ഉള്ളനാട് പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി ; മൂവാറ്റുപുഴ പൊലീസും പാലാ പൊലീസും സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് കഞ്ചാവ് പിടികൂടിയത്

സ്വന്തം ലേഖകൻ പാലാ: അന്യസംസ്ഥാന തൊഴിലാളിയിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി പൊലീസ്. ഉള്ളനാട് പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളിയിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. മൂവാറ്റുപുഴ പൊലിസും ,പാലാ പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന ഉള്ളനാട് പ്ളൈവുഡ് ഫാക്ടറിയിൽ കഞ്ചാവ് നിരന്തരമായി നൽകി വരുന്ന അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നുമാണ് വ്യാപക കഞ്ചാവ് ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തി.

കോട്ടയം ബസേലിയസ് കോളജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ചുപേർക്ക് ബസേലിയൻ ശ്രേഷ്ഠ പുരസ്കാരം നൽകുന്നു

  കോട്ടയം: ബസേലിയസ് കോളജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളിൽ നിന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ചുപേർക്ക് ബസേലിയൻ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കും പൊതുപ്രവർത്തനരംഗത്ത് നിന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കലാസാംസ്കാരിക രംഗത്തുനിന്ന് ചലച്ചിത്ര നടൻ വിജയരാഘവൻ , നീതിന്യായ വിഭാഗത്തിൽ ഹൈക്കോടതി ജഡ്ജി വി.ജി അരുൺ. സംരംഭക മേഖലയിൽ നിന്ന് വിസാറ്റ് ആൻഡ് യൂണിസിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ രാജു കുര്യൻ, കായിക മേഖലയിൽ നിന്ന് അർജുന അവാർഡ് ജേതാവ് […]

അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട് വിട്ടിറങ്ങി പതിനാറുകാരൻ; കോട്ടയം നഗരമധ്യത്തിൽ താമസിക്കുന്ന വിദ്യാർത്ഥി പൊലീസിനെയും വീട്ടുകാരെയും വട്ടം ചുറ്റിച്ചു; പരാതിയുമായി രക്ഷിതാക്കൾ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ പൊലീസ് ഉണർന്ന് പ്രവർത്തിച്ചു; നഗരം അരിച്ച് പെറുക്കിയ പൊലീസ് മിനിറ്റുകൾക്കകം വിദ്യാർത്ഥിയെ കണ്ടെത്തി

കോട്ടയം:അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട് വിട്ടിറങ്ങിയ പതിനാറുകാരനെ മിനിറ്റുകൾക്കകം പൊലീസ് കണ്ടെത്തി. കോട്ടയം നഗരമധ്യത്തിൽ താമസിക്കുന്ന വിദ്യാർത്ഥിയേയാണ് കാണാതായത്. പരാതിയുമായി രക്ഷിതാക്കൾ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ പോലീസ് നഗരം അരിച്ച് പെറുക്കി മിനിറ്റുകൾക്കകം വിദ്യാർത്ഥിയെ കണ്ടെത്തുകയായിരുന്നു. വെസ്റ്റ് എസ്എച്ച്ഓയും എസ് ഐയും അടക്കം മുഴുവൻ പൊലീസുകാരും പരിശോധനക്കിറങ്ങി. ഇടവഴികളും, ബസ് സ്റ്റാൻഡും, റയിൽവേ സ്റ്റേഷനുമടക്കം പരിശോധന നടത്തിയ പൊലീസ് സംഘം മിനിറ്റുകൾക്കകം വിദ്യാർത്ഥിയെ കോട്ടയം ചാലുകുന്ന് ഭാഗത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസിന്റെ ജാഗ്രതയാണ് മിനിറ്റുകൾക്കകം വിദ്യാർത്ഥിയെ കണ്ടെത്താൻ സഹായകമായത്.

സമീപവാസിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ;കേസിൽ  ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ കടുത്തുരുത്തി പോലീസ് പിടികൂടി

സ്വന്തം ലേഖകൻ  കടുത്തുരുത്തി : കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ ഇരവിമംഗലം തെക്കേപ്പറമ്പിൽ വീട്ടിൽ ( മാഞ്ഞൂർ സൗത്ത് ഭാഗത്ത് ഇപ്പോൾ താമസം ) റെജി (50) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2019 ല്‍ ഇയാളുടെ സമീപവാസിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെയും കുടുംബത്തെയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. ഇത്തരത്തിൽ കോടതിയിൽ […]

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളെ പൊൻകുന്നം പോലീസ് പിടികൂടി 

സ്വന്തം ലേഖകൻ  പൊൻകുന്നം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ തെക്കേടത്ത് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ബാലചന്ദ്രൻ (35), ചിറക്കടവ് മഞ്ഞാവ് കോളനി ഭാഗത്ത് തടങ്ങഴിക്കൽ വീട്ടിൽ (പാറത്തോട് ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) നിസാർ സലിം (30) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് പന്ത്രണ്ടാം തീയതി വൈകുന്നേരം 4:15 മണിയോടുകൂടി പൊൻകുന്നത്ത് പ്രവർത്തിക്കുന്ന ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് പൊൻകുന്നം ശാന്തിഗ്രാം കോളനി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ആന്റോ […]

കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി ; പലതവണകളായി വീട്ടമ്മയുടെ കയ്യിൽ നിന്നും 50,000 രൂപ തട്ടിയെടുത്തു ; കേസിൽ തിരുവല്ല സ്വദേശിയായ യുവാവിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചാലക്കുഴി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ സതീഷ് കുമാർ (40) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തിരുവാർപ്പ് സ്വദേശിനിയായ വീട്ടമ്മക്ക്‌ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിംഗ് അസിസ്റ്റന്റ് ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി വീട്ടമ്മയുടെ കയ്യിൽ നിന്നും 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഇയാൾ തന്റെ […]

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൂഞ്ഞാർ സ്വദേശിയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  ഈരാറ്റുപേട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ പുളിക്കപ്പാലം ഭാഗത്ത് കളത്തിൽ വീട്ടിൽ ബിജു തോമസ് (49) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പതിനൊന്നാം തീയതി വൈകുന്നേരം മൂന്നുമണിയോടുകൂടി മണിയംകുളം ഭാഗത്ത് വച്ച് പൂഞ്ഞാർ അടയ്ക്കപ്പാറ സ്വദേശിയായ യുവാവിനെ റോഡിൽ വച്ച് കാപ്പി വടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ കൈക്ക് പൊട്ടൽ സംഭവിക്കുകയും, ഇയാൾ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. തുടർന്ന് ബിജു തോമസ് യുവാവിനെ വൈകുന്നേരം ഫോണിൽ വിളിച്ച്‌ യുവാവിന്റെ […]

ഇനി അൽഫോൻസ കോളേജിന് സ്വന്തം ബസ്; ബസ് വാങ്ങിയത് തോമസ് ചാഴികാടൻ എംപിയുടെ ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ ചിലവഴിച്ച്

പാലാ : എംപി ഫണ്ട് വിനിയോഗിച്ചപ്പോൾ അത് സാധാരണക്കാർക്ക് നേരിട്ട് പ്രയോജനപ്പെടണമെന്നാണ് ചിന്തിച്ചതെന്ന് തോമസ് ചാഴികാടൻ എംപി. ചെറിയ പദ്ധതികൾ മുതൽ വലിയതുവരെ ഉൾപ്പെടുത്തി 280 പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും എം പി പറഞ്ഞു. പാലാ അൽഫോൻസ കോളേജിൽ എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കോളേജ് ബസിന്റെ താക്കോൽ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വജ്ര ജൂബിലി വർഷത്തിൽ ഏറ്റവും മികച്ച കായിക കോളേജ് ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ മാനേജ്മെന്റിനെയും അധ്യാപകരെയും വിദ്യാർത്ഥികളെയും എംപി അഭിനന്ദിച്ചു. കോളേജ് മാനേജർ ഫാ. ജോസഫ് തടത്തിൽ […]

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് പുതിയ ബസ്; തോമസ് ചാഴികാടൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു

    പാമ്പാടി: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കോളേജ് ബസിന്റെ ഫ്ലാഗ് ഓഫ് തോമസ് ചാഴികാടൻ എംപി നിർവഹിച്ചു. എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ചിലവഴിച്ചാണ് ബസ് വാങ്ങിയത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. പ്രിൻസ് എ, പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ജോസഫ് ചാമക്കാല, മാത്തുക്കുട്ടി ഞായർകുളം എന്നിവർ സംസാരിച്ചു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം ബസിന്റെ […]

കുറഞ്ഞത് 10-ാം ക്ലാസ് യോഗ്യത; മികച്ച ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ സുവര്‍ണാവസരം..! ഫെബ്രുവരി 24ന് പാലാ സെന്റ് തോമസ് കോളജില്‍ ‘കരിയർ എക്‌സ്‌പോ- ദിശ 2024’; ഉടൻ രജിസ്റ്റര്‍ ചെയ്യൂ…

കോട്ടയം: കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്‌ളോയബിലിറ്റി സെന്ററിന്റെയും സംസ്ഥാന യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ പാലാ സെന്റ് തോമസ് കോളജിന്റെ സഹകരണത്തോടെ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24ന് പാലാ സെന്റ് തോമസ് കോളജില്‍ വെച്ചാണ് ‘കരിയർ എക്‌സ്‌പോ- ദിശ 2024′ സംഘടിപ്പിക്കുന്നത്. 18 വയസിനും 40 വയസിനും മധ്യേ പ്രായമുള്ള, പത്താം ക്ലാസ് മുതല്‍ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള യുവജനങ്ങള്‍ക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. അവസാന തീയതി ഫെബ്രുവരി 19. ബാങ്കിങ്, നോണ്‍ബാങ്കിങ്, ടെക്നിക്കല്‍, ഹോസ്പിറ്റല്‍, ഐ.ടി, ഓട്ടോമൊബൈല്‍, അഡ്മിനിസ്ട്രേഷൻ, റീറ്റെയില്‍സ് എന്നീ സെക്ടറുകളില്‍ നിന്നുള്ള […]