2017-ൽ മരിച്ച സുകുമാരൻ നായർ(87 ) ഹെൽമെറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂർ വഴി രാത്രി 12.30ന് ഇരുചക്ര വാഹനം ഓടിച്ചെന്നും 500 രൂപ പിഴ അടയ്ക്കണമെന്നും കാട്ടി വീട്ടുകാർക്ക് നോട്ടീസ്: മരിച്ച സുകുമാരൻ നായരുടെ ദൃശ്യമടക്കമുള്ള നോട്ടീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് മക്കൾ.

കോട്ടയം: കഴിഞ്ഞ ഡിസംബറിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെന്ന് കാട്ടി 2017ൽ മരിച്ച വയോധികന് മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ്. വൈക്കം ഉദയനാപുരം രാമനിലയത്തിൽ സുകുമാരൻ നായരുടെ പേരിലാണ് എംവിഡി നോട്ടിസ് അയച്ചത്. ഇദ്ദേഹം 2017 ഓ​ഗസ്റ്റിലാണ് മരിച്ചത്. മരിക്കുമ്പോൾ 87 വയസുണ്ടായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ ഹെൽമെറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂർ വഴി രാത്രി 12.30ന് സുകുമാരൻ നായർ ഇരുചക്ര വാഹനം ഓടിച്ചെന്നും 500 രൂപ പിഴ അടയ്ക്കണമെന്നും കാട്ടി ദൃശ്യമടക്കമാണ് നോട്ടീസെത്തിയത്. വാഹന നമ്പറും നോട്ടീസിലുണ്ട്.

അതേസമയം ഒരു സൈക്കിൾ മാത്രമാണ് സുകുമാരനുണ്ടായിരുന്നതെന്നും മറ്റ് വാഹനങ്ങളൊന്നും ഓടിക്കാനറിയില്ലായിരുന്നുവെന്നും മകൻ ശശികുമാർ പറഞ്ഞു. നോട്ടീസ് എത്തിയതിനെ തുടർന്ന് വൈക്കം ആർടി ഓഫിസുമായി ബന്ധപ്പെട്ടു. തൊടുപുഴ മോട്ടോർ വാഹന വകുപ്പിനെ സമീപിക്കണമെന്ന നിർദേശത്തെ തുടർന്ന് പരാതി ഇമെയിൽ ചെയ്തെന്നും മകൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group