നവകേരള സദസിൽ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും നടപ്പിലാക്കിയതിൽ അഭിമാനം ; പാലായിൽ 1500 കോടിയിലേറെ രൂപയുടെ പദ്ധതികൾ നടപ്പിലാക്കി: തോമസ് ചാഴികാടൻ എംപി

സ്വന്തം ലേഖകൻ  പാലാ: കഴിഞ്ഞ നാലേമൂക്കാൽ വർഷത്തിനിടയിൽ ജനപ്രതിനിധിയെന്ന നിലയിൽ പാലാ നിയോജകമണ്ഡലത്തിൽ 1500 കോടിയിലേറെ രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു. മാധ്യമപ്രവർത്തകരുമായി സംവദിക്കവേയാണ് പാലാ മണ്ഡലത്തിലെ വികസനനേട്ടങ്ങൾ എംപി വിലയിരുത്തിയത്. നവകേരളസദസിന് പാലായിൽ നൽകിയ സ്വീകരണസമ്മേളനത്തിൽ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചതിൽ അഭിമാനിക്കുന്നതായും എംപി അറിയിച്ചു. റബറിന്റെ താങ്ങുവില വർധന, ചേർപ്പുങ്കൽ പാലം, നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്ക് എന്നീ മൂന്ന് വിഷയങ്ങളും സംസ്ഥാനസർക്കാർ അംഗീകരിച്ച് നടപ്പിലാക്കി. ശുദ്ധജല വിതരണം, ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസം, പ്രാദേശിക റോഡുകളുടെ […]

വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമനടപടി; കോട്ടയം ജില്ലയിൽ സ്പെഷ്യൽ ഡ്രൈവിൽ 241 പേർക്കെതിരെ നടപടി സ്വീകരിച്ചു

കോട്ടയം: ജില്ലയിൽ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം ഇന്നലെ സ്പെഷ്യൽ ഡ്രൈവ് നടത്തി. ചെറുതും, വലുതുമായ വിവിധ കേസുകളിൽ കോടതിയിൽ ഹാജരാകാതെ കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നാണ് ഇവർക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 241 പേരെ പിടികൂടുകയും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഇതുകൂടാതെ 39 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ജില്ലയിലെ വിവിധ ഡി.വൈ.എസ്.പി മാർ എസ്.എച്ച്.ഓ മാർ എന്നിവരെ ഉൾപ്പെടുത്തി ഇന്നലെ […]

വൈക്കം കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരൻ്റെ 2,50,000 രൂപ വിലമതിക്കുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് മോഷ്ടിച്ചു: കാഞ്ഞിരം സ്വദേശി അറസ്റ്റിൽ

വൈക്കം: റോയൽ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരം പുഞ്ചിരിപ്പടി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ നന്ദുലാലു (24) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ യുവാവിന്റെ 2,50,000 രൂപ വിലമതിക്കുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റാണ് മോഷ്ടിച്ചത്. വൈക്കം കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരനായിരുന്ന യുവാവ് തന്റെ ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് ഇയാൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് […]

ആൾതാമസം ഇല്ലാത്ത വീടിന്റെ ഓട് പൊളിച്ച് വീട്ടുപകരണങ്ങൾ മോഷ്ടിച്ചു; ദമ്പതികൾ അറസ്റ്റിൽ; പിടിയിലായത് കുറവിലങ്ങാട് സ്വദ്ദേശികൾ

കുറവിലങ്ങാട്: വീടിന്റെ ഓട് പൊളിച്ച് വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കാളികാവ് നമ്പൂശ്ശേരി കോളനി ഭാഗത്ത് പാറയിൽ വീട്ടിൽ ജനാർദ്ദനൻ (46), ഇയാളുടെ ഭാര്യ നൈസി (45) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി കുര്യനാട് ഭാഗത്തുള്ള ആൾതാമസം ഇല്ലാത്ത വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന് വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ […]

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി: വഴിയോരക്കട തകർത്തു:തോട്ടംമേഖലയിൽ തമ്പടിച്ചിരിക്കുകയാണ്:

  സ്വന്തം ലേഖകൻ ഇടുക്കി : മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. തലയാറിന് സമീപത്തെത്തിയ കാട്ടാന മറയൂർ പാതയിലെ വഴിയോരക്കട തകർത്ത ശേഷം തോട്ടംമേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. നാട്ടുകാരാണ് റോഡരികിൽ നിന്നും പടയപ്പയെ തുരത്തിയത്. പടയപ്പയുടെ സ്വഭാവത്തിൽ അടുത്തിടെ മാറ്റം പ്രകടമായിരുന്നു. അക്രമസ്വഭാവം കാണിക്കുന്നതാണ് നാട്ടുകാരെ പേടിപ്പെടുത്തുന്നത്. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറക്കാൻ വനംമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഇതിനുപിന്നാലെ യാണ് മൂന്നാർ മേഖലകളിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങിയത്. മൂന്നാറിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഡീൻ കുര്യാക്കോസ് […]

പരിപ്പ് എസ്എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 20-മത് വാർഷികം മാർച്ച് 3-ന്:

  സ്വന്തം ലേഖകൻ പരിപ്പ്: ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഇരുപതാമത് വാർഷികം മാർച്ച് 3-ന് ഞായറാഴ്ച നടക്കും. പരിപ്പ് എസ്എൻഡിപി ശാഖാ യോഗത്തിന്റെ പോഷകസംഘടനയായ 112-ാം നമ്പർ വനിതാസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 20 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഇരുപതാമത് വാർഷിക സമ്മേളനത്തിൽ ഫ്ലവേഴ്സ് റ്റോപ് സിംഗർ സീസൺ 3 വിന്നർ എസ്. നിവേദിത മുഖ്യാതിഥിയായി ഭദ്രദീപം തെളിയിക്കും. പരിപ്പ് 264-ാം നമ്പർ എസ്എൻഡിപി ശാഖാ പ്രസിഡന്റ് ശ്യാംജി കെ.സി. ഉത്ഘാടന സന്ദേശം നൽകും. എസ്എൻഡിപി വനിതാസംഘം കോട്ടയം […]

പൂഞ്ഞാർ സംഭവം ഈരാറ്റുപേട്ടയെ വർഗീയവൽക്കരിക്കാനുളള നീക്കം; ജനകീയ പ്രതിഷേധത്തിന് എസ്.ഡി പി .ഐ. നേതൃത്വം നൽകും

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാത്ഥികൾ ഫെയർവെൽ ആഘോഷത്തിന്റ ഭാഗമായി ഫോട്ടോ ഷൂട്ടിനായി പൂഞ്ഞാർ ഫെറോന പള്ളി മൈതാനത്ത് വാഹനം പ്രവേശിച്ചതുമായി ബന്ധപ്പെട്ട് പള്ളിയിലെ കൊച്ചച്ചനുമായി വിദ്യാത്ഥികളുടെ ബൈക്കിലെ കണ്ണട തട്ടി ഉണ്ടായ തർക്കത്തിന്റ പേരിൽ വൈകിട്ട് കാസാ -പി.സി ജോർജ് സംഘം ഇടപ്പെട്ട് പ്രശ്നത്തെ വർഗിയ വൽക്കരിച്ച് കൊണ്ട് 27 വിദ്യാർത്ഥികളെ കള്ള കേസ് ചുമത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാൻറ് ചെയ്തു. സംഭവത്തിന്റ നിജസ്ഥിതി മനസിലാക്കാതെ ഈരാറ്റുപേട്ടയിലെ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ച എം.എൽ.എ – […]

കുഴിവേലിപ്പറമ്പ് അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാനന്തര മണ്ഡല കലശം മാർച്ച് 1 – ന്:

  സ്വന്തം ലേഖകൻ കുമരകം : കുഴിവേലിപ്പറമ്പ് അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാനന്തര മണ്ഡല കലശം 40-ാം ദിവസമായ മാർച്ച് 1-ാം തീയതി വെള്ളിയാഴ്ച ക്ഷേത്രാചാര്യൻ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു. രാവിലെ 5-30 ന് മഹാഗണപതി ഹോമം 8 – 00 ന് കലശപൂജ, കലശാഭിഷേകം 10-30 ന് ഉച്ചപൂജ എന്നീ ക്ഷേത്ര ചടങ്ങുകൾ മണ്ഡല കലശത്തിൻ്റെ ഭാഗമായി നടത്തപ്പെടും.

മുണ്ടക്കയം പുഞ്ചവയലില്‍ ദമ്പതികളെ വെട്ടിയ സംഭവം; അയൽവാസിയായ പ്രതി കൊച്ചുമോനെതിരെ അന്വേഷണം ആരംഭിച്ച് മുണ്ടക്കയം പോലീസ്

  കോട്ടയം : മുണ്ടക്കയം പുഞ്ചവയലില്‍ ദമ്പതികളെ വെട്ടിയത് അയൽവാസിയായ കൊച്ചുമോൻ എന്ന ആളെന്നു ദമ്പതികൾ. ആരോപണവിധേയനായ കൊച്ചുമോനു വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.അയല്‍വക്ക തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. മുണ്ടക്കയം പുഞ്ചവയല്‍ 504 കണ്ടംകേരി തോമസ് (77), ഭാര്യ ഓമന (55) എന്നിവർക്കാണ് രാവിലെ 9.30 ഓടെ അയല്‍വാസിയുടെ വെട്ടേറ്റത്. കുളിക്കാനായി പോകുന്നവഴി അയല്‍വാസിയായ കൊച്ചുമോൻ ആക്രമിക്കുകയായിരുന്നുവെന്നാണ് ദമ്ബതികള്‍ പോലീസിനു മൊഴി നല്കിയത്. തോമസിനെ തലയിലും ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റത്. ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുണ്ടക്കയത്തെയും […]

ലൈബ്രറികളിൽ കിട്ടാക്കനി ആയിരുന്നു പമ്മന്റെ ” വഷളൻ “എന്ന നോവൽ. പരസ്യമായി എതിർത്തിരുന്നവർ കൂടി രഹസ്യമായി വായിച്ചാസ്വദിച്ച ഒരു കൃതിയാണിത്.

  സ്വന്തം ലേഖകൻ കോട്ടയം: മലയാളിയുടെ കപട സദാചാരത്തിന്റെ ഇരുമ്പുമറയ്ക്കു നേരെ അക്ഷരങ്ങൾ കൊണ്ട് ആഞ്ഞടിച്ച എഴുത്തുകാരനായിരുന്നു പമ്മൻ. ഒരു തലമുറയുടെ അടക്കിപ്പിടിച്ചിരുന്ന രതികാമനകൾക്ക് ചൂടും ചൂരും നൽകിയ പമ്മന്റെ കഥകളും നോവലുകളും തികഞ്ഞ അശ്ലീലവും ആഭാസവുമാണെന്ന് പരാതി ഉയർന്നപ്പോഴും ജീവിത ഗന്ധിയല്ലാത്ത യാതൊന്നും താൻ എഴുതിയിട്ടില്ലെന്നും പ്രണയവും ലൈംഗികതയുമെല്ലാം മനുഷ്യ ജീവിതത്തിന്റെ ദാഹവും മോഹവും അഭിനിവേശവും ആനന്ദവുമാണെന്നുമുള്ള ഉറച്ച നിലപാടിൽ നിന്നുകൊണ്ട് തന്റെ രചനകളെ ന്യായീകരിച്ച എഴുത്തുകാരനാണ് പമ്മൻ . പശ്ചിമ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം തന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ബോംബെയിലാണ് […]