മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി: സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നും അഞ്ചു വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടിൽ എഴുതി വച്ച കത്തിൽ പറയുന്നു.
മല്ലപ്പള്ളി :മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെ ( 14 ) ഇന്നലെ രാവിലെ
മുതൽ കാണാതായി. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല.
കുട്ടിയുടെ സൈക്കിൾ മല്ലപ്പള്ളി ബസ്റ്റാൻഡിന് സമീപത്തു നിന്നും കണ്ടെടുത്തു. താൻ സിനിമയിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിനയിക്കാൻ പോകുന്നു എന്നും അഞ്ചു വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടിൽ കത്തെഴുതി
വെച്ച ശേഷമാണ് കുട്ടി പോയത്. ജോലി ചെയ്ത് പണമുണ്ടാക്കണം. എന്നിട്ട് മാതാപിതാക്കള്‍ക്ക് പണം നൽകുമെന്നും കത്തിൽ പറയുന്നു.
അഭിനയവും എഴുത്തുമാണ് തന്‍റെ ഹോബി. അഞ്ച് വർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്നും കുറിപ്പിലുണ്ട്. കീഴ്‍വായ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0