പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോക്സോ കേസിൽ ഉൾപ്പെടുത്തി 32 ദിവസം ജയിലിലടച്ചു: മനുഷ്യാവകാശ കമ്മീഷൻകേസെടുത്തു: ആൺകുട്ടിയുടെ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി: വിവാദമാകുന്നത് ചിങ്ങവനം പോലീസ് രജിസ്റ്റർ ചെയ്ത കേസ്:

  സ്വന്തം ലേഖകൻ കോട്ടയം:. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോക്സോ കേസിൽ ഉൾപ്പെടുത്തി ജയിലിൽ അടച്ച നടപടിക്കെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പോക്സോ കേസ് രജിസ്റ്റർ ചെയ്തചിങ്ങവനം പോലിസിന്റെസാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ഡിജീ പിക്ക് നിർദ്ദേശം നൽകി. തലശേരി സ്വദേശിയായ 19 കാരൻ നല്കിയ പരാതിയിലാണ് നടപടി. 2021 ലാണ് കോട്ടയം സ്വദേശിയായ 17 കാരിയും കണ്ണൂർ സ്വദേശിയായ 17 -കാരനും തമ്മിൽ വാട്സ് ആപ്പിൽ പരിചയപ്പെട്ടത്. ആൺകുട്ടി കോട്ടയത്തെത്തി പെൺകുട്ടിയെ പാർക്കിൽ വച്ച് കണ്ടു സംസാരിച്ചു. ഇക്കാര്യം പെൺ കുട്ടിയുടെ വീട്ടുകാർ അറിഞ്ഞു വഴക്കു […]

രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പാര്‍ലമെന്‍റില്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മു:

സ്വന്തം ലേഖകൻ ഡൽഹി: രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു ദ്രൗപതി മൂർമു. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്‍റെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്‍റിനായി. ജമ്മു കാശ്മീര്‍ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ കീർത്തി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാന ബില്ലുകൾ അവതരിപ്പിക്കാനായി എന്നും രാജ്യത്ത് ദാരിദ്ര്യ നിർമ്മാർജ്ജനം […]

കെപിസിസി പോളിസി ആന്റ് റിസേര്‍ച്ച് വിഭാഗം പുനഃസംഘടിപ്പിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെപിസിസി പോളിസി ആന്റ് റിസേര്‍ച്ച് വിഭാഗം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുനഃസംഘടിപ്പിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ജെ.എസ്. അടൂരാണ് ചെയര്‍മാന്‍. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ടി.സിദ്ധിഖ് എംഎല്‍എ, വി.പി.സജീന്ദ്രന്‍, വി.ടി.ബല്‍റാം, കെ.എ.തുളസി, പിസി വിഷ്ണുനാഥ് എംഎല്‍എ,എം.ലിജു, മാത്യു കുഴല്‍നാടന്‍ എംഎല്‍എ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി എസ്.എസ്. ലാല്‍, അച്യുത് ശങ്കര്‍ എസ്.നായര്‍,മേരി ജോര്‍ജ്,നിസ്സാം സെയ്ത് എന്നിവരെയും ചുമതലപ്പെടുത്തി.

തൃശ്ശൂരിൽ വൻ എം.ഡി എം.എ വേട്ട: 2 യുവാക്കൾ പിടിയിലായി:

  സ്വന്തം ലേഖകൻ തൃശൂർ: തൃശ്ശൂരിൽ വൻ എം.ഡി എം.എ വേട്ട 105 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിലായി. തൃശ്ശൂർ ചാവക്കാടിൽ നിന്നാണ് യുവാക്കൾ എക്സൈസ് പിടിയിലായത്. ആഡംബര ബൈക്കുകളിൽ കടത്താൻ ശ്രമിച്ച 105 ഗ്രാം എം ഡി എം എ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ചിട്ടിയിലായവരെ എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരുന്നു. എംഡി എം എ ചാവക്കാട്ട് വിതരണം ചെയ്യാൻ വന്നതാണ് എന്ന സംശയത്തിലാണ് എക്സൈസ്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് […]

15 പ്രതികൾക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് സുരക്ഷ ശക്തമാക്കി :

  സ്വന്തം ലേഖകൻ മാവേലിക്കര: ബി ജെ പി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് പൊലീസ് സുരക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജ് വി ജി ശ്രീദേവിക്കാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. നിലവിൽ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയർന്നിരുന്നു. ഇതിനെ തുടർന്നാണ് ക്വാർട്ടേഴ്‌സിൽ സുരക്ഷ ഏർപ്പെടുത്തിയത്.

അടൂരിൽ വീണ്ടും തെരുവുനായ അക്രമണം: രണ്ടു ദിവസത്തിനിടെ 21 പേർക്ക് കടിയേറ്റു: ഒരാളുടെ ചുണ്ട് രണ്ടായി പിളർന്നു:

  സ്വന്തം ലേഖകൻ അടൂർ: അടൂരിൽ തെരുവുനായ അക്രമണത്തിൽ രണ്ട് ദിവസത്തിനിടെ 21 പേർക്ക് കടിയേറ്റു. കഴിഞ്ഞ ദിവസം 15 പേരെ കടിച്ച നായ ഇന്നലെയും നഗരത്തിൽ ആറു പേരെ കൂടി കടിച്ചു പരിക്കേൽപ്പിച്ചു. ഇതിൽ ഒരാളുടെ ദേഹത്തേക്കു ചാടിക്കയറി ചുണ്ടിൽ കടിച്ചതിനെ തുടർന്നു ചുണ്ട് രണ്ടായി പിളർന്നു. പന്നിവിഴ സ്വദേശി ഡാനിയേലിന്റെ ചുണ്ടിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു മുറിവേറ്റ ചുണ്ട് തുന്നിച്ചേർത്തു. ആർഡി ഓഫിസിനു സമീപത്താണ് 4 പേരെ കടിച്ചത്. ഒരാളെ മിത്രപു രം ഭാഗത്തും ഒരാളെ ആനന്ദപ്പള്ളി ഭാഗത്തു […]

ആനക്കുട്ടി സെപ്റ്റിക്ക് ടാങ്കിൽ വീണു: രക്ഷാപ്രവർത്തനം തുടരുന്നു:

  സ്വന്തം ലേഖകൻ തൃശൂർ: ആനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു. ആതിരപ്പിള്ളിയിലാണ് ആനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത്. പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്നു രാവിലെയാണ് സംഭവം. പോലീസും മയക്കു വെടി വിദഗ്ധരും സ്ഥലത്തേക്ക് പോയിട്ടുണ്ട്. പ്രദേശത്ത് കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിട്ടുണ്ട്.

പകൽ ചൂട് കൂടും; തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഇന്നും പകൽ ചൂട് വർദ്ധിക്കും. പലയിടങ്ങളിലും 36°c മുതൽ 37 °c വരെ താപനില പ്രതീക്ഷിക്കാം. പുനലൂർ, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിൽ താപനില 37°c മുകളിൽ പോകാൻ സാധ്യത. കേരളത്തിൽ ഇന്ന് ചിലയിടങ്ങളിൽ നേരിയ തോതിൽ മഴ സാധ്യത. തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ചാറ്റൽ മഴയോ ഇടത്തരം മഴയോ ലഭിക്കാൻ സാധ്യത. ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയുമാണ് മഴ സാധ്യത. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് മഴ സാധ്യത. ഇന്ന് കോട്ടയം ജില്ലയിലെ […]

ചരിത്രത്തിൽ ആദ്യമായി കർഷക തൊഴിലാളി പെൻഷൻ ഏർപ്പെടുത്തിയ ധനമന്ത്രിയാണ് കെഎം മാണിയെന്ന് അഡ്വ.കെ. അനിൽകുമാർ:

സ്വന്തം ലേഖകൻ കോട്ടയം : കെഎം മാണിക്ക് ഉണ്ടായിരുന്നത് ആർക്കും പകർത്താനാവാത്ത വൈഭവം ആയിരുന്നുവെന്ന് സി പി എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ അനിൽകുമാർ. കെഎം മാണി സ്മൃതി ദിനത്തിൻ്റെ ഭാഗമായി കേരള കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടമ്പലം ശാന്തി ഭവൻ അന്തേവാസികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കർഷകത്തൊഴിലാളികൾക്ക് ചരിത്രത്തിലാദ്യമായി പെൻഷൻ ഏർപ്പെടുത്തിയ ധനമന്ത്രി ആയിരുന്നു കെഎം മാണി. അതിൻറെ ചൂടുപിടിച്ചാണ് കേരളം ക്ഷേമം പെൻഷനുകൾ പിന്തുടർന്നു വന്നത്. ഇത് കേരളത്തെ പട്ടിണി രഹിത […]

മാമ്മൂട് ലൂര്‍ദ് മാതാ പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറ്റ്

  മാമ്മൂട്: ലൂര്‍ദ് മാതാ പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, കൊടിയേറ്റ്: വികാരി റവ.ഡോ. ജോണ്‍ വി. തടത്തില്‍. നാളെ മുതല്‍ ഏഴു വരെ രാവിലെ ആറിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. നാലിനു വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാള്‍. രാവിലെ 5.30നും, 7.30നും വിശുദ്ധ കുര്‍ബാന. 9.30ന് തിരുനാള്‍ കുര്‍ബാന: ഫാ. മാത്യു കുരിശുമൂട്ടില്‍. വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാന: ഫാ. ജോസഫ് പൊന്നാറ്റില്‍. എട്ടിനു രാവിലെ ആറിന് […]