മാമ്മൂട് ലൂര്‍ദ് മാതാ പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറ്റ്

മാമ്മൂട് ലൂര്‍ദ് മാതാ പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറ്റ്

 

മാമ്മൂട്: ലൂര്‍ദ് മാതാ പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറും.

ഇന്ന് വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, കൊടിയേറ്റ്: വികാരി റവ.ഡോ. ജോണ്‍ വി. തടത്തില്‍. നാളെ മുതല്‍ ഏഴു വരെ രാവിലെ ആറിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന.

നാലിനു വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാള്‍. രാവിലെ 5.30നും, 7.30നും വിശുദ്ധ കുര്‍ബാന. 9.30ന് തിരുനാള്‍ കുര്‍ബാന: ഫാ. മാത്യു കുരിശുമൂട്ടില്‍. വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാന: ഫാ. ജോസഫ് പൊന്നാറ്റില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടിനു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന: ഫാ. ടിസണ്‍ പാത്തിക്കല്‍. 6.30ന് ഇടവകദിനാഘോഷം മാര്‍ ജോര്‍ജ് കൊച്ചേരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാസന്ധ്യ, സ്‌നേഹവിരുന്ന്.

ഒന്പതിന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന (സെമിത്തേരി ചാപ്പലില്‍): ഫാ.ജോസഫ് ചോരേട്ട് ചാമക്കാല, തുടര്‍ന്ന് സിനിമാ പ്രദര്‍ശനം.

10ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിന് റാസ കുര്‍ബാന: ഫാ. ജെനി ഇരുപതില്‍, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം മാമ്മൂട് കുരിശടിയിലേക്ക്, ലദീഞ്ഞ്, സന്ദേശം: ഫാ. റോബിന്‍ പുതുപ്പറമ്ബില്‍, ആകാശവിസ്മയം.

11ന് രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന‍. 7.30ന് വിശുദ്ധ കുര്‍ബാന: റവ. ഡോ. മാത്യു മുരിയങ്കരിചിറയില്‍. 10ന് തിരുനാള്‍ കുര്‍ബാന മാര്‍ ജേക്കബ് അങ്ങാടിയത്ത്. വൈകുന്നേരം നാലിന് തിരുനാള്‍ കുര്‍ബാന: ഫാ. ലൂക്കാ വെട്ടുവേലിക്കളം, തുടര്‍ന്ന് വെളിയം കുരിശടിയിലേക്ക് പ്രദക്ഷിണം. സന്ദേശം: ഫാ. ജോയല്‍ പുന്നശേരി, ഏഴിന് കൊടിയിറക്ക്, രാത്രി 7.30ന് കോമഡി നൈറ്റ്.