പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് പകരം മകനോ മകളോ..? ചാണ്ടി ഉമ്മനോ അച്ചു ഉമ്മനോ മത്സരിക്കണമെന്നതില്‍ നിര്‍ണ്ണായകമാകുക കുടുംബത്തിനുള്ളിലെ തീരുമാനം; മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക മകനും മകളും മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ മാത്രം; ചാണ്ടി ഉമ്മനെ പാര്‍ലമെന്റിലെത്തിക്കണമെന്ന ചര്‍ച്ചയും സജീവം; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചര്‍ച്ച തുടരുമ്പോള്‍…..!

സ്വന്തം ലേഖിക കോട്ടയം: ആറു മാസത്തിനുള്ളില്‍ നടക്കാൻ സാധ്യതയുള്ള പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ്മൻ ചാണ്ടിയുടെ മകനോ മകളോ? മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്നതാണ് കുടുംബത്തിലെ പൊതു വികാരം. അത് കോണ്‍ഗ്രസ് നേതൃത്വവും അംഗീകരിക്കും. കഴിഞ്ഞ 53 വര്‍ഷമായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമ്മൻ ചാണ്ടിക്ക് സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ പിൻഗാമിയെന്ന ചിന്ത തന്നെയാണ് കോണ്‍ഗ്രസില്‍ സജീവം. മകനും മകളും രാഷ്ട്രീയത്തില്‍ സജീവമോ ഭാഗമോ ആയിരുന്നു. ഔദ്യോഗിക പദവികളും വഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് പിന്തുണ നല്‍കും. നേരത്തെ പി ടി […]

പുതുപ്പള്ളിയില്‍ അട്ടിമറി ജയത്തിന് തന്ത്രങ്ങൾ മെനഞ്ഞ് സിപിഎം; നിയമസഭയില്‍ നൂറ് തികയ്ക്കുക ലക്ഷ്യം; ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ സഹതാപം തീര്‍ക്കുമ്പോൾ യാക്കോബായ വോട്ടുകളിൽ നാട്ടുകാരനായ ജെയ്കിന് സാധ്യത; എട്ട് പഞ്ചായത്തില്‍ പുതുപ്പള്ളി ഉള്‍പ്പെടെ ആറിടത്തും ഭരണം ഇടതുപക്ഷത്തിനും; വെല്ലുവിളിയായി ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സഹതാപ തരംഗം; വി എൻ വാസവന് മേല്‍നോട്ട ചുമതല

സ്വന്തം ലേഖിക കോട്ടയം: ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയില്‍ അട്ടിമറി ജയം നേടി നിയമസഭയില്‍ നൂറ് തികയ്ക്കാൻ സിപിഎം. എന്തു വില കൊടുത്തും പുതുപ്പള്ളിയില്‍ ജയിക്കാനാണ് തന്ത്രം മെനയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇടതുപക്ഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി പുതുപ്പള്ളിയിലെ ഉപ തെരഞ്ഞെടുപ്പ് മാറിയേക്കും. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ പുതുപ്പള്ളിയില്‍ ആറു മാസത്തിനുള്ളില്‍ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കും. ഇടതുപക്ഷത്തിന് ഇത്തവണ ഏറ്റവും വലിയ വെല്ലുവിളിയാകുക ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സഹതാപ തരംഗമാകും. ഉമ്മൻ ചാണ്ടി എന്ന നേതാവ് എത്രമാത്രം ജനകീയനായിരുന്നു എന്നതിന്റെ ഏറ്റവും വലിയ […]

ഉമ്മൻ ചാണ്ടി രാഷ്ട്രീയ കേരളത്തിന്റെ ഉമ്മറത്ത് കസേര വലിച്ചിട്ടിരിക്കുന്നത് ഒതുക്കലുകളുടെ പേരിലല്ല, വളർത്തലുകളുടെ പേരിലാണ്. ഈ വളർത്തലുകളാണ് ഉമ്മൻ ചാണ്ടിയിലേക്കെത്തുന്ന ആൾക്കൂട്ടവും

സ്വന്തം ലേഖകൻ   കോട്ടയം : ഉമ്മൻ ചാണ്ടിയുടെ ചലനമറ്റ ശരീരത്തിനു മുന്നിൽ നെഞ്ചു പൊട്ടി ജനങ്ങളെ നിറകണ്ണുകളാൽ കൂപ്പു കൈയ്യോടെ അഭിമുഖീകരിക്കുന്ന മകൻ ചാണ്ടി ഉമ്മൻ പിതാവിന്റെ പ്രതീകമാണ്. മരണം ഉണ്ടാക്കുന്ന ശൂന്യതയുടെ, സങ്കടത്തിന്റെ, നഷ്ടത്തിന്റെ പ്രതീകം… മരണം സംഭവിച്ച ശേഷം പിതാവിന് കാവലിരിക്കുക എന്നത് പുത്രധർമ്മം എന്ന് പറയാം. എന്നാൽ അപ്പ പോയി എന്ന് വെളുപ്പിനെ നാലരയ്ക്ക് ലോകത്തോട് പറഞ്ഞ ഒരു മനുഷ്യനെ നമ്മൾ ആ സമയം മുതൽ കാണുന്നു. മരണം സംഭവിച്ചതിന് ശേഷം പുതുപ്പള്ളി പള്ളിയെത്തുത് വരെ ഏകദേശം 70 മണിക്കൂർ […]

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ലക്ഷങ്ങൾ ഒഴുകിയെത്തിയിട്ടും കൃത്യമായ കരുതലിലൂടെ എല്ലാവർക്കും പൊതുദർശനം നടത്താൻ സൗകര്യമൊരുക്കിയും പഴുതടച്ച സുരക്ഷ ഒരുക്കിയും കേരളാ പൊലീസ്; കേരളം കണ്ട ഏറ്റവും വലിയ ആൾക്കൂട്ടത്തെ നിയന്ത്രിച്ചത് എഡിജിപി എം . ആർ. അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ രണ്ടായിരം പോലീസുകാർ ; കോട്ടയത്തും പുതുപ്പള്ളിയിലും മികച്ച സുരക്ഷ ഒരുക്കിയ കേരളാ പൊലീസിന് ബിഗ് സല്യൂട്ട്!

സ്വന്തം ലേഖകൻ കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ലക്ഷങ്ങൾ ഒഴുകിയെത്തിയിട്ടും കൃത്യമായ കരുതലിലൂടെ എല്ലാവർക്കും പൊതുദർശനം നടത്താൻ സൗകര്യമൊരുക്കിയും പഴുതടച്ച സുരക്ഷ ഒരുക്കിയും കേരളാ പൊലീസ് മാതൃകയായി. ജനം ഒഴുകിയെത്തുമ്പോൾ നിയന്ത്രണങ്ങൾ പാളുമെന്ന് പല കോണുകളിലും ആശങ്കയുണ്ടായിരുന്നു. എറണാകുളത്തോ, തിരുവനന്തപുരത്തോ പോലെയുള്ള സ്ഥല സൗകര്യമില്ലാത്ത കോട്ടയവും, താരതമ്യേന ചെറിയ ടൗൺ മാത്രമായ പുതുപ്പള്ളിയിലും സുരക്ഷാ പാളിച്ചകൾ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. തിരുനക്കര, ഉമ്മൻചാണ്ടിയുടെ കുടുംബ വീട്, പുതിയതായി പണിയുന്ന വീട്, പുതുപ്പള്ളി പള്ളി എന്നിവിടങ്ങളിലാണ് പൊതുദർശനത്തിന് ക്രമീകരണം ഏർപ്പെടുത്തിയിരുന്നത്. കേരളാ ഗവർണർ […]

മൊത്തം ക്ലീനായി പുതുപ്പള്ളി; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് മാതൃകയായി ഹരിതകർമ്മ സേന; ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും, കുപ്പികളും പുതുപ്പള്ളിയിലെ പഞ്ചായത്ത് വക എം.സി.എഫിലേക്ക് മാറ്റി

സ്വന്തം ലേഖിക കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഹരിതകർമ്മ സേന. പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വമിഷൻ, ആർ.ജി.എസ്.എ എന്നിവയുടെ സംയുക്ത സംഘാടനത്തിലൂടെയാണ് ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഉമ്മൻചാണ്ടിയുടെ മൃതദേഹം വ്യാഴാഴ്ച വൈകിട്ടോടെയാണ് ജന്മനാടായ പുതുപ്പള്ളിയിൽ എത്തിച്ചത്. രാവിലെ മുതൽ തന്നെ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലും പ്രദേശത്തുമായി വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാനും, നിർദ്ദേശങ്ങൾ നൽകാനുമായി പോലീസുകാർക്കൊപ്പം ഹരിത കർമ്മസേനയും ചേർന്നു. പുതുപ്പള്ളി, കുറിച്ചി, പനച്ചിക്കാട്, വിജയപുരം, മണർകാട് തുടങ്ങിയ പഞ്ചായത്തുകളിലെ ഹരിതകർമ്മ സേനാംഗങ്ങളാണ് […]

ഇരട്ട വോട്ടുകൾ ചൂണ്ടിക്കാണിച്ച് ഹർജി; കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ എൽ ഡി എഫ് പഞ്ചായത്തംഗം വി എൻ രാജേഷിൻ്റെ വിജയം മുൻസിഫ് കോടതി അസാധുവായി പ്രഖ്യാപിച്ചു

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ നാലാം വാർഡിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ രാജേഷ് തിരഞ്ഞെടുക്കപ്പെട്ടത് കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി അസാധുവായി പ്രഖ്യാപിച്ചു. ഇരട്ട വോട്ടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ സിബു ദേവസ്യ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. മറ്റ് വാർഡുകളിൽ വോട്ട് ചെയ്ത അഞ്ച് വോട്ടർമാർ മഞ്ഞപ്പള്ളി വാർഡിൽ കള്ളവോട്ട് ചെയ്തതായും ഇത് ഇരട്ട വോട്ടുകളായി പരിഗണിച്ച് റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയായ സിബു ദേവസ്യ കോടതിയെ സമീപിച്ചത്. […]

കോട്ടയം നഗരസഭ മുൻ അംഗവും അധ്യാപകനുമായ ടി .ജി ശാമുവൽ നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: എം ടി സെമിനാരി മുൻ അദ്ധ്യാപകനും കോട്ടയം നഗര സഭാ മുൻ കൗൺസിലറുമായിരുന്ന ടി .ജി. ശാമുവൽ (79) നിര്യാതനായി. സംസ്കാര വിവരങ്ങൾ അറിയുന്നതിന് ഈ നമ്പറിൽ ബന്ധപ്പെടുക 94471 79189.

ഉമ്മൻ ചാണ്ടി ഇനി ജ്വലിക്കുന്ന ഓർമ്മ ; സ്നേഹംകൊണ്ട് ലോകം കീഴടക്കിയ ജനനായകന് മനുഷ്യക്കടലിൽ നിത്യവിശ്രമം ; ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പള്ളി മുറ്റത്ത് പ്രത്യേകമായി ക്രമീകരിച്ച കല്ലറയില്‍ അടക്കം ചെയ്തു; ശുശ്രൂഷകൾക്കു ശേഷം ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദിയറിയിച്ചു

സ്വന്തം ലേഖകൻ  കോട്ടയം: കേരളം കണ്ട എക്കാലത്തെയും ജനകീയനായ രാഷ്ട്രീയനേതാവിന് വികാരഭരിത വിട. മൂന്നു ദിവസം നീണ്ടുനിന്ന പൊതുദർശനം പൂർത്തിയാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശവസംസ്കാര ശുശ്രൂഷകള്‍ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പൂര്‍ത്തിയായി. ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പള്ളി മുറ്റത്ത് പ്രത്യേകമായി ക്രമീകരിച്ച കല്ലറയില്‍ അടക്കി. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അഭിവാദ്യങ്ങള്‍ക്കൊപ്പം ചരിത്രമായി ആ യാത്രയയപ്പ്. മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും മതനേതൃത്വവും ചടങ്ങില്‍ പങ്കെടുത്തു. ശുശ്രൂഷകൾക്കു ശേഷം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദിയറിയിച്ചു. സാധരണക്കാരനായി ജനിച്ച് […]

ജീവിതം സാക്ഷി ; ജീവൽ പ്രശ്നങ്ങളിൽ ഒപ്പം നിൽക്കുന്ന നേതാവിനെ നാളെത്ര കഴിഞ്ഞാലും ജനം മറക്കില്ല ; അറിഞ്ഞതൊന്നുമല്ല ഉമ്മൻ‌ചാണ്ടിയെന്ന് അനുഭവിപ്പിച്ചാണ് കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത വ്യക്തിത്വം ഓർമയാകുന്നത് ; ഒരു കയ്യൊപ്പ് കൊണ്ട് ജീവിതം തിരിച്ചുകിട്ടിയ ആയിരങ്ങൾ, ഒന്നിച്ചുവന്ന് ഉമ്മൻ‌ചാണ്ടിയെ സ്നേഹം കൊണ്ട് പൊതിഞ്ഞു ; ജനസാഗരത്തിന് നടുവിൽ നിൽക്കുമ്പോഴും ഞങ്ങൾ അനാഥരായെന്ന പദം പറഞ്ഞവരാണേറെയും… ; ഇനി കേരളക്കരയുടെ സ്വന്തം കുഞ്ഞൂഞ്ഞിന് പുതുപ്പള്ളി പള്ളിയിൽ പുരോഹിതരുടെ കല്ലറക്ക് സമീപം അന്ത്യവിശ്രമം…

സ്വന്തം ലേഖകൻ  കോട്ടയം : മനുഷ്യ സാഗരം സാക്ഷി. തന്റെ പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞ് അവസാനമായെത്തി. കണ്ഠമിടറുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി കുഞ്ഞൂഞ്ഞിനെ ജനസാഗരം സ്വീകരിച്ചു. തിങ്ങിനിറഞ്ഞ ജനങ്ങളുടെ അകമ്പടിയോടെയാണ് പുതുപ്പള്ളിയിലെ തറവാട് വീട്ടിലേക്ക് കുഞ്ഞൂഞ്ഞെത്തിയത്. വീടുകളിലെ പ്രാർഥനകൾക്ക് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പോലീത്തയാണ് മുഖ്യകാർമികത്വം വഹിച്ചത്. ഇതര ക്രൈസ്തവ സഭകളിലെ മെത്രാപ്പോലീത്തമാരും ബിഷപ്പുമാരും സഹകാർമികത്വം വഹിക്കുന്നു. പുതുപ്പള്ളി പള്ളി വികാരി ഫാ. വർഗീസ് ആണ് പ്രാർഥനാചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. കോട്ടയം നഗരത്തിലെ തിരുനക്കര മൈതാനിയിൽ നിന്ന് ഉച്ചക്ക് 2.30ഓടെയാണ് വിലാപയാത്ര […]

ജന്മനാടിൻ്റെ യാത്രമൊഴി….! കുഞ്ഞൂഞ്ഞിന് വിട പറയാൻ ഒരുങ്ങി പുതുപ്പള്ളി; ശവസംസ്കാര ശുശ്രൂഷയ്ക്ക് നാല് ക്രമം; മൂന്നാം ഭാഗം പുതുപ്പള്ളിയിലെ വീട്ടിൽ വെച്ച്; തുടർന്ന് ബന്ധുക്കൾ അന്ത്യചുംബനം നൽകും; നാലാമത്തെ ക്രമം സെൻ്റ് ജോർജ് പള്ളിയിൽ; ഇടവകയുടെ ആദരവായി വെള്ള വസ്ത്രം സമർപ്പിക്കും; പള്ളിക്കുള്ളിൽ കർശന നിയന്ത്രണം; പ്രവേശനം വൈദികർക്കും ഉറ്റ ബന്ധുകൾക്കും മാത്രം; പള്ളിയിൽ അണിനിരക്കുക ആയിരത്തോളം വൈദികരും 25 ബിഷപ്പുമാരും; ചരിത്ര നിമിഷത്തിന് സാക്ഷൃം വഹിച്ച് കേരളം….!

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളിയുടെ ജനനേതാവിന് അന്ത്യയാത്രാമൊഴിയേ കി പതിനായിരങ്ങളാണ് ഓരോ നിമിഷവും ഓടി കൂടുന്നത്. എത്ര വൈകിയാലും സംസ്കാരം ഇന്ന് തന്നെ നടത്തുമെന്നാണ് വിവരം. അതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് തടിച്ച് കൂടിയ ആൾകൂട്ടം സമയക്രമം തെറ്റിക്കുകയാണ്‌. രാത്രി 8:30 ന് ശേഷമാണ് സംസ്കാരം. ആയിരത്തോളം വൈദികരും 25 ബിഷപ്പുമാരുമാണ് പള്ളിയിൽ അണിനിരക്കുക. സംസ്കാര സമയത്ത് പള്ളിക്കുള്ളിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉറ്റ ബന്ധുക്കൾക്കും വൈദികർക്കും മാത്രമാണ് പ്രവേശനം. 6:30 ഓടെ വീട്ടിൽ പ്രാർത്ഥന ചടങ്ങുകൾ തുടങ്ങും. നാല് […]