വേനല്‍ മഴ ശക്തം…! കരുതിയിരിക്കണം ഡെങ്കിപ്പനിയെ; മഴക്കാലപൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; കോട്ടയം ജില്ലയില്‍ കഴിഞ്ഞ ഒരുമാസം ഡെങ്കിപ്പനി സംശയത്തോടെ ചികിത്സ തേടിയത് 85 പേര്‍; എരുമേലിയില്‍ കൂത്താടി വളരാന്‍ സാഹചര്യമൊരുക്കിയ മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കോട്ടയം: വേനല്‍ മഴ ശക്തമായി, കരുതിയിരിക്കണം ഡെങ്കിപ്പനിയെ. ജില്ലയില്‍ കഴിഞ്ഞ ഒരുമാസം ഡെങ്കിപ്പനി സംശയത്തോടെ ഇതുവരെ 85 പേര്‍ ചികിത്സ തേടി. കോട്ടയം നഗരസഭ (21), ഉദയനാപുരം (13), കാഞ്ഞിരപ്പള്ളി (10), ചങ്ങനാശേരി (8) എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത്. അയര്‍ക്കുന്നം, കൂരോപ്പട, മീനടം, ചങ്ങനാശേരി, കങ്ങഴ, എരുമേലി എന്നിവിടങ്ങളിലും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനിയുടെ സാഹചര്യത്തില്‍ മഴക്കാലപൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായിരുന്നു. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളില്‍ വെക്ടര്‍ സ്റ്റഡി […]

കോട്ടയം ജില്ലയിൽ നാളെ (16/05/2024) പുതുപ്പള്ളി, ഈരാറ്റുപേട്ട, അയർകുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (16/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (16/5/24) HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ കോസ് വേ, വഞ്ചാങ്കൽ,വിഐപി കോളനി, നടക്കൽ കൊട്ടുകാപ്പള്ളി, ബറക്കാത്ത്, മിനി ഇൻഡസ്ട്രിയൽ, കുഴിവേലി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30am മുതൽ വൈകിട്ട് 4.30pm വരെയും HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ തലപ്പലം, ഓലായം, തെള്ളിയാമാറ്റം, പൂവത്താനി, ഹിമ മിൽക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30am മുതൽ വൈകിട്ട് 5pm […]

മസിനഗുഡി വഴി ഊട്ടിയിലേയ്ക്ക് ; റിട്ടയര്‍മെന്റിനു ശേഷവും ജീവിതം ആഘോഷമാക്കുന്ന പാലായിലെ സഫലം 55 പ്ലസ് അംഗങ്ങള്‍

സ്വന്തം ലേഖകൻ പാലാ: ജീവിതം ആഘോഷമാക്കുന്ന പാലായിലെ സഫലം 55 പ്ലസ് അംഗങ്ങളുടെ ഈ മാസത്തെ വിനോദ യാത്ര സോഷ്യല്‍ മീഡിയയില്‍ തരംഗമായി. മസിനഗുഡി വഴി ഊട്ടിയിലേക്കായിരുന്നു ഇത്തവണത്തെ വിനോദ യാത്ര. നാട്ടിലെ ചൂടില്‍ നിന്നും ഊട്ടിയിലെ തണുപ്പിലേക്കുള്ള യാത്ര 55 പിന്നിട്ട ഇവരുടെ മനസും ശരീരവും തണുപ്പിച്ചു. റിട്ടയർമെന്റിന് ശേഷം വീട്ടില്‍ ഒതുങ്ങിക്കൂടാതെ സഫലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇത്തരം യാത്രകള്‍ എല്ലാവരും മാതൃകയാക്കണമെന്ന് യാത്രയ്ക്ക് നേതൃത്വം നല്‍കിയ സഫലം സെക്രട്ടറി വി.എം. അബ്ദുള്ള ഖാൻ പറഞ്ഞു. 45 പേർ പങ്കെടുത്ത സഫലം […]

ബാബു ചാഴികാടന്റെ ഓർമ്മകൾ എന്നും കേരളാ കോൺഗ്രസിന് കരുത്ത്: സജി മഞ്ഞക്കടമ്പിൽ.

  കോട്ടയം: യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ബാബു ചാഴിക്കാടന്റെ ഓർമ്മകൾ കേരളാ കോൺഗ്രസിനും കേരളാ യൂത്ത് ഫ്രണ്ടിനും എന്നും കരുത്താണെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ കേരളാ കോൺഗ്രസ്‌ ഡെമോ ക്രാറ്റിക്കിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നതായും ബാബു ചാഴിക്കാടന്റെ 33മത് ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് കേരളാ കോൺഗ്രസ്‌ ഡെമോ ക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും പ്രവർത്തകർക്ക് മാർഗ്ഗദർശനവും, ആവേശവും ആയിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം യൂത്ത് ഫ്രണ്ടിലൂടെ പ്രവർത്തിച്ച് പൊതുരംഗത്ത് നിറഞ്ഞുനിൽക്കാൻ സാധിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും സജി കൂട്ടിച്ചേർത്തു.

തുലാപ്പള്ളിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് നാല് വയസുകാരൻ മരിച്ചു ; 11 പേർക്ക് പരിക്കേറ്റു, 5 പേരുടെ നില ഗുരുതരം ; തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്

പത്തനംതിട്ട : തുലാപ്പള്ളിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് ഒരു മരണം. 11 പേർക്ക് പരിക്കേറ്റു. നാല് വയസ്സുള്ള കുട്ടിയാണ് മരിച്ചത്. ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തമിഴ്നാട് തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ച മിനിബസ്സ്‌ ആണ് അപകടത്തിൽപ്പെട്ടത്. ഇറക്കവും വളവുകളുമുള്ള റോഡിൽ ബസ് നിയന്ത്രണം തെറ്റി മറയുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ രാജി തീരുമാനം പിൻവലിച്ചു

  ഈരാറ്റുപേട്ട :നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ രാജി തീരുമാനം പിൻവലിച്ചു പാർട്ടിയും മുന്നണിയും പിന്തുണ ഉറപ്പ് നൽകിയതോടെയാണ് രാജിയിൽ നിന്നും പിൻമാറിയത്. 5 വർഷം പൂർത്തിക്കുമെന്നും പാർട്ടിക്കും മുന്നണിക്കും താൻ ഉയർത്തിയ വിഷയങ്ങൾ ബോധ്യപ്പെട്ടെന്നും സുഹ്റ അബ്ദുൾ ഖാദർ പറഞ്ഞു. ലീഗ് പ്രാദേശീക നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നായിരുന്നു നേരത്തെ രാജി വയ്ക്കാൻ തീരുമാനിച്ചത്.

കാലവർഷം മെയ്‌ 19ഓടു കൂടി തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യത

  തിരുവനന്തപുരം:കാലവർഷം മെയ്‌ 19ഓടു കൂടി തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു. തെക്കൻ കർണാടകക്ക് മുകളിൽ നിന്ന് വിദർഭയിലേക്ക് മറ്റൊരു ന്യുനമർദ്ദപാത്തിയും രൂപപെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / […]

സിനിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റിൽ: സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്നാണ് കേസ്

  കോയമ്പത്തൂർ: സിനിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റിലായി. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. കോയമ്പത്തൂർ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് ജോണിയെ കസ്റ്റഡിയിൽ എടുത്തത്.

കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു: ഭർത്താവിനും മറ്റു 2 പേർക്കും പരിക്കേറ്റു: കോലഞ്ചേരി ശാസ്തമുകളിലാണ് അപകടം

  കോലഞ്ചേരി :  കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു: ഇന്നു പുലർച്ചെ ഒരു മണിയോടെ കോലഞ്ചേരി ശാസ്താംമുകളിൽ ദേശീയപാതയിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം വീണാണ് അപകടമുണ്ടായത്. റിട്ട. അധ്യാപിക മാമല തുരുത്തിയിൽ ബീന (60) ആണ് മരിച്ചത്. പരുക്കേറ്റ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചലചിത്ര നടൻ മാത്യു (തണ്ണീർമത്തൻ ദിനങ്ങൾ)വിന്റെ മാതാപിതാക്കളാണ് ബിജുവും സൂസനും. ബിജുവിൻ്റെ പിതൃസഹോദര പുത്രൻ്റെ ഭാര്യയാണ് മരിച്ച ബീന.

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി: സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നും അഞ്ചു വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടിൽ എഴുതി വച്ച കത്തിൽ പറയുന്നു.

  മല്ലപ്പള്ളി :മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെ ( 14 ) ഇന്നലെ രാവിലെ മുതൽ കാണാതായി. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല. കുട്ടിയുടെ സൈക്കിൾ മല്ലപ്പള്ളി ബസ്റ്റാൻഡിന് സമീപത്തു നിന്നും കണ്ടെടുത്തു. താൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നും അഞ്ചു വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടിൽ കത്തെഴുതി വെച്ച ശേഷമാണ് കുട്ടി പോയത്. ജോലി ചെയ്ത് പണമുണ്ടാക്കണം. എന്നിട്ട് മാതാപിതാക്കള്‍ക്ക് പണം നൽകുമെന്നും കത്തിൽ പറയുന്നു. അഭിനയവും എഴുത്തുമാണ് തന്‍റെ […]