play-sharp-fill
തുലാപ്പള്ളിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് നാല് വയസുകാരൻ മരിച്ചു ; 11 പേർക്ക് പരിക്കേറ്റു, 5 പേരുടെ നില ഗുരുതരം ; തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്

തുലാപ്പള്ളിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് നാല് വയസുകാരൻ മരിച്ചു ; 11 പേർക്ക് പരിക്കേറ്റു, 5 പേരുടെ നില ഗുരുതരം ; തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്

പത്തനംതിട്ട : തുലാപ്പള്ളിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് ഒരു മരണം. 11 പേർക്ക് പരിക്കേറ്റു. നാല് വയസ്സുള്ള കുട്ടിയാണ് മരിച്ചത്.

ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തമിഴ്നാട് തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ച മിനിബസ്സ്‌ ആണ് അപകടത്തിൽപ്പെട്ടത്. ഇറക്കവും വളവുകളുമുള്ള റോഡിൽ ബസ് നിയന്ത്രണം തെറ്റി മറയുകയായിരുന്നു.

പോലീസും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group