ഏറ്റുമാനൂരിലെത്തിയ അയ്യപ്പസംഘത്തിലെ കാണാതായ അയ്യപ്പനെ തിരഞ്ഞെത്തിയവർ കണ്ടത് ക്ഷേത്രക്കുളത്തിൽ മൃതദേഹം : മരിച്ചത് തിരുവനന്തപുരം സ്വദേശിയായ അയ്യപ്പഭക്തൻ ; നീന്തലറിയാതെ വെള്ളത്തിലിറങ്ങിയത് അപകടകാരണം

ഏറ്റുമാനൂരിലെത്തിയ അയ്യപ്പസംഘത്തിലെ കാണാതായ അയ്യപ്പനെ തിരഞ്ഞെത്തിയവർ കണ്ടത് ക്ഷേത്രക്കുളത്തിൽ മൃതദേഹം : മരിച്ചത് തിരുവനന്തപുരം സ്വദേശിയായ അയ്യപ്പഭക്തൻ ; നീന്തലറിയാതെ വെള്ളത്തിലിറങ്ങിയത് അപകടകാരണം

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം : ശബരിമല ദർശനത്തിന് ശേഷം മടങ്ങിയെത്തിയ 22 അംഗ സംഘത്തിനൊപ്പമാണ് ദിലീപും ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തിയത്. സംഘത്തിലുള്ളവർ നിർമ്മാല്യ ദർശനത്തിനായി പോയപ്പോൾ കാൽ കഴുകുന്നതിന് വേണ്ടിയാണ് നീന്തലറയാത്ത ദിലീപ് ക്ഷേത്രക്കുളത്തിൽ ഇറങ്ങിയത്. എന്നാൽ ദിലീനെ കാണാതെ വന്നതോടെ ഒപ്പമുണ്ടായിരുന്നവർ നടത്തിയ തിരച്ചിലിലാണ് ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവന്തപുരം വെമ്പായം ചെവിടികുഴി വീട്ടിലെ ബാലകൃഷ്ണന്റെ മകനാണ് ദീലീപ് കുമാർ (37). ബുധനാഴ്ച്ച രാവിലെ അഞ്ചരയോടെയാണ് ദീലീപിനെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ശബരിമല തീർത്ഥാടനത്തിന് ശേഷം ഇന്ന് രാവിലെയാണ് തീർത്ഥാടകസംഘം ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തിയത്. നിർമ്മാല്യത്തിന് ശേഷം മടങ്ങാൻ നേരത്താണ് ദീലിപ് സംഘത്തിൽ ഇല്ലന്ന് സംഘത്തിലെ ആളുകൾക്ക് മനസ്സിലായത്. തുടർന്ന് ഫോണിൽ വിളിച്ച് നോക്കിയങ്കിലും ആരും ഏടുത്തില്ല. തുടർന്ന് തീർത്ഥാടക സംഘത്തിലുള്ളവർ നടത്തിയ തിരച്ചിലിൽ ആണ് ദിലീപിന്റെ വസ്ത്രങ്ങളും ഫോണും ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെയും ക്ഷേത്രം അധികൃതരെയും വിളിച്ച് കൂട്ടുകയായിരുന്നു. കോട്ടയത്ത് നിന്നും അഗ്നിശമന സേന എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാനിറങ്ങുന്നതിനിടയിൽ കാൽ വഴുതി പോയതവാം എന്നാണ് ഏറ്റുമാനൂർ പൊലീസിന്റെ പ്രാഥമിക നിഗമനം. അതേ സമയം ദിലീപിന് നീന്തൽ അറിയില്ലായിരുന്നുവെന്ന് സംഘത്തിലൊരാൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. അപകടത്തിന് ശേഷം ക്ഷേത്രക്കുളം ശുദ്ധീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി. ഭാര്യ : സന്ധ്യ. മകൾ : കാർത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group