ഉമ്മൻ ചാണ്ടി രാഷ്ട്രീയ കേരളത്തിന്റെ ഉമ്മറത്ത് കസേര വലിച്ചിട്ടിരിക്കുന്നത് ഒതുക്കലുകളുടെ പേരിലല്ല, വളർത്തലുകളുടെ പേരിലാണ്. ഈ വളർത്തലുകളാണ് ഉമ്മൻ ചാണ്ടിയിലേക്കെത്തുന്ന ആൾക്കൂട്ടവും

ഉമ്മൻ ചാണ്ടി രാഷ്ട്രീയ കേരളത്തിന്റെ ഉമ്മറത്ത് കസേര വലിച്ചിട്ടിരിക്കുന്നത് ഒതുക്കലുകളുടെ പേരിലല്ല, വളർത്തലുകളുടെ പേരിലാണ്. ഈ വളർത്തലുകളാണ് ഉമ്മൻ ചാണ്ടിയിലേക്കെത്തുന്ന ആൾക്കൂട്ടവും

സ്വന്തം ലേഖകൻ  

കോട്ടയം : ഉമ്മൻ ചാണ്ടിയുടെ ചലനമറ്റ ശരീരത്തിനു മുന്നിൽ നെഞ്ചു പൊട്ടി ജനങ്ങളെ നിറകണ്ണുകളാൽ കൂപ്പു കൈയ്യോടെ അഭിമുഖീകരിക്കുന്ന മകൻ ചാണ്ടി ഉമ്മൻ പിതാവിന്റെ പ്രതീകമാണ്.

മരണം ഉണ്ടാക്കുന്ന ശൂന്യതയുടെ, സങ്കടത്തിന്റെ, നഷ്ടത്തിന്റെ പ്രതീകം… മരണം സംഭവിച്ച ശേഷം പിതാവിന് കാവലിരിക്കുക എന്നത് പുത്രധർമ്മം എന്ന് പറയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ അപ്പ പോയി എന്ന് വെളുപ്പിനെ നാലരയ്ക്ക് ലോകത്തോട് പറഞ്ഞ ഒരു മനുഷ്യനെ നമ്മൾ ആ സമയം മുതൽ കാണുന്നു. മരണം സംഭവിച്ചതിന് ശേഷം പുതുപ്പള്ളി പള്ളിയെത്തുത് വരെ ഏകദേശം 70 മണിക്കൂർ ഒരേ നിൽപ്പിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ മുൻപിൻ തൊഴുകൈയ്യൊടെ നിന്ന ചാണ്ടി ഉമ്മനെ ഇങ്ങനെ ആകാൻ പറ്റൂ. ഉമ്മൻ ചാണ്ടിയെന്ന പിതാവിനെ സ്നേഹിക്കുന്ന ലക്ഷങ്ങൾക്ക് മുൻപിൽ മൂന്ന് ദിവസം ഒരേ നില്പ് നിന്ന ചാണ്ടി ഉമ്മന് മാത്രം.

ഉമ്മൻ ചാണ്ടി വിടവാങ്ങിയ സമയത്ത് ജനലക്ഷങ്ങളുടെ വിലാപങ്ങൾ വായുവിൽ തളംകെട്ടി നിൽക്കുമ്പോൾ ക്രൂശിതനായ കുഞ്ഞൂഞ്ഞ് മരണം കൊണ്ട് ആയിരം വട്ടം ഉയർത്തെഴുന്നേറ്റിട്ടുണ്ടാവാം. മാപ്പുപറച്ചിലിനും ഖേദപ്രകടനങ്ങൾക്കും വാഴ്ത്തപ്പെടലുകൾക്കും ഇടയിലെവിടെയോ ആ മനുഷ്യന്റെ സത്യവും, നീതിയും, കരുണയും ഒളിഞ്ഞു കിടപ്പുണ്ടെന്ന് തോന്നിപോവും.

ലക്ഷങ്ങൾക്ക് ആ മനുഷ്യൻ ദൈവത്തെപ്പോലെ ആയിരുന്നു. നെഞ്ചുപൊട്ടി കരഞ്ഞു വീഴുന്ന മനുഷ്യർ. ആത്‍മാവിനു വേണ്ടി പ്രാർഥിക്കുന്ന സാധാരണക്കാർ. വിലാപയാത്രാ വാഹനത്തിനു പുറകെ അലറിക്കരഞ്ഞോടുന്ന കുട്ടികൾ. അത് മതിയാവും ഉമ്മൻ ചാണ്ടിയുടെ മോക്ഷത്തിന്. അതാണ്‌ സാക്ഷ്യം…