യാക്കോബായ സഭയക്ക് ഏഴ് റമ്പാന്മാരെ പാത്രിയർക്കീസ് ബാവ വാഴിച്ചു:

  സ്വന്തം ലേഖകൻ കോട്ടയം: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ യാക്കോബായ സുറിയാനി സഭയക്കായി ഏഴ് റമ്പാന്മാരെ വാഴിച്ചു. തൂത്തൂട്ടി ധ്യാനകേന്ദ്രത്തിൽ ഇന്ന് രാവിലെ എട്ടിന് ആരംഭിച്ച വിശുദ്ധ കുർബാന മധ്യേയാണ് ഏഴ് വൈദികർക്ക് അദ്ദേഹം റമ്പാൻ സ്ഥാനം നൽകിയത്. ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ഓസ്‌ട്രേലിയൻ അതിഭദ്രാസന നിയുക്ത മെത്രാപ്പോലീത്ത ഫാ. ജോർജ്ജ് വയലിപ്പറമ്പിൽ, പൗരസ്ത്യ സുവിശേഷ സമാജത്തിനു വേണ്ടി ഫാ. മാത്യു ജോൺ പൊക്കത്തായിൽ, ഫാ. വർഗീസ് കുറ്റിപ്പുഴയിൽ, മോർ അന്തോണിയോസ് മൊണാസ്ട്രിക്കുവേണ്ടി […]

ഏറ്റുമാനൂർ മഹാ ദേവക്ഷേത്രത്തിൽ കൊടിയേറ്റുന്നതിനായുള്ള കൊടിക്കൂറ സമർപ്പണം ഇന്ന്:

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാ ദേവക്ഷേത്രത്തിൽ കൊടിയേറ്റുന്നതിനായുള്ള കൊടിക്കൂറ സമർപ്പണം ഇന്ന്: ഉച്ചകഴിഞ്ഞ് 3ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ദേവസ്വം ബോർഡ് ഉപദേശക സമിതി അംഗങ്ങൾ, വഴിപാടുകാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ചെങ്ങളം വടക്കത്തിലത്ത് വെച്ച് ഗണപതി നമ്പൂതിരി കൊടിക്കൂറ കൈമാറും. കൊടിക്കൂറ ഏറ്റുവാങ്ങി രഥഘോഷയാത്രയായി വാദ്യമേളങ്ങളുടെയും ഭജനയുടെയും രാമനാമ ജപത്തിന്റെയും അകമ്പടിയോടുകൂടി വിവധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റു വാങ്ങി ആറാട്ട് സ്വീകരണ പന്തൽ വഴി വൈകിട്ട് 7.45 ന് ക്ഷേത്രത്തിൽ എത്തിചേരും.

കേന്ദ്രഅവഗണനയ്ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃ‍ത്വത്തിൽ ഡൽഹിയിൽ ഇന്ന് പ്രതിഷേധ ധർണ്ണ:

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃ‍ത്വത്തിൽ ഡൽഹിയിൽ ഇന്ന് പ്രതിഷേധ ധർണ്ണ: മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽ ഡി എഫ് എം എ എമാരും എം പിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് വരിക. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സി പി എം നേതാക്കളും ഡി എം കെ, എ എ പി പ്രതിനിധികളും […]

രണ്ട് കിലോ കഞ്ചാവുമായി പിടിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം ; അസം സ്വദേശിയെ കോട്ടയം എക്സൈസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം :രണ്ട് കിലോ കഞ്ചാവവുമായി പിടിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തിയ അസം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ എക്സൈസും, കോട്ടയം എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്‌പെക്ടർ വി ജെ റോയിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ഗഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ആസ്സാം സ്വദേശിയായ നൂർ ഇസ്ലാം ഷെയ്ക്ക് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 1.140 കിലോഗ്രാം ഗഞ്ചാവും 3000/- രൂപായും കണ്ടെടുക്കുകയും ചെയ്തു. രണ്ട് മാസങ്ങൾക്ക് മുമ്പ് കോട്ടയം […]

പിണ്ണാക്കനാട്ട് പിക്കപ്പ് വാനു കളുടെ അനധികൃത പാർക്കിംഗ് അപകട സാധ്യത:

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: പിണ്ണാക്കനാട്ട് പിക്ക് അപ് വാനുകളുടെ അനധികൃത പാർക്കിംഗ് അപകടം ക്ഷണിച്ചു വരുത്തുന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലാണ് പിണ്ണാക്കനാട് ജംഗ്ഷൻ. ജംഗ്ഷനിലെ പിക്കപ്പ് വണ്ടികളുടെ പാർക്കിംഗ് രീതി ആണ് അപകടമുണ്ടാക്കുന്നത്. കഞ്ഞിരപ്പള്ളിയിൽ നിന്ന് വരുമ്പോൾ ഡിവൈഡർ തീരുന്ന സ്ഥലത്തു സൈഡ് വരയിൽനിന്നും റോഡിലേക്ക് വണ്ടിയുടെ ഫ്രണ്ട് മുഴുവൻ കയറ്റിയാണ് പാർക്ക്‌ ചെയ്യുന്നത്. ഇതിനു നേരെ എതിർ സൈഡിൽ ബസ് സ്റ്റോപ്പ്‌ ആണ്. റോഡിന്റെ സൈഡ് വരയിൽ നിന്നും റോഡിലേക്ക് കയറ്റി പാർക്ക്‌ ചൈയ്യുന്നതുകൊണ്ട് കാഞ്ഞിരപ്പപ്പള്ളിയിൽനിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടാണ്. ബസ്സ്റ്റോപ്പിൽ […]

യാക്കോബായ സുറിയാനി സഭയുടെ ഏഴ് റമ്പാന്മാരെ ഇന്ന് വാഴിക്കും

കോട്ടയം: സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ യാക്കോബായ സുറിയാനി സഭയ്ക്കായി ഏഴ് റമ്പാന്മാരെ ഇന്ന് വാഴിക്കും. തൂത്തൂട്ടി ധ്യാനകേന്ദ്രത്തില്‍ ഇന്ന് രാവിലെ എട്ടിന് കുർബാന അർപ്പിക്കും. കുർബാന മദ്ധ്യേ ഏഴ് വൈദികർക്ക് റമ്പാൻ സ്ഥാനം നല്‍കും. സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ഓസ്‌ട്രേലിയൻ അതിഭദ്രാസന നിയുക്ത മെത്രാപ്പോലീത്ത ഫാ. ജോർജ്ജ് വയലിപ്പറമ്ബില്‍, ഫാ. മാത്യു ജോണ്‍ പൊക്കത്തായില്‍, ഫാ. വർഗീസ് കുറ്റിപ്പുഴയില്‍,ഡോ.കുര്യാക്കോസ് കൊള്ളന്നൂർ, ഫാ. ജോഷി വെട്ടിക്കാട്ടില്‍, ഫാ. കുര്യൻ പുതിയപുരയിടത്തില്‍, ഫാ. കുര്യാക്കോസ് ജോണ്‍ പറയൻകുഴിയില്‍ എന്നിവർക്കാണ് […]

കോട്ടയം ജില്ലയിൽ നാളെ (08 /02/2024) തെങ്ങണാ, മണർകാട്, ഈരാറ്റുപേട്ട  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (08/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കഞ്ഞികുഴി, വെസ്കോ മാൾ, സുലഭ, കാത്തലിക് ട്രസ്റ്റ്, വെട്ടിയിൽ, സ്പാർട്ടൺ ടവർ, സിറ്റാഡൽ, ട്രൻഡ്സ്, ഹോളി ഫാമിലി സ്കൂൾ, റബ്ബർ ബോർഡ് ഫ്ലാറ്റ്, പ്ലാൻ്റേഷൻ ഭാഗങ്ങളിൽ നാളെ (8-2-24) 9:00 മുതൽ 5:00 വരെ വൈദുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറുമ്പനാടം ട്രാൻസ്‌ഫോർമറിൽ നാളെ (07-02-24)രാവിലെ 9:30മുതൽ വൈകുനേരം 5വരെ വൈദ്യുതി മുടങ്ങും. […]

ഒന്നുകിൽ പൊളിക്കണം, അല്ലങ്കിൽ പണിയണം; കോട്ടയത്തെ ആകാശപാത പകുതി പണിത കിറ്റ്കോയേയും എതിർകക്ഷിയാക്കി തേർഡ് ഐ ന്യൂസിൻ്റെ നിർണ്ണായക നീക്കം ഹൈക്കോടതിയിൽ; ഹർജി അനുവദിച്ച് ഉത്തരവായതിന് പിന്നാലെ കളക്ടറും കിറ്റ്കോ അധികൃതരും ആകാശപാത പരിശോധിക്കാനെത്തി

  കോട്ടയം: എട്ട് വർഷമായി കോട്ടയം നഗരമധ്യത്തിൽ പകുതി പണിത് മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നിൽക്കുന്ന ആകാശപാത ഒന്നുകിൽ പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കണം. അല്ലങ്കിൽ പൊളിച്ച് കളയണം ഈ അവശ്യം ഉന്നയിച്ച് 2022 ലാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ ഹൈക്കോടതിയേ സമീപിച്ചത്. സംസ്ഥാന സർക്കാരിനേയും റോഡ് സേഫ്റ്റി അതോറിറ്റിയേയും, ജില്ലാ കളക്ടറേയും എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിരുന്നത്. തുടർന്ന് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചതിനേ തുടർന്ന് പണി പൂർത്തിയാക്കാം എന്ന നിലപാട് സർക്കാർ ഹൈക്കോടതിയിൽ […]

സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി ; കോട്ടയം ജില്ലയില്‍ നിന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉൾപ്പെടെ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് മെഡല്‍ ലഭിച്ചു

സ്വന്തം ലേഖകൻ സ്തുത്യർഹമായ സേവനത്തിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ കോട്ടയം ജില്ലയില്‍ നിന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉൾപ്പെടെ മൂന്നു പോലീസ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് വെച്ചുനടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹിബ് ഐ.പി.എസില്‍ നിന്നുമാണ് ഇവര്‍ മെഡല്‍ ഏറ്റുവാങ്ങിയത്. ജില്ലാ പോലീസ് മേധാവിയെ കൂടാതെ ജഗദീഷ് വി.ആർ (എസ്.എച്ച്.ഓ സൈബർ സ്റ്റേഷൻ കോട്ടയം), ശ്രീജിത്ത് എ.എസ്(സീനിയർ സിവിൽ പോലീസ് ഓഫീസർ ലീഗൽ സെൽ കോട്ടയം) എന്നിവർക്കാണ് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് […]

മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമൻ പൈതൃക സംഗമ ദീപശിഖാ പ്രയാണം ; നാളെ വൈകുന്നേരം ചിങ്ങവനത്ത് സ്വീകരണം

  ചിങ്ങവനം: ഫെബ്രുവരി 25 ഞായറാഴ്ച കോട്ടയത്ത്‌ നടക്കുന്ന മലങ്കര ഓർത്തഡോൿസ്‌ സഭയുടെ മാർത്തോമൻ പൈതൃക മഹാസംഗമത്തോടനുബന്ധിച്ചു കന്യകുമാരി അരപ്പള്ളിയിൽ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണത്തിന് നാളെ (വ്യാഴാഴ്ച) വൈകുന്നേരം 4.45ന് ചിങ്ങവനം സെമിനാരി പടിയിൽ ചിങ്ങവനം സെന്റ് ജോൺസ് പള്ളി, പാച്ചിറ സെന്റ് മേരിസ് പള്ളി, കുഴിമറ്റം സെന്റ് ജോർജ് പള്ളി, പാത്താമുട്ടം സെന്റ് മേരിസ് ചാപ്പൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു. കോട്ടയം ഭദ്രാസനധിപൻ ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത, റവ. ജോസഫ് റമ്പാൻ ഓ ഐ സി, റവ. […]