സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ കുറവ്; ഗ്രാമിന് 40 രൂപ കുറഞ്ഞു

സ്വന്തം ലേഖിക കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 40 രൂപ കുറഞ്ഞു അരുൺസ്‌ മരിയ ഗോൾഡ് ഗ്രാമിന് – 4,735 ₹ പവന് – 37880 ₹

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുണ്ടക്കയം സ്വദേശി മരിച്ചു

സ്വന്തം ലേഖിക മുണ്ടക്കയം: മുണ്ടക്കയം വണ്ടൻപതാൽ വാണിയേടത്ത് ബാബുവിന്റെ മകൻ അമൽ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വരിക്കാനിയിൽ വച്ചു അമലിന്റെ ബൈക്കും സ്വകാര്യ സ്കൂൾ ബസും കൂട്ടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ അമൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം വ്യാഴാഴ്ച പകൽ 11 മണിക്ക് ചോറ്റി വീട്ടുവളപ്പിൽ നടത്തും.

കുമരകത്ത് യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി; കാഴ്ചക്കാരായി ജനപ്രതിനിധികളും നാട്ടുകാരും

സ്വന്തം ലേഖിക കുമരകം: ചൂളഭാഗം വാട്ടർ ടാങ്കിനടിയിൽ നിന്നും യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി സ്വദേശി രതീഷിനെയാണ് വൈകിട്ട് 7 മണിയോടെ വാട്ടർ ടാങ്കിനടിയിൽ നിന്നും കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അറിയിച്ചതിനെ തുടർന്ന് കുമരകം എസ്ഐ എസ് സുരേഷും രണ്ട് പൊലിസ് ഉദ്യോഗസ്ഥരും ആംബുലൻസുമായി സ്ഥലത്ത് എത്തി. രണ്ട് പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള നാട്ടുകാർ സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇയാളെ ആംബുലൻസിൽ കയറ്റാൻ ശ്രമിച്ചതോടെ ഇയാൾ അക്രമാസക്തനായി. ചോര വാർന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയിലാക്കാൻ പൊലീസ് […]

കെ റെയിൽ വിരുദ്ധ പദയാത്ര; ബിജെപി കോട്ടയം ജില്ലാ ഓഫീസിൽ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു

സ്വന്തം ലേഖിക കോട്ടയം: കെ റെയിൽ വിരുദ്ധ പദയാത്രയോടാനുബന്ധിച്ചു ബിജെപി കോട്ടയം ജില്ലാ ഓഫീസിൽ കോൾ സെന്റർ ഇന്ന് പ്രവർത്തനം ആരംഭിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ റീബ വർക്കി, ജില്ലാ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, ലാൽ കൃഷ്ണ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്‌ ദേവകി ടീച്ചർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാജ്‌മോഹൻ, അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. പാമ്പാടി സെക്ഷൻ പരിധിയിൽ ചെന്നമ്പള്ളി മെയ്യാരപ്പള്ളി 11 ആം മൈൽ എന്നിവടങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചൂരക്കാട്ടുപടി , വെള്ളൂപ്പറമ്പ് പാലം, ട്രിഫാനി, അർത്യാകുളം ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പളളിക്കത്തോട് മണലുങ്കൽ, പൂവത്തിളപ്പ്, പുല്ലാനിത്തകിടി, ഇളമ്പള്ളി മാർക്കറ്റ് ഭാഗങ്ങളിൽ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 5 […]

ഏറ്റുമാനൂരിൽ നിന്നും പണം കളഞ്ഞുകിട്ടി

സ്വന്തം ലേഖിക ഏറ്റുമാനൂർ: ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ കാരിത്താസ് ആശുപത്രി ഭാഗത്തു നിന്നും മാർച്ച് 12-ാം തീയതി പണമടങ്ങിയ ഒരു പൊതി കളഞ്ഞു കിട്ടിയിട്ടുണ്ട്. അവകാശികൾ അടയാള സഹിതം സ്റ്റേഷനിൽ ഹാജരായാൽ കൈപ്പറ്റാവുന്നതാണ്.

അസീസി മൗണ്ട് നീർപ്പാറ ഹയർസെക്കൻഡറി ബധിര വിദ്യാലയത്തിന് എംപി ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ; തുക ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുമെന്ന് തോമസ് ചാഴികാടൻ എംപി

സ്വന്തം ലേഖിക വെള്ളൂർ: കോട്ടയം ജില്ലയിലെ ഏക ഹയർസെക്കൻഡറി ബധിര വിദ്യാലയം ആയ വെള്ളൂർ ഗ്രാമപഞ്ചായത്തിലെ അസീസി മൗണ്ട് നീർപ്പാറ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി എംപിമാർക്ക് ഉള്ള പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപാ അനുവദിച്ചതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു. ഇതിന് ഭരണാനുമതി അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. കേരളത്തിലെ തന്നെ രണ്ടാമത്തെ ബധിര വിദ്യാലയമായ അസീസി മൗണ്ട് നീർപ്പാറ ഹയർസെക്കൻഡറി സ്കൂൾ 1968 ലാണ് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും മികച്ച സ്പെഷ്യൽ സ്കൂളുകളിൽ […]

തിരുനക്കരപൂരം; കോട്ടയം നഗരത്തിൽ നാളെ ശക്തമായ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖിക തിരുനക്കര: മാർച്ച് 23 ബുധനാഴ്ച്ച തിരുനക്കര പൂരം പ്രമാണിച്ച് നഗരത്തിൽ ശക്തമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്. വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് ഇങ്ങനെ…. 1. തെക്കുനിന്നും M.C റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവല ജംഗ്ഷനില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ റോഡുവഴി തിരുവാതുക്കല്‍- കുരിശുപള്ളി- അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍ – അറുത്തൂട്ടി വഴി പോവുക. 2. എം സി റോഡിലൂടെ […]

കോട്ടയം ജില്ലയിൽ ഇന്ന് 76 പേർക്ക് കോവിഡ്; 75 പേർക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ 76 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. 75 പേർ രോഗമുക്തരായി. 2384 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 28 പുരുഷൻമാരും 38 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 18 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 882 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446812 പേർ കോവിഡ് ബാധിതരായി. 444596 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം-9 […]

തിരുനക്കരപൂരം; കോട്ടയം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സ്വന്തം ലേഖിക കോട്ടയം: തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ പൂരത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പൂര ദിവസമായ നാളെ (മാർച്ച് 23 ബുധൻ) ഉച്ചയ്ക്കുശേഷം കോട്ടയം നഗരപരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.