പാലാ കൊട്ടാരമറ്റത്ത് ബസ്സിനുള്ളിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന മൂന്നാം പ്രതിയും അറസ്റ്റിൽ

സ്വന്തം ലേഖിക പാല: കൊട്ടാരമറ്റത്ത് പ്രണയം നടിച്ച് ബസ് സ്റ്റാൻഡിൽ വിളിച്ചു വരുത്തി ബസ്സിനുള്ളിൽ വെച്ച് നഗരത്തിലെ പ്രമുഖ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയും അറസ്റ്റിൽ. ഒളിവിലായിരുന്ന ഏറ്റുമാനൂർ വള്ളിക്കാട് നിരപ്പേൽ വിഷ്ണു മനോഹരനെ(30) യാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞമാസം 15 നായിരുന്നു കേസിനാസ്പദമായ സംഭവം. പതിമൂന്നുകാരിയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസ് കണ്ടക്ടർ അഫ്സൽ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം മറ്റൊരു കണ്ടക്ടറായ വിഷ്ണുവും, ഡ്രൈവർ എബിനും അഫ്സലിന് ഒത്താശചെയ്ത് ബസ്സിൻ്റെ […]

കോട്ടയം ജില്ലയില്‍ പാമ്പ് ഭീതി ഒഴിയുന്നില്ല; ജി​​ല്ല​​യി​​ലെ എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും മൂ​​ര്‍​​ഖ​​ന്റെ സാന്നിധ്യം; പാ​​മ്പ് ക​​ടി​​യേ​​ല്‍​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം ദിനംപ്രതി വർധിക്കുന്നു: പാമ്പിനെ കാണുകയോ കടിയേല്‍ക്കുകയോ ചെയ്താല്‍ സ്വീകരിക്കേണ്ട നടപടികള്‍ അറിയാം..

സ്വന്തം ലേഖിക കോ​​ട്ട​​യം: കോട്ടയം ജില്ലയില്‍ ഉള്ളവരുടെ പാമ്പ് ഭീതി ഒഴിയുന്നില്ല. ജി​​ല്ല​​യി​​ല്‍ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ല്‍ പാ​​മ്പുക​​ടി​​യേ​​ല്‍​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം കൂ​​ടി​​വ​​രു​​ന്ന​​താ​​യാ​​ണു റി​​പ്പോ​​ര്‍​​ട്ടു​​ക​​ള്‍. 2018ലെ ​​പ്ര​​ള​​യ​​ത്തി​​നു​​ശേ​​ഷം കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ, അ​​യ്മ​​നം, ആ​​ര്‍​​പ്പൂ​​ക്ക​​ര, തി​​രു​​വാ​​ര്‍​​പ്പ്, കു​​മ​​ര​​കം, കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല​​ട​​ക്കം ജി​​ല്ല​​യുടെ പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​യി​​ല്‍ പാ​​മ്പുശ​​ല്യം വ​​ര്‍​​ധി​​ച്ചതായാണ് ആരോ​ഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ന്‍ മേ​​ഖ​​ല​​യി​​ല്‍ ക​​ത്തു​​ന്ന ചൂ​​ടി​​ല്‍​​ നി​​ന്ന് ര​​ക്ഷ​​തേ​​ടി​​യാ​​ണ് വീ​​ടി​​ന്‍റെ പ​​രി​​സ​​ര​​ങ്ങ​​ളി​​ല്‍ പാമ്പുക​​ള്‍ എ​​ത്തു​​ന്ന​​ത്. ഇ​​ണ​​ചേ​​ര​​ല്‍ ന​​ട​​ക്കു​​ന്ന ഡി​​സം​​ബ​​ര്‍ മു​​ത​​ല്‍ ഏ​​പ്രി​​ല്‍ വ​​രെ​​യു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ലാ​ണ് പാ​​മ്പുക​​ളു​​ടെ ശ​​ല്യം വർദ്ധിക്കുന്നത്. ഓ​​രോ മാ​​സ​​വും പാ​​മ്പു ക​​ടി​​യേ​​ല്‍​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം […]

വൈക്കത്ത് റെയില്‍വെ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബും മരക്കഷണങ്ങളും; ലോക്കോ പൈലറ്റുമാര്‍ കണ്ടതിനാൽ ഒഴിവായത് വൻ അപകടം

സ്വന്തം ലേഖിക തലയോലപ്പറമ്പ്: റെയില്‍വെ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബും മരക്കഷണവും. ലോക്കോ പൈലറ്റുമാര്‍ ദൂരെ നിന്നേ കണ്ട് വേഗം കുറച്ചതിനാല്‍ ഒഴിവായത് വൻ ദുരന്തം. വൈക്കം റോഡ് സ്റ്റേഷനും പിറവം റോഡ് സ്റ്റേഷനുമിടയില്‍ പൊതി റെയില്‍വെ മേല്‍പ്പാലത്തിന് അടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.30-നാണ് സംഭവം. മരക്കഷണത്തിനും സ്ലാബിനും മുകളിലൂടെ കയറിയ തീവണ്ടികള്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയാണ് യാത്ര തുടര്‍ന്നത്. അട്ടിമറിശ്രമം അല്ലെന്നും ആരുടെയോ വികൃതി ആയിരിക്കാമെന്നും റെയില്‍വേ ഡെപ്യൂട്ടി കമ്മിഷണര്‍( സെക്യൂരിറ്റി വിഭാഗം) ഗോപകുമാര്‍ പറഞ്ഞു. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന വെരാവല്‍ എക്‌സ്പ്രസാണ് തടിക്കഷണത്തിലൂടെ […]

മുണ്ടക്കയത്തിന് സമീപം ചെന്നാപ്പാറയില്‍ ഭീതി പടര്‍ത്തി വീണ്ടും പുലി; ഇത്തവണ പുലിയെ കണ്ടത് വീടിന്‍റെ സിറ്റൗട്ടിൽ; വനം വകുപ്പിനെതിരെ പ്രതിഷേധത്തിനൊരുങ്ങി പ്രദേശവാസികള്‍

സ്വന്തം ലേഖിക മുണ്ടക്കയം: തൊട്ടുമുന്നില്‍ പുലിയെ കണ്ട ഭീതി വിട്ടൊഴിഞ്ഞിട്ടില്ല റെജിക്ക്​. എല്ലാ ദിവസവും ഏഴരയോടെ റെജിയും കുടുംബവും കിടക്കാറുണ്ട്​. എന്നാൽ വെള്ളിയാഴ്ച ടെലിവിഷനില്‍ ഫുട്‌ബാേള്‍ കളി കണ്ടിരുന്നു. ഇതിനിടയിലാണ് നായ​ പ്രത്യേക രീതിയില്‍ കുരക്കുന്നത് കേള്‍ക്കാനിടയായത്. എന്തിനെയോ കണ്ട് ഭയന്നതാണെന്ന തോന്നലില്‍ കതക്​ തുറന്ന്​ ലൈറ്റിടാന്‍ തീരുമാനിച്ചു. കതക് തുറന്നുനോക്കുമ്പോള്‍ കണ്ടത്​ തൊട്ടുമുന്നില്‍ പുലി നായയെ പിടിക്കുന്ന കാഴ്ചയാണ്. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ചെന്നാപ്പാറ ബി ഡിവിഷന്‍ ഫീല്‍ഡ് ഓഫീസര്‍ റെജിയുടെ ക്വാര്‍ട്ടേഴ്‌സിന്‍റെ സിറ്റൗട്ടിലാണ് പുലിയെത്തിയത്. റെജിയെ കണ്ടതോടെ പുലി നായയുടെ […]

കോട്ടയം ജില്ല ബി വിഭാഗത്തിൽ: പ്രതിരോധ പ്രവർത്തന മാർഗ്ഗരേഖ പരിഷ്ക്കരിച്ചു; അനുമതി നല്കിയിട്ടുള്ള അവശ്യ സർവ്വീസുകൾ അനുവദിക്കും

സ്വന്തം ലേഖിക കോട്ടയം: ജില്ലയെ ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ചുവടെ ചേർത്തിട്ടുള്ള നിയന്ത്രങ്ങൾ ഏർപ്പെടുത്തി ജില്ല കളക്ടർ ഡോ.പികെ ജയശ്രീ ഉത്തരവായി. രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക -മതപര – സാമുദായിക പൊതു പരിപാടികൾ ഉൾപ്പടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദനീയമല്ല. വിവാഹം , മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളു. ജനുവരി 23,30 തിയതികളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങൾ ഫെബ്രുവരി ആറിനും ( ഞായർ) തുടരുന്നതാണ്. അനുമതി നല്കിയിട്ടുള്ള അവശ്യ സർവ്വീസുകൾ അനുവദിക്കും. ഫെബ്രുവരി 7 മുതൽ ജില്ലയിലെ 10 ,11,12 […]

കോട്ടയം ജില്ലയില്‍ 3569 പേര്‍ക്ക് കോവിഡ്; 996 പേർക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 3569 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3559 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 28 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 996 പേര്‍ രോഗമുക്തരായി. 8150 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1550 പുരുഷന്‍മാരും 1678 സ്ത്രീകളും 341 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 686 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 30188 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 418858 പേര്‍ കോവിഡ് ബാധിതരായി. 385644 പേര്‍ രോഗമുക്തി […]

കോട്ടയം സംക്രാന്തിയിൽ തെരുവ് നായ ശല്യം; റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയുടെ പാവാട കടിച്ചുകീറി; നായ്ക്കളെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ

സ്വന്തം ലേഖിക കോട്ടയം: സക്രാന്തി വാഴക്കാല പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഒൻപത് പേരെയാണ് നായ കടിച്ചത്. നിരവധി ആളുകളെയും നായ ആക്രമിച്ചു. റോഡിലൂടെ നടന്നുപോയ പെൺകുട്ടിയുടെ പാവാട കടിച്ചു കീറി. നിലവിൽ റോഡിലൂടെ ആളുകൾക്ക് നടക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. രാത്രികാലങ്ങളിലും രാവിലെയും പ്രധാന റോഡുകളിലെത്തുന്നവരാണ് ഏറെ വലയുന്നത്. രാത്രി ഇതുവഴി നടന്നുപോകുന്നവർ നായ്ക്കളുടെ ആക്രമണ ഭീതിയിലാണ് പോകുന്നത്. പലപ്പോഴും വാഹനങ്ങളിൽ യാത്രചെയ്യുന്നവരെയും നായ്ക്കൾ ആക്രമിക്കാറുണ്ട്. ഇരുചക്രവാഹനങ്ങളുടെ പുറകെ നായ്ക്കൾ ഓടുന്നതും […]

കോട്ടയം ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾ മരിച്ചു; അപകടത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ

സ്വന്തം ലേഖകൻ ചങ്ങനാശേരി: എംസി റോഡിൽ ചങ്ങനാശ്ശേരി എസ്ബി കോളജിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ചങ്ങനാശ്ശേരി ഹിദായത്ത് നഗർ പള്ളിപ്പറമ്പിൽ ഷാനവാസിന്റെയും ജെബിയുടെയും മകൻ അജ്മൽ റോഷൻ (27), വാഴപ്പള്ളി കണിയാംപറമ്പിൽ രുദ്രാക്ഷ് (20), ചങ്ങനാശേരി ഫിഷ് മാർക്കറ്റ് ഭാഗത്ത് ഉല്ലാഹയിൽ അലക്സ് (26) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതേമുക്കാലോടെ എസ്.ബി കോളജിനു സമീപമായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും മതുമൂല ഭാഗത്തേയ്ക്കു പോകുകയായിരുന്നു യുവാക്കൾ. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ […]

വർഷങ്ങളായി ഭർത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് മൂന്നുനേരവും ഭക്ഷണത്തിലും വെള്ളത്തിലും നൽകി; കോട്ടയം പാലായിൽ യുവതി ഭർത്താവിനോട് ചെയ്ത കൊടുംക്രൂരതയുടെ നേർചിത്രം പുറത്തുവന്നത് വർഷങ്ങൾക്ക് ശേഷം

സ്വന്തം ലേഖകൻ കോട്ടയം : ഭർത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലർത്തിക്കൊടുത്ത് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പാലാ മീനച്ചിൽ സതീ മന്ദിരം വീട്ടിൽ ആശാ സുരേഷിനെ (36) പാലാ പൊലീസ് പിടികൂടി. ഭർത്താവ് സതീഷിൻ്റെ പരാതിയിന്മേൽ അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റ്. 2006 ലാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ യുവാവ് പാലാ മുരിക്കുംപുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം 2008 മുതൽ മുരിക്കുംപുഴയിലെ ഭാര്യവീട്ടിൽ ഇരുവരും താമസമാക്കുകയും ചെയ്തു. സ്വന്തമായി ഐസ്‌ക്രീം ഡിസ്ട്രിബ്യൂഷൻ എടുത്ത് ഭാര്യയോടൊപ്പം താമസിക്കുകയായിരുന്നു യുവാവ്. ഇതിനിടെ ബിസിനസ് […]

കോട്ടയം ജില്ലയിൽ ഇന്ന് 3399 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 3399 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു 3396 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 41 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. 4115 പേർ രോഗമുക്തരായി. 7677 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1472 പുരുഷൻമാരും 1553 സ്ത്രീകളും 374 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 649 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 27662 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 415289 പേർ കോവിഡ് ബാധിതരായി. 384608 പേർ രോഗമുക്തി […]