play-sharp-fill
കോട്ടയം ജില്ല ബി വിഭാഗത്തിൽ: പ്രതിരോധ പ്രവർത്തന  മാർഗ്ഗരേഖ  പരിഷ്ക്കരിച്ചു; അനുമതി നല്കിയിട്ടുള്ള അവശ്യ സർവ്വീസുകൾ അനുവദിക്കും

കോട്ടയം ജില്ല ബി വിഭാഗത്തിൽ: പ്രതിരോധ പ്രവർത്തന മാർഗ്ഗരേഖ പരിഷ്ക്കരിച്ചു; അനുമതി നല്കിയിട്ടുള്ള അവശ്യ സർവ്വീസുകൾ അനുവദിക്കും

സ്വന്തം ലേഖിക

കോട്ടയം: ജില്ലയെ ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ
ജില്ലയിൽ ചുവടെ ചേർത്തിട്ടുള്ള നിയന്ത്രങ്ങൾ ഏർപ്പെടുത്തി ജില്ല കളക്ടർ
ഡോ.പികെ ജയശ്രീ ഉത്തരവായി.

രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക -മതപര – സാമുദായിക പൊതു പരിപാടികൾ
ഉൾപ്പടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദനീയമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം , മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ
അനുവദിക്കുകയുള്ളു.

ജനുവരി 23,30 തിയതികളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങൾ ഫെബ്രുവരി
ആറിനും ( ഞായർ) തുടരുന്നതാണ്.

അനുമതി നല്കിയിട്ടുള്ള അവശ്യ സർവ്വീസുകൾ അനുവദിക്കും.

ഫെബ്രുവരി 7 മുതൽ ജില്ലയിലെ 10 ,11,12 ക്ലാസുകൾ ബിരുദ,ബിരുദാനന്തര ക്ലാസുകൾ ,
ട്യൂഷൻ ക്ലാസുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.

ആരാധനാലയങ്ങളിൽ പരമാവധി 20 പേർക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുള്ളു.

ഫെബ്രുവരി ആറിനും 20 പേരെ ഉൾപ്പെടുത്തിയുള്ള ആരാധന നടത്താം.