play-sharp-fill
നിക്ഷേപകര്‍ ബാങ്കില്‍ അടക്കാന്‍ ഏല്‍പ്പിച്ച ലക്ഷങ്ങള്‍ തട്ടിയെടുത്തു; കുമാരനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സിപിഎം നേതാവിനെ പുറത്താക്കി

നിക്ഷേപകര്‍ ബാങ്കില്‍ അടക്കാന്‍ ഏല്‍പ്പിച്ച ലക്ഷങ്ങള്‍ തട്ടിയെടുത്തു; കുമാരനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സിപിഎം നേതാവിനെ പുറത്താക്കി

സ്വന്തം ലേഖിക

കോട്ടയം: ഇടപാടുകാരെ തട്ടിച്ചു ലക്ഷങ്ങള്‍ അടിച്ചു മാറ്റിയെന്ന് പരാതിയിൽ
കുമാരനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സിപിഎം നേതാവിനെ ബാങ്ക് പുറത്താക്കി.

സിപിഎം ഏറ്റുമാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ ഇയാള്‍ 10 വര്‍ഷക്കാലം കുമാരനല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയും ദീര്‍ഘകാലമായി ബാങ്കില്‍ കളക്ഷന്‍ ഏജന്റായി ജോലി നോക്കി വരുന്നയാളുമാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിക്ഷേപകനില്‍ നിന്നും തുക തട്ടിയതാണ് അംഗത്തിന് വിനയായത്. നിക്ഷേപകന്‍ ആറ് മാസം മുൻപ് എടുത്ത വായ്പയില്‍ ബാക്കി തിരിച്ചടയ്ക്കാനുണ്ടായിരുന്ന 60,000 രൂപ ബാങ്കിന്റെ രസീത് വാങ്ങി നേതാവിന്റെ കൈയില്‍ തിരിച്ചടവിനായി ഏല്പിച്ചിരുന്നു.

ഇയാള്‍ ഈ തുക ബാങ്കില്‍ അടയ്ക്കാതെ തട്ടിപ്പ് നടത്തുകയായിരുന്നു. ആറു മാസത്തിനുശേഷം നിക്ഷേപകന്‍ മറ്റൊരു ലോണിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് താന്‍ ബാങ്കില്‍ അടയ്ക്കുവാന്‍ കളക്ഷന്‍ ഏജന്റിനെ ഏല്പിച്ച തുക ബാങ്കില്‍ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്.

ഗുരുതരമായ തട്ടിപ്പ് നടത്തിയ നേതാവിനെ സംരക്ഷിക്കുന്ന ബാങ്ക് – ഭരണസമിതിയോട് താന്‍ അടച്ച 60,000 രൂപ ഇയാള്‍ തട്ടിയെടുത്തു എന്നും നേതാവിനെതിരെ പോലീസ് കേസ് എടുത്തു അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പരാതി ഒതുക്കി തീര്‍ക്കാനായി വലിയ ഒരു ലോണ്‍ അനുവദിച്ച് നിക്ഷേപകനെ വിഷയത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ബാങ്ക് ഭരണാധികാരികള്‍ ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്.

പ്രതിഷേധം ശക്തമായതോടെ നേതാവിന്റെ കൈയ്യില്‍ വായ്പാ തിരിച്ചടവ് തുക ഏല്പിച്ച മുഴുവന്‍ നിക്ഷേപകര്‍ക്കും ബാങ്കില്‍ നേരിട്ടെത്തി തിരിച്ചടവ് തുക ഒത്തുനോക്കണമെന്നാവശ്യപ്പെട്ടു കത്തയച്ചിരുന്നു. ബാങ്കിലെത്തിയ നിക്ഷേപകരുടെ അന്വേഷണത്തില്‍ 25 ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞു.

ഇതേ കുറ്റത്തിന് മുൻപും പല തവണ ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ഇയാളെ ബാങ്കിലെ ജോലിയില്‍ നിന്ന് പുറത്താക്കി. സാമ്പത്തിക തട്ടിപ്പിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളെയും സഹകാരികളെയും സംഘടിപ്പിച്ചു ജനകീയ സമരം നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.