അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട് വിട്ടിറങ്ങി പതിനാറുകാരൻ; കോട്ടയം നഗരമധ്യത്തിൽ താമസിക്കുന്ന വിദ്യാർത്ഥി പൊലീസിനെയും വീട്ടുകാരെയും വട്ടം ചുറ്റിച്ചു; പരാതിയുമായി രക്ഷിതാക്കൾ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ പൊലീസ് ഉണർന്ന് പ്രവർത്തിച്ചു; നഗരം അരിച്ച് പെറുക്കിയ പൊലീസ് മിനിറ്റുകൾക്കകം വിദ്യാർത്ഥിയെ കണ്ടെത്തി

കോട്ടയം:അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട് വിട്ടിറങ്ങിയ പതിനാറുകാരനെ മിനിറ്റുകൾക്കകം പൊലീസ് കണ്ടെത്തി.

കോട്ടയം നഗരമധ്യത്തിൽ താമസിക്കുന്ന വിദ്യാർത്ഥിയേയാണ് കാണാതായത്. പരാതിയുമായി രക്ഷിതാക്കൾ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ പോലീസ് നഗരം അരിച്ച് പെറുക്കി മിനിറ്റുകൾക്കകം വിദ്യാർത്ഥിയെ കണ്ടെത്തുകയായിരുന്നു.

വെസ്റ്റ് എസ്എച്ച്ഓയും എസ് ഐയും അടക്കം മുഴുവൻ പൊലീസുകാരും പരിശോധനക്കിറങ്ങി. ഇടവഴികളും, ബസ് സ്റ്റാൻഡും, റയിൽവേ സ്റ്റേഷനുമടക്കം പരിശോധന നടത്തിയ പൊലീസ് സംഘം മിനിറ്റുകൾക്കകം വിദ്യാർത്ഥിയെ കോട്ടയം ചാലുകുന്ന് ഭാഗത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വെസ്റ്റ് പൊലീസിന്റെ ജാഗ്രതയാണ് മിനിറ്റുകൾക്കകം വിദ്യാർത്ഥിയെ കണ്ടെത്താൻ സഹായകമായത്.