മീറ്ററിട്ടിട്ടും ഓട്ടോയിലുള്ള പിടി വിടാതെ ജില്ലാ കളക്ടർ: എട്ട് ഓട്ടോറിക്ഷകൾ നഗരത്തിൽ പിടിയിൽ; മീറ്ററിട്ടില്ലെങ്കിൽ പിഴ പതിനായിരം
സ്വന്തം ലേഖകൻ കോട്ടയം: മീറ്ററിടാമെന്ന് നൽകിയ വാക്ക് തെറ്റിച്ച എട്ട് ഓട്ടോറിക്ഷകളെ കൂടി പിടികൂടി മോട്ടോർ വാഹന വകുപ്പ്. ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെ നിർദേശാനുസരണമാണ് ജില്ലാ ഭരണകൂടവും മോട്ടോർ വാഹന വകുപ്പും സംയുക്തമായി മീറ്ററിടാത്ത ഓട്ടോഡ്രൈവർമാർക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. വ്യാഴാഴ്ച നഗരത്തിൽ നടത്തിയ പരിശോധനയിൽ എട്ട് ഓട്ടോ ഡ്രൈവർമാരെയാണ് നിയമം ലംഘിച്ച് സർവീസ് നടത്തിയതിനു പിടികൂടിയത്. എട്ടിൽ നാലു പേർ മീറ്ററിടാതെ സർവീസ് നടത്തിയപ്പോൾ, നാലു പേർ ടൗൺ പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തിയതിനാണ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ നഗരത്തിൽ […]