play-sharp-fill
കുടുംബ പ്രശ്‌നത്തെ തുടർന്ന് ഗര്‍ഭിണിയായ ഭാര്യയോട് അമല്‍ റെജി കാട്ടിയത് കൊടും ക്രൂരത; ഒടുവിൽ മീരയുടെ സഹോദരങ്ങൾക്ക് നേരെ ആരോപണവും; ഷിക്കാഗോയില്‍ വെടിയേറ്റ മീരയുടെ നില അതീവ ഗുരുതരം;  കുറ്റസമ്മതം നടത്തി ഏറ്റുമാനൂർ സ്വദേശി; വീഡിയോ കാണാം

കുടുംബ പ്രശ്‌നത്തെ തുടർന്ന് ഗര്‍ഭിണിയായ ഭാര്യയോട് അമല്‍ റെജി കാട്ടിയത് കൊടും ക്രൂരത; ഒടുവിൽ മീരയുടെ സഹോദരങ്ങൾക്ക് നേരെ ആരോപണവും; ഷിക്കാഗോയില്‍ വെടിയേറ്റ മീരയുടെ നില അതീവ ഗുരുതരം; കുറ്റസമ്മതം നടത്തി ഏറ്റുമാനൂർ സ്വദേശി; വീഡിയോ കാണാം

ന്യൂയോര്‍ക്ക്: യുഎസിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.

കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്) ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. ഗര്‍ഭിണിയായ മീരയെ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പിള്ളി സ്വദേശി അമല്‍ റെജി വെടിവയ്ക്കുകയായിരുന്നു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.

മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റത്. നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയില്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019ലാണ് മീരയും അമല്‍ റെജിയും വിവാഹിതരായത്. ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ട്. ഈ അടുത്ത കാലത്തായി കുടുംബ പ്രശ്‌നങ്ങള്‍ കൂടി. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് അമേരിക്കൻ പൊലീസും പറയുന്നത്.

അമല്‍ പോസ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ സ്റ്റാറ്റസ് പുറത്തുവന്നതോടെ കുടുംബ പ്രശ്‌നങ്ങളും പൊലീസ് കൂടുതല്‍ തിരിച്ചറിയുന്നു. അമല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയില്‍, മീരയുടെ സഹോദരന്മാര്‍ അവരുടെ ബന്ധത്തില്‍ ഉരച്ചിലുണ്ടാക്കുന്നുവെന്ന് ആരോപിക്കുന്നു.

എല്ലാ കാര്യത്തിലും അമേരിക്കൻ പൊലീസ് വിശദ അന്വേഷണം നടത്തും. പൊലീസിനോട് അമല്‍ റെജി കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.