രണ്ട് മാസം മുൻപ് കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ ഇരുകരയും മുട്ടി വെള്ളമൊഴുകിയ മണിമലയാർ വറ്റിവരണ്ടു; മഹാപ്രളയത്തോടെ കയങ്ങളും അപ്രത്യക്ഷമായി; പ്രദേശത്ത് ജലദൗര്‍ലഭ്യം രൂക്ഷമാകുന്നു; കുടിവെള്ള പദ്ധതികളും പ്രതിസന്ധിയില്‍

സ്വന്തം ലേഖിക മുണ്ടക്കയം: രണ്ട് മാസം മുൻപ് കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ ഇരുകരയും മുട്ടി വെള്ളമൊഴുകിയ മണിമലയാർ വറ്റിവരണ്ടു. ഒക്ടോബറിലെ മഹാപ്രളയത്തോടെ കയങ്ങളും അപ്രത്യക്ഷമായി. ഇതോടെ മണിമലയാറിനെ ആശ്രയിച്ചുള്ള പല കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലായിരിക്കുകയാണ്. വേനല്‍ക്കാലത്ത് മണിമലയാറിനെ ആശ്രയിച്ചാണ് പല കുടിവെള്ള പദ്ധതികളും പ്രവര്‍ത്തിക്കുന്നത്. കൂടാതെ സമീപവാസികള്‍ കുളിക്കുന്നതിനും, മറ്റ് ആവശ്യങ്ങള്‍ക്കും ഇവിടുത്തെ ജലം ഉപയോഗിച്ചിരുന്നു. വേനലില്‍വരെ നിറഞ്ഞുകവിഞ്ഞു കിടന്ന് കയങ്ങളായിരുന്നു ആശ്രയം. എന്നാല്‍ കായങ്ങള്‍ അപ്രത്യക്ഷമായതോടെ ജലദൗര്‍ലഭ്യവും തുടങ്ങി. ഇത് പല കുടിവെള്ള പദ്ധതികളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. പ്രളയത്തില്‍ മണിമലയാറ്റില്‍ അടിഞ്ഞ കല്ലും, […]

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത് ഇത് രണ്ടാം തവണ; ഭാര്യയെ ചുറ്റികയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച ചങ്ങനാശേരി സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചങ്ങനാശേരി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പൊലീസ് പിടിയിൽ.ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ഇടപ്പള്ളി കോളനി നിവാസിയായ കുഞ്ഞുമോൻ ഭാര്യയെ ചുറ്റികയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചത്. ഇയാൾ മുൻപും ഭാര്യയെ തീകൊളുത്തിക്കൊല്ലാൻ ശ്രമിച്ചിട്ടുള്ളതായി സമീപവാസികൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. പരിക്കേറ്റ കുഞ്ഞുമോന്റെ ഭാര്യയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പിന്നീട് , കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മാടപ്പള്ളി പഞ്ചായത്തിൽ ഫയൽ പരിശോധനയ്ക്കെത്തിയ അതിഥിയെ കണ്ട് ജീവനക്കാർ ഇറങ്ങിയോടി

സ്വന്തം ലേഖകൻ കോട്ടയം: മാടപ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിൽ ഫയലുകൾക്കകത്ത് പാമ്പ്. പഞ്ചായത്ത് ഓഫീസിനോടു ചേർന്ന എൻ ആർ ഇ ജി (NREG) കേന്ദ്രത്തിലെ ഫയലുകൾക്കകത്താണ് പാമ്പിനെ കണ്ടത്. ജീവനക്കാരൻ ഫയൽ എടുക്കാൻ ശ്രമിച്ചപ്പോൾ അനക്കം കേട്ട് കൂടുതൽ പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. ഇതോടെ ജീവനക്കാർ പരിഭ്രാന്തിയിലായി. പഞ്ചായത്ത് സമിതി യോഗത്തിന് എത്തിയ ജനപ്രതിനിധികളും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയവരും മൂർഖനെ കണ്ട് ഭയപ്പാടിലായി. ബുധനാഴ്ച പകൽ പത്തു മണിയോടെയായിരുന്നു സംഭവം. ജനപ്രതിനിധികളായ നൗഫിൽ, ബിൻസൻ എന്നിവർ വിവരമറിയിച്ചതിനെ തുടർന്ന് കോട്ടയത്തെ സിവിൽ പോലീസ് […]

പി​താ​വ് ഒ​ഴി​ച്ചി​ട്ട ക​സേ​ര​യി​ലേ​ക്ക് മകൻ എത്തുന്നു; സി​പി​എം കോട്ടയം ജി​ല്ലാ സ​മ്മേ​ള​ന​ വേദിയിലെ കസേരയില്‍ ജോസ് കെ മാണി ഇരിക്കും; സദസിലെ മുഖ്യപ്രഭാഷകനായി ​ എത്തുമ്പോൾ ച​രി​ത്ര​ത്തി​ലേ​ക്ക് ഒരു തി​രി​ഞ്ഞു​നോ​ട്ടം

സ്വന്തം ലേഖിക കോ​ട്ട​യം: പി​താ​വ് ഒ​ഴി​ച്ചി​ട്ട ക​സേ​ര​യി​ലേ​ക്ക് മ​ക​ന്‍. സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ വൈ​കു​ന്നേ​രം പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ധ​ന​വി​ചാ​ര സ​ദ​സി​ല്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി എംപി ​മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യെ​ത്തു​മ്പോള്‍ ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള തി​രി​ഞ്ഞു​നോ​ട്ട​മാ​കു​ന്നു. മു​ന്ന​ണി ബ​ന്ധ​ങ്ങ​ളു​ടെ അ​തി​രു​ക​ള്‍ ലം​ഘി​ച്ച്‌ സി​പി​എം വേ​ദി​ക​ളി​ല്‍ സാ​ന്നി​ധ്യ​മാ​യി​ട്ടു​ള്ള കെ.​എം. മാ​ണി​യു​ടെ മു​ഖ​മാ​ണ് സി​പി​എം നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ഓ​ര്‍​ക്കു​ന്ന​ത്. നി​ര​വ​ധി സി​പി​എം സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ കെ.​എം. മാ​ണി പ്ര​ഭാ​ഷ​ക​നാ​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ക​ന്‍ ജോ​സ് കെ. ​മാ​ണി ആ​ദ്യ​മാ​യാ​ണ് സി​പി​എം സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​കു​ന്ന​ത്. […]

കോട്ടയം ജില്ലയില്‍ 941 പേര്‍ക്കു കോവിഡ്; 332 പേര്‍ക്കു രോഗമുക്തി

കോട്ടയം കോട്ടയം: ജില്ലയില്‍ 941 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 940 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 25 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 332 പേര്‍ രോഗമുക്തരായി. 4995 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 471 പുരുഷന്‍മാരും 380 സ്ത്രീകളും 90 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 121 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3750 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 349736 പേര്‍ കോവിഡ് ബാധിതരായി. 342431 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19090 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. […]

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂള്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആക്കുന്നതിന് അനുമതി; സ്‌കൂളിന്റെ ഏഴ് ഏക്കര്‍ വരുന്ന സ്ഥലത്ത് സ്പോര്‍ട്‌സ് സൗകര്യങ്ങള്‍ വികസിപ്പിക്കും: ഡോ.എന്‍.ജയരാജ്

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സ്‌കൂള്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആക്കുന്നതിന് അനുമതി ലഭിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ദീര്‍ഘകാലമായി പരിഗണനയിലിരുന്ന പദ്ധതിയാണിത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടായത്. കിഫ്ബി മുഖേന പൂര്‍ത്തീകരിക്കാന്‍ വിഭാവനം ചെയ്തിരിക്കുന്ന ഈ പ്രവര്‍ത്തിക്ക് ഏകദേശം 60 കോടി രൂപയാണ് പ്രാഥമിക കണക്കില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള കുന്നുംഭാഗം സ്‌കൂളിന്റെ ഏഴ് ഏക്കര്‍ വരുന്ന സ്ഥലത്ത് സ്പോര്‍ട്‌സ് സൗകര്യങ്ങള്‍ വികസിപ്പിച്ച് സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആയി പരിവര്‍ത്തനം ചെയ്യുന്നതാണ് പദ്ധതി. മധ്യഭാഗത്ത് സ്ഥിതി […]

റേഷൻ വിതരണം: കോട്ടയം ജില്ലയിൽ ജനുവരി 18 വരെ സമയ ക്രമീകരണം

സ്വന്തം ലേഖിക കോട്ടയം: സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ റേഷൻ വിതരണത്തിനുള്ള സമയം ഉച്ചകഴിഞ്ഞ് 3.30 മുതൽ 6.30 വരെയായി ക്രമീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഇന്ന് (ജനുവരി 13 ) മുതൽ ജനുവരി 18 വരെ ഈ സമയക്രമം പാലിച്ചായിരിക്കും റേഷൻ കടകളുടെ പ്രവർത്തനം.

കോട്ടയത്തെ ഭക്ഷണശാലകൾക്ക് റേറ്റിംഗുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്; മൊബൈൽ ആപ്പിലൂടെ ജനങ്ങൾക്ക് വിലയിരുത്താം

സ്വന്തം ലേഖിക കോട്ടയം: ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിനായി ജില്ലയിലെ ഭക്ഷണശാലകൾക്ക് റേറ്റിംഗ് വരുന്നു. ഭക്ഷണശാലകളുടെ വൃത്തിയും ഭക്ഷണത്തിന്റെ ഗുണനിലവാരവും സംബന്ധിച്ച് പൊതുജനങ്ങൾക്ക് മൊബൈൽ ആപ്ലിക്കേഷൻ മുഖേന ഫൈവ് സ്റ്റാർ വരെ റേറ്റിംഗ് നൽകാവുന്ന സംവിധാനം ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഒരുക്കുക. ആദ്യഘട്ടത്തിൽ ജില്ലയിലെ 45 ഭക്ഷണശാലകളെയാണ് റേറ്റിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തുക. വൃത്തിയിലും ഭക്ഷണത്തിന്റെ ഗുണത്തിലും മാറ്റങ്ങൾ വരുത്തുന്നതിനായി പാചകക്കാർ, വിളമ്പുന്നവർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് പരിശീലനവും ബോധവൽക്കരണവും നൽകും. റേറ്റിംഗ് കൃത്യമായി പരിശോധിക്കുന്നതിനു സംവിധാനമുണ്ടാകും. റേറ്റിംഗ് കുറവുള്ള സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുക്കും. സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള ‘ഈറ്റ് […]

ചങ്ങനാശേരി വാഴപ്പള്ളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; ​ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ വാഴപ്പള്ളി: ചങ്ങനാശേരി വാഴപ്പള്ളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിനു സമീപം അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും സ്‌കൂട്ടറിലേക്കും ഇടിച്ചു കയറുകയായിരുന്നു. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട എതിർ ദിശയിൽ നിന്നും എത്തിയ കാറിലും, സ്‌കൂട്ടറിലും ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ കാറിനടിയിൽ കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനെ ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേയ്ക്കു മാറ്റിയത്. അപകടത്തെ […]

നീണ്ടൂരിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി വാഹനങ്ങളിലിടിച്ച് അപകടം; മണ്ണുമായി പോയ ടിപ്പർ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറും ഓട്ടോയും ഇടിച്ചു തകർത്തു

സ്വന്തം ലേഖകൻ കോട്ടയം: നീണ്ടൂരിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ രണ്ടു കാറും ഒരു ഓട്ടോറിക്ഷയും തകർന്നു. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ നീണ്ടൂർ കല്ലറ റോഡിലായിരുന്നു അപകടം നടന്നത്. നീണ്ടൂരിൽ നിന്നും മണ്ണുമായി കല്ലറ ഭാഗത്തേയ്ക്കു പോകുകയായിരുന്ന ടിപ്പർ ലോറി നീണ്ടൂർ കവല ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായി റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ ഇടിച്ചു തകർക്കുകയായിരുന്നു. കാറിന് പുറമെ ടിപ്പർ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു. അപകടത്തെ തുടർന്നു നീണ്ടൂർ റോഡിൽ ഇരുപത് മിനിറ്റോളം ഗതാഗത തടസവും നേരിട്ടു. […]