നരേന്ദ്രമോദി സർക്കാരിന്റെ 4 വർഷത്തെ ഭരണനേട്ടങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കാൻ- യുവമോർച്ച

സ്വന്തം ലേഖകൻ കല്ലറ: കേന്ദ്ര സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികൾ നേരിട്ടെത്തിനായി വൈക്കം നിയോജക മണ്ഡലം യുവമോർച്ച കമിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി. കല്ലറയിൽ നിന്നും ആരഭിച്ച ബൈക്ക് റാലി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലുടെ വൈക്കം ടൗണിൽ സമാപിച്ചു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വി പി മുകേഷ് നി: മ :പ്രസിഡന്റ് പത്മകുമാറിന് പാർട്ടി പതാക കൈമാറിക്കൊണ്ട് റാലി ഫ്ലാഗ് ഓഫ് ഉത്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ സെക്രട്ടറി ശ്യാംകുമാർ, എസ് സി മോർച്ച സംസ്ഥാന വൈ: പ്രസിഡന്റ് രമേശ് കാവിമറ്റം, […]

മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മുട്ടം കുമ്പളാംപറമ്പിൽ വീട്ടിൽ രാജേഷി (മടുപ്പ് രാജേഷ് – 47 ) നെയാണ് ചിങ്ങവനം എസ് ഐ അനൂപ് സി. നായർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പീഡിപ്പിച്ചതായി വ്യക്തമായത്. വിവരമറിഞ്ഞെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ പീഡനം സംബന്ധിച്ച് ചിങ്ങവനം പൊലീസിൽ […]

കേരളാ കോൺഗ്രസ്സ് (എം) യോഗം വെള്ളിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം : പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനായി പിറവം, വൈക്കം, പാലാ നിയോജകമണ്ഡലങ്ങളിലെ കേരളാ കോൺഗ്രസ്സ് (എം) നിയോജകമണ്ഡലം, മണ്ഡലം പ്രസിഡന്റുമാരുടെ യോഗം വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ പാലാ ബ്ലൂമൂൺ ഓഡിറ്റോറിയത്തിൽ കൂടുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല എന്നിവർ അറിയിച്ചു.

എച് എൻ എൽ സ്വകാര്യവത്കരണത്തിനെതിരെ ആഗസ്ത് 20 ന് സംയുക്ത ട്രേഡ് യൂണിയൻ രാജ്ഭവൻ മാർച്ച്

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര പൊതുമേഖലാ സംരക്ഷണ കൺവൻഷൻ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്നു. സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് എളമരം കരിം എം പി കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും, പൊതുമേഖലാ സ്വകാര്യവത്കരണത്തിനെതിരെയും കോടിയുടെ നിറം നോക്കാതെ തൊഴിലാളി വർഗ പ്രതിരോധങ്ങൾ ഉയർന്നുവരണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കൺവെൻഷനിൽ കേരളത്തിലെ എല്ലാ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നും നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുത്തു. ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് […]

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ സണ്ണി പാമ്പാടി തിരഞ്ഞെടുക്കപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ സണ്ണി പാമ്പാടി തിരഞ്ഞെടുക്കപ്പെട്ടു. സണ്ണിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചപ്പോൾ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ.കെ.കെ രഞ്ജിത്തിന് എഴ് വോട്ട് ലഭിച്ചു. പി സി ജോർജിന്റെ ജനപക്ഷം അംഗം

സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചു: ചങ്ങനാശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചതായി ആരോപിച്ച് ചങ്ങനാശേരിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ഇതേ തുടർന്നു എം.സി റോഡിലും ചങ്ങനാശേരി ഭാഗത്തും ഗതാഗതം മടങ്ങി. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. കെഎസ്ആർടിസി ജീവനക്കാർ മർദിച്ചതായി ആരോപിച്ച് ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന വിജയലക്ഷ്മി ബസിലെ ഡ്രൈവർ  ശ്രീജിത്ത് (മോനാച്ചൻ -27) ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചങ്ങനാശേരി – കോട്ടയം റൂട്ടിൽ കുറിച്ചി ഔട്ട് പോസ്റ്റിലായിരുന്നു സംഭവം.കെഎസ്ആർടിസി ബസ് റോഡിനു […]

എം.എം ജേക്കബിന്റെ നിര്യാണത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി അനുശോചിച്ചു

സ്വന്തം ലേഖകൻ അയർക്കുന്നം: പ്രമുഖ കോൺഗ്രസ് നേതാവും മേഘാലയ മുൻ ഗവർണറുമായിരുന്ന എം.എം ജേക്കബിന്റെ നിര്യാണത്തിൽ കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് മാത്തച്ചൻ താമരശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ കോര, റ്റി.റ്റി ശശീന്ദ്രനാഥ്,മോനിമോൾ ജയ്മോൻ,ജെയിംസ് കുന്നപ്പള്ളി,ജോയി കൊറ്റത്തിൽ, കെ.കെ രാജു,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോയിസ് കൊറ്റത്തിൽ,ലിസമ്മ ബേബി,സാബു ചെറിയാൻ, ഷൈലജ റെജി,ബൈജു ചിറമറ്റം,ബിനു പാതയിൽ,വി.ജെ സെബാസ്റ്റ്യൻ, റ്റോമി തിരിയൻമാക്കൽ,ജിജി മണർകാട്,ജോസ് ആന്റണി, മറിയാമ്മ മാത്യു,ബാബു തോട്ടം തുടങ്ങിയവർ സംസാരിച്ചു.

നിയന്ത്രണം വിട്ട കാറിടിച്ച് എം.സി റോഡിൽ അപകടം: പോസ്റ്റിലും കാറിലും ഇടിച്ചു; ആർക്കും പരിക്കില്ല

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ എസ്.എച്ച് മൗണ്ടിനു സമീപം നിയന്ത്രണം വിട്ട കാറിടിച്ച് വൻ അപകടം. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നിയന്ത്രണം നഷ്ടമായ കാർ പോസ്റ്റിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ എം.സി റോഡിൽ ചൂട്ടുവേലി ജംഗ്ഷനിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ കാർ അതിവേഗം ദിശതെറ്റിയെത്തുകയായിരുന്നു. കാർ നിയന്ത്രിച്ചു നിർത്താൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ മറ്റൊരു കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വലത്തേയ്ക്കു വെട്ടിത്തിരിഞ്ഞ കാർ മറ്റൊരു കാറിന്റെ മുൻവശത്ത് ഇടിച്ചു. തുടർന്നു […]

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു; ബൈക്കിനു മുകളിലൂടെ കാർ കയറിയിറങ്ങി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. കാർ ബൈക്കിനു മുകളിലൂടെ കയറിയിറങ്ങിയതോടെ കാറിന്റെ ടയർ പഞ്ചറായി. ബൈക്ക് യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച രാവിലെ പത്തു മണിയോടെ എം.സി റോഡിൽ കോടിമത എം.ജി റോഡിലേയ്ക്കു തിരിയുന്ന വഴിയിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും നഗരത്തിലേയ്ക്കു വരികയായിരുന്നു കാർ. ഈ സമയം മുന്നിൽ പോയ ബൈക്ക് എം.ജി റോഡിലേയ്ക്കു തിരിഞ്ഞു. പിന്നാലെ എത്തിയ കാർ ബൈക്കിന്റെ പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ബൈക്കിനു മുകളിലൂടെ കാർ കയറിയിറങ്ങി. […]

ജനസൗഹൃദ ബ്ലോക്ക് പഞ്ചായത്താകാന്‍ കടുത്തുരുത്തി ഒരുങ്ങുന്നു

സ്വന്തം ലേഖകൻ കടുത്തുരുത്തി: ഐ.എസ്.ഒ അംഗീകാരം കൈയെത്തി പിടിക്കാന്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ സേവനങ്ങള്‍ വേഗം ജനങ്ങളില്‍ എത്തിക്കുന്നതിനും ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നതോടെ ജനസൗഹൃദ ബ്ലോക്ക് പഞ്ചായത്തായി കടുത്തുരുത്തി മാറും. ഇതിനാവശ്യമായ തുക ഈ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ മാറ്റി വെച്ചിട്ടുണ്ട്. ഓഫിസ് സംവിധാനം ജനസൗഹൃദമാക്കല്‍, പൗരാവകാശരേഖ പ്രകാരം സേവനങ്ങള്‍ നല്‍കല്‍,  മികച്ച ഫ്രണ്ട് ഓഫീസ് സംവിധാനം, രേഖകളും പ്രമാണങ്ങളും എളുപ്പത്തില്‍ ലഭ്യമാകും […]