ശബരിമലയില്‍ മലഅരയ സമുദായം  നടത്തി വന്ന ആചാരഅനുഷ്ഠാനങ്ങള്‍  വിലക്കിയത് ജാതീയ വേര്‍തിരിവാണെന്ന് അഖില തിരുവിതാംകൂര്‍ മലഅരയ മഹാസഭ

ശബരിമലയില്‍ മലഅരയ സമുദായം നടത്തി വന്ന ആചാരഅനുഷ്ഠാനങ്ങള്‍ വിലക്കിയത് ജാതീയ വേര്‍തിരിവാണെന്ന് അഖില തിരുവിതാംകൂര്‍ മലഅരയ മഹാസഭ

സ്വന്തം ലേഖകന്‍
കോട്ടയം: നാനാജാതി മതസ്ഥര്‍ക്കും ശബരിമല ക്ഷേത്രത്തില്‍ പ്രവേശനമുണ്ടെന്നു പറയുമ്പോഴും മലഅരയ സമുദായത്തെ അവര്‍ നടത്തി വന്ന ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും വിലക്കിയത് ജാതീയ വേര്‍തിരിവിനും ജാതീയ അധിക്ഷേപത്തിനു തുല്യമാണെന്ന് അഖില തിരുവിതാംകൂര്‍ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.ബി.ശങ്കരന്‍, സെക്രട്ടറി വി.പി.ബാബു എന്നിവര്‍ ആരോപിച്ചു.

ശബരിമലയില്‍ ആചാരം ലംഘിക്കുന്നതിന് നേതൃത്വം നല്കുന്നത് ദേവസ്വം ബോര്‍ഡാണെന്നും ഇവര്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കാനും തേനഭിഷേകത്തിനുമുള്ള അനുമതിയും നിഷേധിച്ചത് ദേവസ്വം ബോര്‍ഡാണ്.

ശബരിമലയില്‍ മലഅരയ സമുദായത്തിനുണ്ടായിരുന്ന ആചാര അനുഷ്ഠാനങ്ങളും അവകാശങ്ങളും തിരികെ നല്കണമെന്ന് പന്തളം പ്രതിനിധികളും പൊതു സമൂഹവും പല ആവര്‍ത്തി ആവശ്യപ്പെട്ടിട്ടും ദേവസ്വം ബോര്‍ഡും സര്‍ക്കാരും പരിഗണിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാനന വാസനെ പൂജിക്കാനുള്ള അവകാശം കാനന വാസികള്‍ക്ക് നിഷേധിക്കാന്‍ ദേവസ്വം ബോര്‍ഡിന് അനുമതി നല്കിയത് ആരാണെന്ന് പരിശോധിക്കേണ്ടതുണെന്നും ഇവര്‍ ആവശ്യപ്പെട്ടു. മലഅരയന്‍മാരെ ശബരിമലയില്‍ നിന്ന് അകറ്റുന്നതിന് മുന്‍കൈയ്യെടുത്തത് വനം വകുപ്പും സര്‍ക്കാരുമാണ്.

കാനന പാതയിലെ പ്രധാന ക്ഷേത്രങ്ങളായ ഇരുമ്പൂന്നിക്കര, കാളകെട്ടി, ഇഞ്ചിപ്പാറക്കോട്ട, കാളകെട്ടി കൊച്ചമ്പലം,കരിമലക്കോട്ട തുടങ്ങിയ ക്ഷേത്രങ്ങളുടെ അവകാശം ഇപ്പോഴും മലഅരയര്‍ക്കാണ്. ശബരിമലയില്‍ നിന്ന് മാത്രമാണ് പുറത്താക്കുന്നത്. അത് ജാതി വിവേചനമാണെന്നാണ് ഇവരുടെ ആരോപണം.