മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

സ്വന്തം ലേഖകൻ കോട്ടയം: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കടുത്തുരുത്തി പൂഴിക്കോൽ സ്വദേശി അനീഷ്-രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്. രാവിലെ ഒൻപതോടെ കുഞ്ഞിനെ കട്ടിലിൽ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം. കുഞ്ഞു പാലുകുടിക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി. തുടർന്ന് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് മനസിലാക്കിയാണ് മാതാവ് ഉണർന്നത്. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയൂ എന്ന് പോലീസ് […]

എന്റെ ഭർത്താവിനെ കൊന്നവരുടെ സംരക്ഷണം എനിക്ക് വേണ്ട; ചാക്കോയിക്കെതിരെ ആഞ്ഞടിച്ച് നീനു

ശ്രീകുമാർ കോട്ടയം: ബാല്യം മുതൽ ക്രൂരമായ മർദ്ദനവും മാനസിക പീഡനവുമാണ് താൻ അനുഭവിച്ചതെന്നും ഇപ്പോൾ മാനസിക രോഗിയാണെന്ന് വരുത്തി തീർക്കാനാണ് അച്ഛൻ ശ്രമിക്കുന്നതെന്നും നീനു. അച്ഛൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ പരാമർശങ്ങൾ ശരിയല്ലെന്നും ഈ ആരോപണങ്ങളിലൂടെ കെവിന്റെ വീട്ടിലെ തന്റെ താമസം ഇല്ലാതാക്കാനാണ് അച്ഛൻ ലക്ഷ്യമിടുന്നത്. കെവിന്റെ മാതാപിതാക്കൾ അനുവദിക്കുന്ന കാലത്തോളം ഇവിടെ തന്നെ താമസിക്കുമെന്നും കെവിനെ കൊന്നവരുടെ സംരക്ഷണം തനിക്ക് ആവശ്യമില്ലെന്നും നീനു പറഞ്ഞു. കെവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ അമ്മയും പങ്കെടുത്തിട്ടുണ്ട്. തന്റെ പഠനം കെവിന്റെ വീട്ടിൽ നിന്നും പൂർത്തിയാക്കും. ഇനി തിരിച്ച് […]

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ ടെർമിനൽ ഉദ്ഘാടനം ജൂൺ 9ന്

ശ്രീകുമാർ കോട്ടയം : ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം ജൂൺ 9 ന് റെയിൽവേ സഹമന്ത്രി രജൻ ഗൊഹെയിൻ നിർവ്വഹിക്കും. കേന്ദ്രമന്ത്രി .അൽഫോൻസ് കണ്ണന്താനം മുഖ്യാതിഥിയായിരിക്കും 540 മീറ്റർ നീളത്തിൽ മേൽക്കുര ഉൾപ്പെടുന്ന മൂന്ന് ഫ്ലാറ്റ്ഫോമുകൾ നിർമ്മിച്ചിട്ടുണ്ട്.ഒന്നാമത്തെ ഫ്ലാറ്റ്ഫോമിൽ 6 ടിക്കറ്റ് കൗണ്ടറുകൾ ക്രമീകരിച്ചിരിക്കുന്നു. ഇതിൽ ഒന്നിൽ ഉയരം കുറച്ച് ഭിന്നശേഷിക്കാർക്കായി മാറ്റി വച്ചിരിക്കുന്നു.ഇവർക്ക് സ്റ്റേഷനിലേക്കും,ശൗചാലയത്തിലേക്കും പ്രവേശിക്കുന്നതിന് റാംപുകൾ ഉണ്ട്. വി.ഐ.പികൾക്കുള്ള വിശ്രമമുറി,സ്ത്രീകൾക്ക് മാത്രമുള്ള വിശ്രമസ്ഥലം, ടിക്കറ്റ് ബുക്കിങ് കൗണ്ടർ, ശൗചാലയങ്ങൾ ,  ഇൻഫർമേഷൻ കൗണ്ടർ, ടിക്കറ്റ് വെൻഡിങ് യന്ത്രം, […]

ജസ്‌നയെ കാണാതായ ദിവസം ബന്ധു പരുന്തുംപറയിൽ; സംശയത്തോടെ പോലീസ്.

സ്വന്തം ലേഖകൻ കോട്ടയം: മുക്കുട്ടുതറയിൽ നിന്ന് കാണാതായ ബിരുദവിദ്യാർഥിനി ജസ്ന മരിയക്ക് വേണ്ടി ചൊവ്വാഴ്ച തുടങ്ങിയ തിരച്ചിൽ ബുധനാഴ്ചയും തുടരുകയാണ്. ജസ്നയെ കാണാതായിട്ട് മൂന്ന് മാസത്തോട് അടുക്കാനിരിക്കേ പോലീസ് വ്യത്യസ്തമായ വഴികളെല്ലാം തേടുന്നത്. അതിനിടെയാണ് ജസ്നയെ കാണാതായ ദിവസം ബന്ധു പോലീസ് തിരയുന്ന പ്രദേശത്ത് എത്തിയെന്ന വിവരം ലഭിച്ചിരിക്കുന്നത്. ഈ വിവരം കേസ് അന്വേഷണത്തിൽ നിർണായകമായേക്കുമെന്നാണ് പോലീസ് കരുതുന്നത്. പത്ത് സംഘങ്ങളായി തിരിഞ്ഞ് ജില്ലകളിലെ വനമേഖലകളിലാണ് പോലീസ് പരിശോധന. വനത്തിലെ വഴികൾ അറിയുന്ന പ്രദേശവാസികളും ജസ്ന പഠിച്ചിരുന്ന എസ്.ഡി കോളജിലെ 20 വിദ്യാർഥികളും പോലീസ് […]

‘ഐ ആം ഗോയിങ് ടു ഡൈ’. ജസ്‌നയുടെ മൊബൈലിൽ നിന്നും അവസാന സന്ദേശം.

സ്വന്തം ലേഖകൻ കോട്ടയം: മുക്കുട്ടുതറയിൽ നിന്നും കാണാതായ ബിരുദവിദ്യാർത്ഥി ജസ്‌ന മരിയ ജയിംസിനായുള്ള അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ച് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ ഇതുവരെ ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുവരെയും ജസ്ന എവിടയെന്നത് സംബന്ധിച്ച് ഒരു സൂചന പോലും പോലീസിനോ വീട്ടുകാർക്കോ ലഭിച്ചിട്ടില്ല. കേരളത്തിന് അകത്തും പുറത്തും നടത്തിയ അന്വേഷണങ്ങളിലെല്ലാം നിരാശ മാത്രമായിരുന്നു ഫലം. അടുത്തിടെ ബെംഗളൂരുവിൽ ജസ്നയെ ഒരു യുവാവിനൊപ്പം കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് […]

പാമ്പാടിയിൽ ടിപ്പർ ലോറിയും സ്കൂൾ ബസും കൂട്ടിയിടിച്ചു: സ്കൂൾ വിദ്യാർത്ഥികൾ രക്ഷപെട്ടു

ശ്രീകുമാർ പാമ്പാടി: പാമ്പാടിയിൽ ടിപ്പർ ലോറിയും സ്കൂൾ ബസും കൂട്ടിയിടിച്ച് ടിപ്പർ ലോറി ഡ്രൈവറും സ്കൂൾ വിദ്യാർത്ഥികളും അടക്കം അഞ്ചു പേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ ഒൻപതരയോടെ പങ്ങട – പാമ്പാടി റോഡിലാണ് അപകടമുണ്ടായത്. പാമ്പാടി ഭാഗത്തു നിന്നും എത്തിയ ടിപ്പർ ലോറി ളാക്കാട്ടൂർ എംജിഎം ഹയർ സെക്കണ്ടറി സ്കൂളിന്റെ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ടിപ്പർ ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് ഒടിവുണ്ട്. നാല് വിദ്യാർത്ഥികൾ പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർത്ഥികൾക്ക് കാര്യമായ പരുക്കുകളില്ല. പാമ്പാടി പൊലീസ് […]

കെ.എസ്.ആർ.ടി.സിയിലെ കക്കൂസ് ടാങ്ക് പൊട്ടി; മലിനജലവും മാലിന്യവും റോഡിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ ജനങ്ങളുടെ ആരോഗ്യത്തിൽ കെ.എസ്ആർടിസി അധികൃതർക്ക് എത്രത്തോളം ശ്രദ്ധയുണ്ടെന്നതിൻരെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ നഗരത്തിൽ കാണുന്നത്. രണ്ടു മാസത്തിലേറെയായി സ്റ്റാൻഡിൽ നിന്നുള്ള സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം റോഡിലേയ്ക്കു ഒഴുകുകയാണ്. ഈ മലിനജലം പ്രദേശത്തെ ഓടകളിലൂടെ കൊടൂരാറ്റിലേയ്ക്ക് എത്തുന്നു. ഇത് മതി നാടിനെ മുഴുവൻ രോഗത്തിൽ മുക്കാൻ. കക്കൂസ് ടാങ്കിലേ മാലിന്യം മഴവെള്ളത്തിൽ കലർന്ന് എം.സി റോഡിൽ നിറഞ്ഞോതോടെ ഇവിടെ അതിരൂക്ഷമായ ദുർഗന്ധമായി. പ്രതിദിനം നൂറുകണക്കിനു യാത്രക്കാർ എത്തിച്ചേരുന്ന ബസ് സ്റ്റാൻഡ് കവാടത്തിൽ തന്നെയാണ് സെപ്റ്റിക് ടാങ്ക് ചോർന്നൊഴുകുന്നത്. […]

ഈ ഭക്ഷണമോ നമ്മൾ കഴിക്കുന്നത്: നഗരത്തിലെ പതിമൂന്നിൽ എട്ട് ഹോട്ടലിലും പഴകിയ ഭക്ഷണം; ഈ ഹോട്ടലുകളിൽ കയറുമ്പോൾ ഇനി സൂക്ഷിച്ചോളൂ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ പതിമൂന്നിൽ എട്ടു ഹോട്ടലിലും ലഭിക്കുന്നത് പഴകിയ ഭക്ഷണമെന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനാ ഫലം. ബുധനാഴ്ച രാവിലെ ഏഴു മുതൽ ഒൻപത് വരെ നഗരസഭയുടെ കുമാരനല്ലൂർ സോണിൽ നടത്തിയ പരിശോധനയിലാണ് ഈ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കുമാരനല്ലൂർ സോണിലെ സംക്രാന്തിയിലുള്ള സെൻട്രൽ ഹോട്ടൽ, അശോക, മെഡിക്കൽ കോളേജ് പരിസരത്തെ നവാസ്, മഡോണ, കരുണ, കേരള, നാഗമ്പടത്തെ കാലിക്കട്ട് ചിക്കൺ, കുമാരനല്ലൂരിലെ കൊങ്കൺ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പഴകിയ ചിക്കൻ, ചോറ്, ചപ്പാത്തി, […]

പരിസ്ഥിതി ദിനാചരണം നടത്തി

സ്വന്തം ലേഖകൻ ചിങ്ങവനം : ചിങ്ങവനം എൻ എസ്എസ്  ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതിദിനാചരണം പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാൻ റോയി മാത്യു  സ്ക്കൂൾ പ്രിൻസിപ്പൽ എം രമാദേവിക്ക് ഫലവൃക്ഷതൈ നല്കി ഉദ്ഘാടനം നിർവ്വഹിക്കുന്നു. സീനിയർ അസ്സി. വത്സ ബി പണിക്കർ, സ്റ്റാഫ് സെക്രട്ടറി എൻ.സി ശോഭനാംബിക, ആർ ബിജുകുമാർ, രാജി സി.ബി, ഗീത ജി കീഴക്കേടം, വി.എം ഗോപകുമാർ, അനിൽകുമാർ, ആകാശ്, കൃഷ്ണപ്രിയ തുടങ്ങിയവർ പങ്കെടുത്തു.

പരിസ്ഥിതി സംരക്ഷണം യുവാക്കൾ ജീവിത വ്രതമാക്കണം: മോൻസ് ജോസഫ്

സ്വന്തം ലേഖകൻ കോട്ടയം: പരിസ്ഥിതി സംരക്ഷണം യുവാക്കൾ വൃതമാക്കണം എന്ന് മോൻസ് ജോസഫ് MLA അഭിപ്രായപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കോടിമതയിൽ സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വൃക്ഷതൈ നടീ ലും, സൗജന്യ വൃക്ഷത്തൈ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. ഇനിയെങ്കിലും നാം പരിസ്ഥിതി സംരക്ഷണവും, വൃക്ഷങ്ങൾ സംരക്ഷിക്കാനും തയാറായില്ല എങ്കിൽ വായു വില കൊടുത്ത് വാങ്ങേണ്ട ഗതികേട് ഉണ്ടാകും എന്നും, അദ്ധേഹം ഓർമിപ്പിച്ചു . കേരളാ കോൺഗ്രസ് സംസ്ഥാന […]