കോട്ടയം നഗരത്തിൽ രാത്രിയിൽ രണ്ട് അപകടം: അമ്മയ്ക്കും മകൾക്കും ലോട്ടറി കച്ചവടക്കാരനും പരിക്ക്; കുമരകം സ്വദേശിയ്ക്കും തിരുവഞ്ചൂർ സ്വദേശികൾക്കും പരിക്ക്

കോട്ടയം നഗരത്തിൽ രാത്രിയിൽ രണ്ട് അപകടം: അമ്മയ്ക്കും മകൾക്കും ലോട്ടറി കച്ചവടക്കാരനും പരിക്ക്; കുമരകം സ്വദേശിയ്ക്കും തിരുവഞ്ചൂർ സ്വദേശികൾക്കും പരിക്ക്

സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിൽ രാത്രിയിലുണ്ടായ രണ്ട് അപകടങ്ങളിലായി മൂന്നു പേർക്ക് പരിക്കേറ്റു. ശാസ്ത്രി റോഡിൽ അമ്മയ്ക്കും മകൾക്കും, തിരുനക്കരയിൽ വയോധികനുമാണ് പരിക്കേറ്റത്. തിരുവഞ്ചൂർ സ്വദേശികളായ ജയ, മകൾ തൃഷ് എന്നിവർക്കാണ് ശാസ്ത്രി റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റത്. കുരമകം ആപ്പിത്തറയിൽ സുകുമാരനാണ് (70) തിരുനക്കരയിലുണ്ടായ അപകടത്തിൽ പരിക്കേറ്റത്.

ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശാസ്ത്രി റോഡിലായിരുന്നു ആദ്യത്തെ അപകടം. ശാസ്ത്രി റോഡിലെ ഇറക്കം ഇറങ്ങുകയായിരുന്ന ജയയുടെയും, തൃഷയുടെയും സ്‌കൂട്ടറിനു പിന്നിൽ ഇറക്കം ഇറങ്ങിയെത്തിയ നാനോ കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ജയക്കും, തൃഷയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും കയ്യിലെ തൊലി പോയിട്ടുണ്ട്. സാരമായി പരിക്കേറ്റ രണ്ടു പേരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. രണ്ടു പേരുടെയും പരിക്ക് സാരമുള്ളതല്ല.
ആറരയോടെ തിരുനക്കര ക്ഷേത്രത്തിന് സമീപമാണ് രണ്ടാമത്തെ അപകടമുണ്ടായത്. രണ്ടാമത്തെ അപകടത്തിൽ ലോട്ടറി വിൽപ്പനക്കാരനായ സുകുമാരനെ പിന്നാലെ എത്തിയ ബൈക്ക് ഇടിച്ച് വീഴ്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയടിച്ച് വീണ് സുകുമാരന് നിസാര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റ സുകുമാരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.