ഫോർമാലിനും രാസവസ്തുക്കളും ചേർക്കാത്ത പിടയ്ക്കുന്ന മത്സ്യം ഇവിടുണ്ട്

സ്വന്തം ലേഖകൻ അയർക്കുന്നം: ദിനംപ്രതി മത്സ്യത്തിൽ രാസവസ്തുക്കൾ കലർത്തുന്ന വാർത്തകൾ പുറത്തുവരുന്ന ഈ സമയത്ത് ഫോർമാലിൻ ചേർക്കാത്ത മത്സ്യം വേണമെന്ന ഒരുകൂട്ടം നാട്ടുകാരുടെ ആഗ്രഹം ചെന്നെത്തിയത് സമീപപ്രദേശമായ  പള്ളിക്കത്തോട് തെങ്ങുമ്പള്ളിയിൽ.ഇവിടെ അദ്ധ്യാപകരായ ജോസഫ് തെക്കേക്കുറ്റ്,ജാൻസി  ദമ്പതികളുടെ വീടിന്റെ പിന്നിൽ കുളത്തിൽ വളർത്തിയ  മത്സ്യം അന്വേഷിച്ച് ആറുമാനൂരിൽ നിന്നും വന്ന നാട്ടുകാർ ആണ് മത്സ്യം വലവീശിപ്പിടിച്ചത്. ഫോർമാലിൻ ചേർക്കാത്ത മത്സ്യം  വേണമെന്ന ആഗ്രഹത്താലാണ് പൊതുപ്രവർത്തകൻ കൂടിയായ ജോയി കൊറ്റത്തിൽ,റോജി വേലന്തറ,പാപ്പച്ചൻ പനന്തോമ്പുറം, അപ്പച്ചൻ പാലേറ്റിൽ,രാജു കോഴിമറ്റം ഉൾപ്പടെയുള്ള മത്സ്യ സ്നേഹികളുടെ  അന്വേഷണമാണ് 60 കിലയോളം പിടയ്ക്കുന്ന  […]

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂലൈ 9ന്; നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്ക് കാതോർത്ത് കോട്ടയം

സ്വന്തം ലേഖകൻ കോട്ടയം: നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ കേരള കോൺഗ്രസ് യുഡിഎഫിൽ എത്തിയതോടെ ഭരണമാറ്റം ഉണ്ടായ ജില്ലാ പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു. ജൂലൈ ഒൻപതിനാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ 11 നു പ്രസിഡന്റ് തിരഞ്ഞെടുപ്പും, ഉച്ചയ്ക്ക് രണ്ടിനു വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. യുഡിഎഫിലെ മുൻ ധാരണ പ്രകാരം കോൺഗ്രസിലെ സണ്ണി പാമ്പാടി പ്രസിഡന്റാകുമെന്നാണ് സൂചന. ഒരു വർഷം മുൻപ് കേരള കോൺഗ്രസ് യുഡിഎഫ് മുന്നണി വിട്ടതോടെയാണ് ജില്ലാ പഞ്ചായത്തിൽ ഭരണമാറ്റമുണ്ടായത്. സിപിഎം പിൻതുണയോടെ ജില്ലാ പഞ്ചായത്ത് […]

ജനാധിപത്യം അട്ടിമറിക്കാൻ കോൺഗ്രസ്-സി.പി.എം. ശ്രമം: ഒ. രാജഗോപാൽ

സ്വന്തം ലേഖകൻ കോട്ടയം: നരേന്ദ്രമോഡി സർക്കാരിനെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ്-സി.പി.എം. നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നതെന്ന്              ഒ. രാജഗോപാൽ എം. എൽ. എ. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന്റെ 43-ാം വാർഷികം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്രഭാരതത്തിന്റെ കറുത്ത അദ്ധ്യായമായിരുന്നു അടിയന്തിരാവസ്ഥ. പൗരാവകാശങ്ങൾ ഹനിച്ചുകൊണ്ടും ദേശീയ നേതാക്കളെ തുറുങ്കിലടച്ച് നീതിനിഷേധം നടത്തുകയായിരുന്നു ഏകാധിപതിയായിരുന്ന ഇന്ദിരാഗാന്ധി. അടിയന്തിരാവസ്ഥയെ ചെറുത്തു തോൽപ്പിക്കുന്നതിനു പകരം, പിന്നിൽനിന്ന് കുത്തിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റുകളുടേത്. അടിയന്തിരാവസ്ഥ സേനാനികൾക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മറ്റു സംസ്ഥാനങ്ങൾ നൽകുമ്പോൾ, കേരളം മുഖംതിരിച്ചു നിൽക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി. […]

വീട്ടിലെ മാലിന്യം  മുഴുവൻ  റോഡരികിൽ  തള്ളി;  പകൽമാന്യന്മാരെ തിരിച്ചറിഞ്ഞ് റസിഡൻസ് അസോസിയേഷൻ: മാലിന്യം തള്ളിയവരെ  കണ്ടെത്തിയത് റിട്ട. എസ് ഐ

സ്വന്തം ലേഖകൻ കോട്ടയം: അടുക്കളയിൽ  നിന്നുള്ള  മാലിന്യവും, വീട്ടിലെ മറ്റ് മാലിന്യങ്ങളും ചാക്കിൽക്കെട്ടി  റോഡരികിൽ തള്ളിയവരെ  റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ തിരിച്ചറിഞ്ഞു. രണ്ട് ചാക്കുകളിലായി മാലിന്യം നിറച്ച് കഞ്ഞിക്കുഴി പാലത്തിനു  സമീപത്തെ റോഡരികിലാണ് മാലിന്യം തള്ളിയത്. ഇവിടെ സ്ഥിരമായി  ആളുകൾ  മാലിന്യം  തളളാറുണ്ട്.ഇതോടെ പ്രദേശമാകെ ദുർഗന്ധത്തിൽ  മുങ്ങുകയാണ് പതിവ്.ഇതോടെയാണ് മൈത്രി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്താൻ  പരിശോധന ആരംഭിച്ചു. ഇതേ തുടർന്ന് അസോസിയേഷൻ പ്രസിഡന്റും റിട്ട. എസ് ഐയുമായ ജോർജ് തറപ്പേൽ  , പള്ളം ബ്ളോക്ക് പഞ്ചായത്തംഗം റോയി ജോൺ ഇടയത്തറ […]

അടുത്ത ജന്മത്തിലും ഒരു സമരനായകനായി ജീവിക്കണം : വൈക്കംഗോപകുമാർ

 സ്വന്തം ലേഖകൻ കോട്ടയം: അടിയന്തരാവസ്ഥ കാലത്ത് മിസ്സാ തടവ് അനുഭവിച്ച് പോലിസിന്റെ ക്രൂരമർദ്ധനത്തിനു ഇരയാകേണ്ടി വന്ന സമരനായകൻ വൈക്കം ഗോപകുമാറിനെ യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ പൊന്നാട അണിയിച്ച് ആദരിച്ചു. യുവമോർച്ച ജില്ലാ വൈ. പ്രസിഡന്റ് വി പി മുകേഷ്, ജില്ലാ സെക്രട്ടറി ശ്യാംകുമാർ, വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പത്മകുമാർ, നിയോജക മണ്ഡലം സെക്രട്ടറി പ്രശാന്ത്, കമ്മറ്റി അംഗം അതുൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. വൈക്കം ഗോപകുമാർ ബി ജെ പി മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ്.

സ്കൂട്ടർ കാറിലിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: റോഡ് മുറിച്ചുകടക്കുനതിനിടെ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. പട്ടിത്താനം പുതുപ്പറമ്പിൽ രജനിക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ എം സി റോഡിൽ കുറവിലങ്ങാട് കാളികാവിൽ പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം പുറത്തേയ്ക്ക് വരികയായിരുന്നു രജനി. ഈ സമയം കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ ഇവരുടെ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രജനി റോഡിൽ തെറിച്ചു വീണു. തലയിടിച്ച് വീണ ഇവരെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. […]

കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മിന്നൽ സന്ദർശനവുമായി തച്ചങ്കരി: ചെളിക്കുഴിയായ സ്റ്റാൻഡ് കണ്ട് എംഡി ഞെട്ടി; നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ സ്വകാര്യ പരിപാടികൾക്കു ശേഷം മടങ്ങുന്നതിനിടെ കെ.എസ്.ആർടിസി കോട്ടയം ഡിപ്പോയിൽ മിന്നൽ സന്ദർശനവുമായി എം.ഡി ടോമിൻ തച്ചങ്കരി. ഞായറാഴ്ച വൈകിട്ട് 7.45 ഓടെയാണ് തച്ചങ്കരി സ്റ്റാൻഡിൽ മിന്നൽ സന്ദർശനം നടത്തി മടങ്ങിയത്. സ്റ്റാൻഡിനുള്ളിലേയ്ക്ക് ഔദ്യോഗിക വാഹത്തിൽ എത്തിയ അദ്ദേഹം ആദ്യം കയറിയത് ജീവനക്കാരുടെ മുറിയിലേയ്ക്കായിരുന്നു. ഇവിടെ നിരവധി കണ്ടക്ടർമാരുണ്ടായിരുന്നു. ഇവരോടെല്ലാം സൗഹൃദം പങ്കു വച്ച തച്ചങ്കരി സ്റ്റാൻഡിനുള്ളിലൂടെ നടന്ന് കാഴ്ചകളെല്ലാം കണ്ടു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി രണ്ടു വർഷം മുൻപ് സ്റ്റാൻഡ് പൊളിച്ചതോടെയാണ് ഇവിടെ പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നു ജീവനക്കാർ എംഡിയെ അറിയിച്ചു. […]

തേങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി റിട്ട.ഡിവൈഎസ്പിയുടെ ഭാര്യ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: തേങ്ങപറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് റിട്ട.ഡിവൈ.എസ്.പിയുടെ ഭാര്യ മരിച്ചു. ഇറഞ്ഞാൽ കറുകുറ്റിയിൽ ഡിവൈഎസ്പി വി.കെ മാത്യുവിന്റെ ഭാര്യ മോളിക്കുട്ടി പൗലോസാ(61)ണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വീടിന്റെ ടെറസിൽ നിന്നു തേങ്ങ പറിക്കുകയായിരുന്നു ഇവർ. ഇതിനിടെ തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ ഷോക്കേറ്റ് ഇവർ താഴെ വീണു. തറയിൽ വീണുകിടക്കുന്ന മേരിക്കുട്ടിയെ വീട്ടിലെ ജോലിക്കാരനാണ് കണ്ടത്. തുടർന്നു ഇദ്ദേഹം മാത്യുവിനെയും മകൾ ലിയയെയും വിവരം അറിയിച്ചു. ഇരുവരും ചേർന്ന് നാഗമ്പടത്തെ സ്വകാര്യ […]

യുവമോർച്ച പുതുപ്പള്ളി നിയോജകമണ്ഡലം കൺവൻഷൻ

സ്വന്തം ലേഖകൻ പുതുപ്പള്ളി: യുവമോർച്ച പുതുപ്പള്ളി നിയോജക മണ്ഡലം കൺവൻഷനും പ്രതിഭാ പുരസ്കാരവും പാമ്പാടി ആലംപ്പള്ളി എൻ എസ് എസ് ഓഡി റ്റോയത്തിൽ നടത്തി. കൺവൻഷനോടനുബന്ധിച്ച് പാമ്പാടിയിൽ നിന്നും വാദ്യമേളങ്ങളോടുകൂടി പ്രകടനവും നടത്തി. കൺവൻഷൻ  ബിജെപി  ജില്ലാ പ്രസിഡന്റ് എൻ. ഹരി ഉത്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ പ്രതിഭാ പുരസ്കാര സന്ദേശം നൽകി.ഉന്നത വിജയം കരസ്തമാക്കിയ എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികളെ കർഷമോർച്ച സംസ്ഥാന പ്രസിഡന്റ് പി.ആർ മുരളീധരൻ ആദരിച്ചു. ബിജെെപി പുതുപ്പള്ളി നിയോജക […]

കോടിമത നാലുവരിപ്പാതയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി; യുവാവിന് പരിക്ക്: ഇപ്പോഴുണ്ടായ അപകട വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം: കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം വിട്ട ഹോണ്ട സിറ്റി കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി പത്തരയോടെ വിൻസർ കാസിൽ ഹോട്ടലിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് വലതു വശത്തെ ഡിവൈഡറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡിവൈഡറിന്റെ മധ്യഭാഗത്ത് എത്തിയാണ് കാർ നിന്നത്. വിൻസർ കാസിലിനു മുന്നിലാണ് നാലുവരിപ്പാതയിലെ എക ഇടനാഴി ഉള്ളത് . അപകടം ഉണ്ടായപ്പോൾ ഇതു വഴി മറ്റു വാഹനങ്ങൾ കടന്നു വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. […]