​ളാ​​ണ് മോ​​ഷ​​ണം പോ​​യ​​ത്. ഇ​​ന്ന​​ലെ പു​​ല​​ര്‍​​ച്ചെ സ​​ര്‍​​വീ​​സ് പോ​​കു​​ന്ന​​തി​​നാ​​യി ഡ്രൈ​​വ​​ര്‍ ബ​​സ് സ്റ്റാ​​ര്‍​​ട്ട് ചെ​​യ്യാ​​ന്‍ ശ്ര​​മി​​ക്കു​​മ്പോഴാ​​ണ് ബാ​​റ്റ​​റി മോ​​ഷ​​ണം പോ​​യ വി​​വ​​രം മ​​ന​​സി​​ലാ​​യ​​ത്.

ച​​ങ്ങ​​നാ​​ശേ​​രി ഡി​​പ്പോ അ​​ധി​​കൃ​​ത​​ര്‍ പൊലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ പ​​രാ​​തി ന​​ല്‍​​കി. മു​​നി​​സി​​പ്പ​​ല്‍ കാ​​ര്യാ​​ല​​യ​​ത്തി​​ലേ​​തു​​ള്‍​​പ്പെ​​ടെ സി​​സി​ടി​​വി ദൃ​​ശ്യ​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ച്ചു​വ​​രി​​ക​​യാ​​ണെ​​ന്നും അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നും പൊലീ​​സ് പ​​റ​​ഞ്ഞു.