കോട്ടയം ജില്ലയിൽ നാളെ (23/03/2024) മണർകാട്, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി   ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (23/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എൽ പി എസ് , സ്കൈ ലൈൻ പാം സ്പ്രിങ്ങ് ട്രാൻസ്ഫോമറുകളിൽ നാളെ (23.03.24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള വന്നല ട്രാൻസ്‌ഫോർമർ പരിധിയിൽ 23-03-2024 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. […]

രണ്ടിലയുടെ പച്ചപ്പിൽ തേരോട്ടവുമായി എൽഡിഎഫ് ; തോമസ് ചാഴികാടന്റെ എല്ലാ മത്സരങ്ങളും രണ്ടിലയിൽ ; യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ചിഹ്നം തേടിയുള്ള കാത്തിരിപ്പ് തുടരുന്നു

സ്വന്തം ലേഖകൻ കോട്ടയം: എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ രണ്ടിലയുടെ പച്ചപ്പും. വികസനമുന്നേറ്റത്തിലൂടെ മണ്ഡലം നിറഞ്ഞുനിൽക്കുന്ന തോമസ് ചാഴികാടൻ ചിഹ്നം ഉപയോഗപ്പെടുത്തി പ്രചരണരംഗം കീഴടക്കുമ്പോൾ എതിരാളികൾ ചിഹ്നത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. തോമസ് ചാഴികാടന്റെ പ്രചരണസാമഗ്രികളിലെല്ലാം രണ്ടില ചിഹ്നം ആദ്യം മുതൽതന്നെ ഉൾപ്പെടുത്തിയിരുന്നു. ചുവരെഴുത്തിലും പോസ്റ്ററുകളിലും സാമൂഹിക മാധ്യമങ്ങളിലുമൊക്കെ രണ്ടില തളിർത്ത് നിൽക്കുകയാണ്. എന്നാൽ മണ്ഡലത്തിലെ യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ചിഹ്നം തേടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. രണ്ട് സ്ഥാനാർത്ഥികളുടേയും കാത്തിരിപ്പ് നാമനിർദ്ദേശപത്രിക പിൻവലിക്കൽ വരെ നീളും. ചിഹ്നത്തിന്റെ അഭാവം മൂലം ചുവരെഴുത്തുകളും […]

വീടിന് സമീപം സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളികൾ പാലാ പൊലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ പാലാ : വീടിന് സമീപം സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശിയായ സലിം ഖാൻ (36), ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ഇബ്രാഹിം സർദാർ (28) എന്നിവരാണ് പാലാ പോലീസിന്റെ പിടിയിലായത്. ഇവർ ഇരുവരും ചേർന്ന് ഭരണങ്ങാനം അലനാട് സ്വദേശിയുടെ വീടിന് സമീപം സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപ വിലവരുന്ന ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. […]

ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വിജയകരമായി മാറ്റിവച്ചു : അമേരിക്കയിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനിൽ പിടിപ്പിച്ചത്

  ന്യൂയോർക്ക്: ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വിജയകരമായി മാറ്റിവച്ചു. അമേരിക്കയിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനിൽ പിടിപ്പിച്ചത്. റിച്ചാർഡ് സ്ലേമാൻ എന്ന 62കാരനിലാണ് പന്നിയുടെ വൃക്ക പിടിപ്പിച്ചത്. മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിൽ ശനിയാഴ്ച്ച നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. മാറ്റി വച്ച പന്നിയുടെ വൃക്ക മണിക്കൂറുകൾക്കുള്ളിൽ മൂത്രം ഉൽപ്പാദിപ്പാക്കാൻ തുടങ്ങിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അതീവ ഗുരുതരമായ വൃക്ക രോഗത്തിന്റെ പിടിയിലായിരുന്നു റിച്ചാർഡ് സ്ലേമാൻ. ഇദ്ദേഹത്തിന് 2018ൽ മറ്റൊരാളുടെ വൃക്ക മാറ്റിവച്ചെങ്കിലും വിജയിച്ചില്ല. മസ്തിഷ്ക മരണം സംഭവിച്ച […]

തലസ്ഥാനത്ത് ഇലക്ട്രിക്ക് ബസുകളുടെ നിരക്ക് വർദ്ധിപ്പിച്ചു: മിനിമം നിരക്ക് 12 രൂപ.

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇലക്ട്രിക്ക് ബസുകളുടെ നിരക്കും സമയവും മാറ്റിയതിൽ പരാതിയുമായി കോർപ്പറേഷൻ. ഇലക്ട്രിക് ബസ്സുകൾ ലാഭത്തിലല്ലെന്ന ഗണേഷ്‌കുമാറിന്റെ നിലപാടിന് പിന്നാലെയാണ് തലസ്ഥാനത്തെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടിയത്. മിനിമം നിരക്ക് 12 ആക്കിയ തീരുമാനം കഴിഞ്ഞ ദിവസമാണ് വന്നത്. ചർച്ചകൾ കൂടാതെയാണ് ഗതാഗതവകുപ്പ് തീരുമാനമെന്നാണ് കോപ്പറേഷന്റെ വിമർശനം. എന്നാൽ നഷ്ടത്തിലായ ഷെഡ്യൂളുകളാണ് പുനക്രമീകരിച്ചതെന്നാണ് ഗതാഗതവകുപ്പ് വിശദീകരണം. എട്ട് സർക്കിളുകളിൽ നിന്ന് രണ്ടു ബസ്സുകൾ വീതം ഇതിനകം പിൻവലിച്ചു. ചില നൈറ്റ് ഷെഡ്യൂളും മാറ്റിയതോടെ യാത്രക്കാർ വലഞ്ഞു. സിറ്റി സർവ്വീസുകൾ ഫാസ്റ്റാക്കി നഗരത്തിന് […]

ചിന്തു കുര്യൻ ജോയി കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ്; ജോബിൻ ജേക്കബ് ജനറൽ സെക്രട്ടറി

  തിരുവനന്തപുരം: ഷാഫി പറമ്പിൽ അധ്യക്ഷനായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ ജില്ല പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി എന്നിവരെ അതതു ജില്ലാ കോൺഗ്രസ് കമ്മിറ്റികളിൽ (ഡിസിസി) യഥാക്രമം വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ പദവികളിൽ കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം.എം.ഹസൻ നിയമിച്ചു. കോട്ടയത്ത് യൂത്ത് കോൺഗ്രസ് മുൻ ജില്ല പ്രസിഡന്റ് ചിന്തു കുര്യൻ ജോയിയെ ഡിസിസി വൈസ് പ്രസിഡന്റായും ജോബിൻ ജേക്കബിനെ ജനറൽ സെക്രട്ടറിയായും നിയമിച്ചു.

മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ അരവിന്ദ് കേജ്‌രിവാള്‍ ആണെന്ന് ഇഡി കോടതിയില്‍.

  ഡൽഹി: മദ്യനയത്തില്‍ ഗൂഢാലോചന നടത്തിയത് കേജ്‌രിവാളാണ്. നയരൂപീകരണത്തില്‍ കേജ്‌രിവാളിന് നേരിട്ട് പങ്കുണ്ട്. കേജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പില്‍ നിന്നും കോഴ ചോദിച്ചുവാങ്ങി. പണം പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ചുവെന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചു.ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 45 കോടി ഉപയോഗിച്ചു. ഹവാല വഴിയും പണം എത്തിച്ചു. ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്കും അവിടെ നിന്ന് ഗോവയിലേക്കുമാണ് പണം എത്തിച്ചത്. 100 കോടിയുടെ കോഴ ഇടപാടു വഴി, സൗത്ത് ഗ്രൂപ്പിന് 600 കോടിയാണ് ലാഭമുണ്ടായത്. കോഴ […]

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹർജി തളളി സുപ്രീം കോടതി.

  ഡൽഹി: കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. രണ്ടര വർഷമായി ജയിലാണെന്ന് ജോളി ഹർജിയിൽ ചൂണ്ടിക്കാണിച്ചു. അങ്ങനെയെങ്കിൽ ജാമ്യപേക്ഷ നൽകാൻ ആയിരുന്നു കോടതിയുടെ മറുപടി. ജാമ്യാപേക്ഷ സമർപ്പിക്കാൻ കോടതി അനുമതി നൽകി. കേരളത്തിലെ പ്രമാദമായ കേസ് എന്നാണ് കൂടത്തായി കേസ് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്. അഭിഭാഷകൻ സച്ചിൻ പവഹ ജോളിക്കായി ഹാജരായി. ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. ജോളിയുടെ ഭർത്തൃമാതാവ് അന്നമ്മ തോമസ് ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. 2019-ലാണ് […]

2017-ൽ മരിച്ച സുകുമാരൻ നായർ(87 ) ഹെൽമെറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂർ വഴി രാത്രി 12.30ന് ഇരുചക്ര വാഹനം ഓടിച്ചെന്നും 500 രൂപ പിഴ അടയ്ക്കണമെന്നും കാട്ടി വീട്ടുകാർക്ക് നോട്ടീസ്: മരിച്ച സുകുമാരൻ നായരുടെ ദൃശ്യമടക്കമുള്ള നോട്ടീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് മക്കൾ.

  കോട്ടയം: കഴിഞ്ഞ ഡിസംബറിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെന്ന് കാട്ടി 2017ൽ മരിച്ച വയോധികന് മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ്. വൈക്കം ഉദയനാപുരം രാമനിലയത്തിൽ സുകുമാരൻ നായരുടെ പേരിലാണ് എംവിഡി നോട്ടിസ് അയച്ചത്. ഇദ്ദേഹം 2017 ഓ​ഗസ്റ്റിലാണ് മരിച്ചത്. മരിക്കുമ്പോൾ 87 വയസുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഹെൽമെറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂർ വഴി രാത്രി 12.30ന് സുകുമാരൻ നായർ ഇരുചക്ര വാഹനം ഓടിച്ചെന്നും 500 രൂപ പിഴ അടയ്ക്കണമെന്നും കാട്ടി ദൃശ്യമടക്കമാണ് നോട്ടീസെത്തിയത്. വാഹന നമ്പറും നോട്ടീസിലുണ്ട്. അതേസമയം ഒരു സൈക്കിൾ മാത്രമാണ് സുകുമാരനുണ്ടായിരുന്നതെന്നും […]

വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം: സംഭവം കോഴിക്കോട് മുക്കം നെല്ലിക്കാപ്പൊയിലിൽ

  സ്വന്തം ലേഖകൻ കോഴിക്കോട്: മുക്കം നെല്ലിക്കാപ്പൊയിലിൽ വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം. നെല്ലിക്കാപ്പൊയിലില്‍ സ്വദേശി ബിനുവിന്റെ ഭാര്യ മനീഷയെ (30) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തിൽ മനീഷയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. വലതു കാലില്‍ മൂന്നിടത്ത് പൊട്ടലേറ്റ മനീഷയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ പറമ്പില്‍ വിറക് ശേഖരിക്കുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി മനീഷയെ കുത്തിവീഴ്ത്തുകയായിരുന്നു. കുത്തിന്റെ ആഘാതത്തില്‍ മനീഷ താഴ്ചയിലേക്ക് വീണു. ഈ വീഴ്ചയിലാണ് കാലിന് പരുക്കേറ്റത്. മനീഷയെ ഇടിച്ചിട്ട […]