കോട്ടയം സംക്രാന്തിയിൽ തെരുവ് നായ ശല്യം; റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയുടെ പാവാട കടിച്ചുകീറി; നായ്ക്കളെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ

കോട്ടയം സംക്രാന്തിയിൽ തെരുവ് നായ ശല്യം; റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയുടെ പാവാട കടിച്ചുകീറി; നായ്ക്കളെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ

സ്വന്തം ലേഖിക

കോട്ടയം: സക്രാന്തി വാഴക്കാല പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ഒൻപത് പേരെയാണ് നായ കടിച്ചത്. നിരവധി ആളുകളെയും നായ ആക്രമിച്ചു. റോഡിലൂടെ നടന്നുപോയ പെൺകുട്ടിയുടെ പാവാട കടിച്ചു കീറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ റോഡിലൂടെ ആളുകൾക്ക് നടക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. രാത്രികാലങ്ങളിലും രാവിലെയും പ്രധാന റോഡുകളിലെത്തുന്നവരാണ് ഏറെ വലയുന്നത്. രാത്രി ഇതുവഴി നടന്നുപോകുന്നവർ നായ്ക്കളുടെ ആക്രമണ ഭീതിയിലാണ് പോകുന്നത്.

പലപ്പോഴും വാഹനങ്ങളിൽ യാത്രചെയ്യുന്നവരെയും നായ്ക്കൾ ആക്രമിക്കാറുണ്ട്. ഇരുചക്രവാഹനങ്ങളുടെ പുറകെ നായ്ക്കൾ ഓടുന്നതും അവ വാഹനങ്ങൾക്ക് മുൻപിൽ ചാടുന്നതും പലപ്പോഴും അപകട ഭീഷണി ഉയർത്തുന്നുണ്ട്.

തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾ പെറ്റുപെരുകുന്നതു തടയുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.