മസിനഗുഡി വഴി ഊട്ടിയിലേയ്ക്ക് ; റിട്ടയര്‍മെന്റിനു ശേഷവും ജീവിതം ആഘോഷമാക്കുന്ന പാലായിലെ സഫലം 55 പ്ലസ് അംഗങ്ങള്‍

മസിനഗുഡി വഴി ഊട്ടിയിലേയ്ക്ക് ; റിട്ടയര്‍മെന്റിനു ശേഷവും ജീവിതം ആഘോഷമാക്കുന്ന പാലായിലെ സഫലം 55 പ്ലസ് അംഗങ്ങള്‍

സ്വന്തം ലേഖകൻ

പാലാ: ജീവിതം ആഘോഷമാക്കുന്ന പാലായിലെ സഫലം 55 പ്ലസ് അംഗങ്ങളുടെ ഈ മാസത്തെ വിനോദ യാത്ര സോഷ്യല്‍ മീഡിയയില്‍ തരംഗമായി. മസിനഗുഡി വഴി ഊട്ടിയിലേക്കായിരുന്നു ഇത്തവണത്തെ വിനോദ യാത്ര.

നാട്ടിലെ ചൂടില്‍ നിന്നും ഊട്ടിയിലെ തണുപ്പിലേക്കുള്ള യാത്ര 55 പിന്നിട്ട ഇവരുടെ മനസും ശരീരവും തണുപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിട്ടയർമെന്റിന് ശേഷം വീട്ടില്‍ ഒതുങ്ങിക്കൂടാതെ സഫലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇത്തരം യാത്രകള്‍ എല്ലാവരും മാതൃകയാക്കണമെന്ന് യാത്രയ്ക്ക് നേതൃത്വം നല്‍കിയ സഫലം സെക്രട്ടറി വി.എം. അബ്ദുള്ള ഖാൻ പറഞ്ഞു.

45 പേർ പങ്കെടുത്ത സഫലം യാത്രയ്ക്ക് സംഘടനാ പ്രസിഡന്റ് എം.എസ്.ശശിധരൻ നായർ ഫ്‌ളാഗ് ഓഫ് ചെയ്തു. സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ, പി.എസ്.മധുസൂദനൻ നായർ, രവി പുലിയന്നൂർ എന്നിവർ പ്രസംഗിച്ചു.