കോട്ടയം ബസേലിയസ് കോളജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ചുപേർക്ക് ബസേലിയൻ ശ്രേഷ്ഠ പുരസ്കാരം നൽകുന്നു

കോട്ടയം ബസേലിയസ് കോളജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ചുപേർക്ക് ബസേലിയൻ ശ്രേഷ്ഠ പുരസ്കാരം നൽകുന്നു

 

കോട്ടയം: ബസേലിയസ് കോളജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളിൽ നിന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ചുപേർക്ക് ബസേലിയൻ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കും പൊതുപ്രവർത്തനരംഗത്ത് നിന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കലാസാംസ്കാരിക രംഗത്തുനിന്ന് ചലച്ചിത്ര നടൻ വിജയരാഘവൻ , നീതിന്യായ വിഭാഗത്തിൽ ഹൈക്കോടതി ജഡ്ജി വി.ജി

അരുൺ. സംരംഭക മേഖലയിൽ നിന്ന് വിസാറ്റ് ആൻഡ് യൂണിസിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ രാജു കുര്യൻ, കായിക മേഖലയിൽ നിന്ന് അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ ജിൻസൺ ജോൺസൺ എന്നിവർക്കാണ് ബസേലിയൻ ശ്രേഷ്ഠ പുരസ്കാരം നൽകുന്നത് 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം .

ഫെബ്രുവരി 17ന് ശനിയാഴ്ച വൈകുന്നേരം 5 30ന് കോളേജിലെ ഉപ്പുട്ടിൽ കുര്യൻ മെമ്മോറിയൽആംഫി തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി. എൻ വാസവൻ പുരസ്കാരങ്ങൾ സമ്മാനിക്കും തോമസ് ചാഴികാടൻ എംപി, എംഎൽഎ മാരായ മോൻസ് ജോസഫ് ,ജോബ് മൈക്കിൾ , എംജി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ,മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ,എംജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം റെജി സഖറിയ തുടങ്ങിയവർ മുഖ്യ അതിഥികൾ ആയിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ബിജു തോമസ്, ജനറൽ കൺവീനർ പ്രൊഫ. ഡോ. പി ജ്യോതി മോൾ . കോളേജ് ബർസാർ ഡോ. ആനി ചെറിയാൻ . പ്രോഗ്രാം കൺവീനർ പ്രൊഫ. ഡോ.മനോജ് നാരായണൻ കെ എസ് ,പബ്ലിസിറ്റി കൺവീനർ ഡോ. ജ്യോതി സൂസൻ എബ്രഹാം എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു