നിറഞ്ഞ മനസോടെ ഓട്ടോറിക്ഷ തൊഴിലാളികൾ ആ മൊബൈൽഷോപ്പ് ഉദ്ഘാടനം ചെയ്തു

സ്വന്തംലേഖകൻ കോട്ടയം : കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ എതിർവശത്തായി ഞായറാഴ്ച ആരംഭിച്ച സാം ടെൽ ഇ-വേൾഡ് എന്ന മൊബൈൽ സെയിൽസ് ആൻഡ് സർവീസിങ് ഷോപ്പ് ഉത്ഘാടനം ചെയ്തത് സിനിമാ, സീരിയൽ, രാഷ്ട്രീയ, മേഖലകളിലെ പ്രമുഖ വ്യക്തികൾ ആരും അല്ല. യൂണിവേഴ്‌സിറ്റിയുടെ മുൻവശത്ത് വർഷങ്ങളായി വാഹനം ഓടിച്ചു ഉപജീവന മാർഗ്ഗം നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരാണ്. ഏറ്റുമാനൂർ വേദഗിരി സ്വദേശിയായ സൈലേഷ് വി.പിയുടെ മൂന്നാമത്തെ മൊബൈൽ ഷോപ്പാണിത്. ഉദ്ഘാടകരെ തിരഞ്ഞെടുത്തതിന് കാരണമായി സൈലേഷ് പറഞ്ഞത് ഇതാണ് “എന്റെ സ്ഥാപനം സാധാരണക്കാർക്കുവേണ്ടി ഉള്ളതാണ്, അതുകൊണ്ടുതന്നെ ഇത് ഉദ്ഘാടനം ചെയ്യാൻ […]

അഖിലകേരള മൊബൈൽ ഫോട്ടോഗ്രഫി മത്സരം

സ്വന്തംലേഖകൻ കോട്ടയം : എഫ്ക്ക കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഖില കേരള മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. അകാലത്തിൽ പൊലിഞ്ഞ പ്രതിഭയായ ക്രിസ്റ്റഫർ ഏബ്രഹാം ജേക്കബിന്റെ നാമധേയത്തിൽ ക്രിസ്റ്റോയുടെ പിതാവ് ഏർപ്പെടുത്തിയിട്ടുള്ള മെമ്മോറിയൽ അവാർഡിന് വേണ്ടിയുള്ളതാണ് ഈ മൊബൈൽ ഫോട്ടോഗ്രഫി മത്സരം. 8-ാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് അഖില കേരള അടിസ്ഥാനത്തിലുള്ള ഈ മത്സരത്തിൽ പങ്കെടുക്കാം. ഒരാൾക്ക് ഒരു എൻട്രിവീതം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ 2019 ഏപ്രിൽ 20 ന് രാത്രി 12.00 മണിക്ക് മുൻപായി അയക്കാം. […]

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പിതാവിനെയും കുട്ടിയെയും രാത്രി മെഡിക്കൽ കോളേജിൽ നിന്നു കാണാതായി: നെട്ടോട്ടം ഓടി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയെത്തിയ മുപ്പതുകാരനെ കുട്ടിയെയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു കാണാതായി. സംഭവത്തിൽ കുട്ടിയെയും യുവാവിനെയും കാണാതായതോടെ ബന്ധുക്കൾ പരാതിയുമായി എത്തി. അടുത്തിടെയുണ്ടായ സമാന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടിയെയും പിതാവിനെയും കണ്ടെത്താൻ പൊലീസ് മണിക്കൂറുകളോളം നെട്ടോട്ടമോടി. ഒടുവിൽ കുട്ടിയും യുവാവും സഹോദരിയുടെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് പൊലീസ് തിരച്ചിൽ അവസാനിപ്പിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. വാകത്താനം സ്വദേശിയായ മുപ്പതുകാരനാണ് കുട്ടിയെയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മുങ്ങിയത്. ദിവസങ്ങളായി മാനസിക […]

കോട്ടയം നഗരത്തിൽ രാത്രിയിൽ രണ്ട് അപകടം: അമ്മയ്ക്കും മകൾക്കും ലോട്ടറി കച്ചവടക്കാരനും പരിക്ക്; കുമരകം സ്വദേശിയ്ക്കും തിരുവഞ്ചൂർ സ്വദേശികൾക്കും പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിൽ രാത്രിയിലുണ്ടായ രണ്ട് അപകടങ്ങളിലായി മൂന്നു പേർക്ക് പരിക്കേറ്റു. ശാസ്ത്രി റോഡിൽ അമ്മയ്ക്കും മകൾക്കും, തിരുനക്കരയിൽ വയോധികനുമാണ് പരിക്കേറ്റത്. തിരുവഞ്ചൂർ സ്വദേശികളായ ജയ, മകൾ തൃഷ് എന്നിവർക്കാണ് ശാസ്ത്രി റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റത്. കുരമകം ആപ്പിത്തറയിൽ സുകുമാരനാണ് (70) തിരുനക്കരയിലുണ്ടായ അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശാസ്ത്രി റോഡിലായിരുന്നു ആദ്യത്തെ അപകടം. ശാസ്ത്രി റോഡിലെ ഇറക്കം ഇറങ്ങുകയായിരുന്ന ജയയുടെയും, തൃഷയുടെയും സ്‌കൂട്ടറിനു പിന്നിൽ ഇറക്കം ഇറങ്ങിയെത്തിയ നാനോ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ജയക്കും, […]

രണ്ടാഴ്ചയായി വെള്ളമില്ല,വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ പനച്ചിക്കാട് പഞ്ചായത് അംഗങ്ങളുടെ പ്രതിഷേധം

സ്വന്തംലേഖകൻ കോട്ടയം: ചുട്ടുപൊള്ളുന്ന വേനലിൽ ദിവസങ്ങളോളം വെള്ളം ലഭ്യമല്ലാതായതോടെ പനച്ചിക്കാട് പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധവുമായി വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ ധർണ നടത്തി. വെള്ളം കിട്ടാത്തതിനെ തുടർന്നു നാട്ടുകാരുടെ പരാതി വ്യാപകമായതോടെ പനച്ചിക്കാട് പഞ്ചായത്തിലെ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളാണ് വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ ധർണ നടത്തിയത്. കൊല്ലാട് , വെള്ളുത്തുരുത്തി ഹെഡ് ടാങ്ക് വഴിയാണ് പഞ്ചായത്തിലെ 23 വാർഡുകളിലേക്കും വെള്ളം എത്തിക്കുന്നത്. രണ്ടു ദിവസം കൂടുമ്പോൾ എല്ലാ പ്രദേശങ്ങളിലും വെള്ളം എത്തുന്ന രീതിയിലാരുന്നു വിതരണം. എന്നാൽ, കഴിഞ്ഞ 14 ദിവസമായി പ്രദേശത്ത് വെള്ളം ലഭിക്കുന്നില്ല. […]

കുടിവെള്ള ക്ഷാമം; പരാതികള്‍ അറിയിക്കാം

സ്വന്തംലേഖകൻ കോട്ടയം :  കുടിവെള്ള ലഭ്യതയുമായി ബന്ധപ്പെട്ട പരാതികള്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദുരന്ത നിവാരണ സെല്ലില്‍ അറിയിക്കാം. ഇതിനായി 1077(ടോള്‍ ഫ്രീ), 9446562236, 0481 2304800 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അറിയിച്ചു.

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: ക്രമീകരണങ്ങള്‍ കേന്ദ്ര നിരീക്ഷകന്‍ വിലയിരുത്തി

സ്വന്തംലേഖകൻ കോട്ടയം : സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഒബ്സര്‍വര്‍ കെ. വി ഗണേഷ് പ്രസാദ് കോട്ടയം മണ്ഡലത്തിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി.  ഇന്നലെ രാവിലെ കളക്ട്രേറ്റിലെത്തിയ അദ്ദേഹം ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവമായി കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ ചെലവ് നിരീക്ഷണം, അക്കൗണ്ടിംഗ്, വീഡിയോ നീരീക്ഷണം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തന മാര്‍ഗരേഖ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ്കുമാര്‍, എക്സ്പെന്‍ഡിച്ചര്‍ മോണിട്ടറിംഗ് നോഡല്‍ ഓഫീസര്‍ […]

ഒരു നാടിനെ മുഴുവൻ മാലിന്യത്തിൽ മുക്കി രണ്ട് ഫ്‌ളാറ്റുകൾ: മാന്നാനം അമ്മഞ്ചേരി ഹരിതാ ഹോംസും, കെ.സിസി ഹോംസും മാലിന്യം തള്ളുന്നത് പ്രദേശവാസികളുടെ കുടിവെള്ളത്തിൽ: പണത്തിന്റെ ഹുങ്കിനു മുന്നിൽ പരാതി മുക്കി അധികൃതർ

തേർഡ് ഐ ബ്യൂറോ കോട്ടയം: ഒരു നാടിനെ മുഴുവൻ മാലിന്യത്തിൽ മുക്കി ദുരന്തം സമ്മാനിച്ച് രണ്ട് ഫ്‌ളാറ്റുകൾ. ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് കുടിവെള്ളത്തിലേയ്ക്ക് കക്കൂസ് മാലിന്യം അടക്കം കലർത്തുകയാണ് രണ്ട് ഫ്‌ളാറ്റുകൾ. അമ്മഞ്ചേരിയിലെ കെ.സിസി ഹോംസിന്റെ സ്പ്രിംഗ് ഡെയിലും, ഹരിതാ ഹോംസിന്റെ റിച്ച് മൗണ്ട് കോട്ടേജുമാണ് ജനങ്ങൾക്ക് മാലിന്യം വിളമ്പുന്നത്.   കോട്ടേജുകളിൽ താമസിക്കുന്ന വൻകിടക്കാരന്റെ മാലിന്യം മുഴുവൻ സഹിക്കാൻ വിധിക്കപ്പെട്ട സാധാരണക്കാർ ഇതിനെതിരെ പരാതി നൽകിയെങ്കിലും പണം വാരിയെറിഞ്ഞ് ഫ്‌ളാറ്റ് അധികൃതർ പരാതികളെല്ലാം മുക്കി. കെസിസി ഹോംസ് മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ നൽകിയ […]

പൊതുമരാമത്ത് വകുപ്പിന്റെ ‘സഹായം’: ഒരു ദിവസം കോട്ടയത്ത് ഒഴുകി പോകുന്നത് ഒരു ലക്ഷം ലിറ്റർ വെള്ളം

സ്വന്തംലേഖകൻ കോട്ടയം: തൊണ്ട നനക്കാൻ ഒരു തുള്ളി വെള്ളത്തിന് ജനങ്ങൾ പരക്കം പായുമ്പോൾ കോട്ടയം നഗരത്തിൽ ദിവസവും പാഴാകുന്നത് 1 ലക്ഷം ലിറ്റർ വെള്ളം. കാലപ്പഴക്കം ചെന്ന പൈപ്പുകളുടെ തകരാറുകൾ പരിഹരിക്കുന്നതിന് റോഡ് പൊളിച്ചു മാറ്റാൻ പൊതുമരാമത്തു വകുപ്പ് അനുമതി നൽകാത്തതാണ് കാരണം. നഗരത്തിലെ പൈപ്പുകളിൽ ഭൂരിഭാഗവും കാലപ്പഴക്കം ചെന്ന് മിക്ക ഭാഗങ്ങളും തകാറിലായതാണ്. കൊടും വേനലിൽ ജനങ്ങൾക്കു വെള്ളം വിതരണം ചെയ്യാതിരിക്കാൻ കഴിയാത്തതിനാൽ ചോർച്ചയുള്ള പൈപ്പുകളിലൂടെയാണ് ദിവസവും വാട്ടർ അതോറിറ്റി വെള്ളം വിതരണം ചെയ്യുന്നത്. ഇങ്ങനെ ദിവസവും ഒരു ലക്ഷം ലിറ്ററോളം വെള്ളം […]

പാചകറാണിമാരെത്തേടി കുടുംബശ്രീയുടെ പാചക മത്സരം ‘രുചിഭേദം ‘

സ്വന്തംലേഖകൻ കോട്ടയം: പാചകറാണികളാകാൻ രുചി വൈവിധ്യങ്ങളൊരുക്കി കുടുംബശ്രീ പ്രവർത്തകരുടെ ആവേശമേറിയ മത്സരം. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് രുചിഭേദം എന്ന പേരിൽ മാമൻ മാപ്പിള ഹാളിൽ വെച്ച് ജില്ലാതല പാചക മത്സരം സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒൻപത് കഫേ യൂണീറ്റുകളാണ് മത്സരത്തിൽ പങ്കെടുത്തത്. കുടുംബശ്രീ യുണീറ്റുകളുടെയു൦, കഫേ യുണീറ്റുകളുടെയു൦ ഭക്ഷ്യ വിഭവങ്ങൾക്ക് കൂടുതൽ പ്രചാരവും സ്വീകാര്യതയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. തനത് വിഭവങ്ങൾ , പച്ചക്കറി വിഭവങ്ങൾ, മാംസ വിഭവങ്ങൾ എന്നിങ്ങനെയുള്ള മൂന്നിനങ്ങളിലായിരുന്നു മത്സരം. വിദഗ്ധരായ വിധികർത്താക്കളടങ്ങുന്ന പാനലാണ് മത്സരം വിലയിരുത്തിയത് […]