play-sharp-fill
ജന്മനാടിൻ്റെ യാത്രമൊഴി….! കുഞ്ഞൂഞ്ഞിന് വിട പറയാൻ ഒരുങ്ങി പുതുപ്പള്ളി;  ശവസംസ്കാര ശുശ്രൂഷയ്ക്ക് നാല് ക്രമം; മൂന്നാം ഭാഗം പുതുപ്പള്ളിയിലെ വീട്ടിൽ വെച്ച്; തുടർന്ന് ബന്ധുക്കൾ അന്ത്യചുംബനം നൽകും; നാലാമത്തെ ക്രമം സെൻ്റ് ജോർജ് പള്ളിയിൽ;  ഇടവകയുടെ ആദരവായി വെള്ള വസ്ത്രം സമർപ്പിക്കും; പള്ളിക്കുള്ളിൽ കർശന നിയന്ത്രണം; പ്രവേശനം വൈദികർക്കും ഉറ്റ ബന്ധുകൾക്കും മാത്രം; പള്ളിയിൽ അണിനിരക്കുക ആയിരത്തോളം വൈദികരും 25 ബിഷപ്പുമാരും; ചരിത്ര നിമിഷത്തിന് സാക്ഷൃം വഹിച്ച് കേരളം….!

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളിയുടെ ജനനേതാവിന് അന്ത്യയാത്രാമൊഴിയേ കി പതിനായിരങ്ങളാണ് ഓരോ നിമിഷവും ഓടി കൂടുന്നത്.

എത്ര വൈകിയാലും സംസ്കാരം ഇന്ന് തന്നെ നടത്തുമെന്നാണ് വിവരം. അതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് തടിച്ച് കൂടിയ ആൾകൂട്ടം സമയക്രമം തെറ്റിക്കുകയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 8:30 ന് ശേഷമാണ് സംസ്കാരം. ആയിരത്തോളം വൈദികരും 25 ബിഷപ്പുമാരുമാണ് പള്ളിയിൽ അണിനിരക്കുക.
സംസ്കാര സമയത്ത് പള്ളിക്കുള്ളിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉറ്റ ബന്ധുക്കൾക്കും വൈദികർക്കും മാത്രമാണ് പ്രവേശനം.

6:30 ഓടെ വീട്ടിൽ പ്രാർത്ഥന ചടങ്ങുകൾ തുടങ്ങും. നാല് ക്രമമായാണ് ശവസംസ്കാര ശുശ്രൂഷ നടക്കുന്നത്. പുതുപ്പള്ളിയിലെ വീട്ടിൽ വെച്ചാണ് മൂന്നാം ഭാഗം. തുടർന്ന് ബന്ധുക്കൾ അന്ത്യചുംബനം നൽകും. നാലാമത്തെ ക്രമം സെൻ്റ് ജോർജ് പള്ളിയിലാണ്. ഇടവകയുടെ ആദരവായി വെള്ള വസ്ത്രം സമർപ്പിക്കും.

പ്രധാന കാർമ്മികനായ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവാ ബൈബിൾ വചനം വായിക്കും. യോഹന്നാൻ്റെ സുവിശേഷം അഞ്ചാം അധ്യായം 19 മുതൽ 29 വരെയുള്ള വാക്യങ്ങളാണ് വായിക്കുന്നത്. തുടർന്ന് മുഖം മറയ്ക്കുകയും തൈലം തളിക്കുകയും ചെയ്യും. ശവപേടകം അടച്ച് പള്ളിക്ക് പുറത്തേക്ക് കൊണ്ട് പോകുന്ന മൃതദേഹം പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് അടക്കം ചെയ്യുന്നത്.

ഉമ്മൻ ചാണ്ടി നട്ട മരങ്ങൾക്കിടയിലാണ് അന്ത്യവിശ്രമം കൊള്ളുക.