മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ അരവിന്ദ് കേജ്‌രിവാള്‍ ആണെന്ന് ഇഡി കോടതിയില്‍.

  ഡൽഹി: മദ്യനയത്തില്‍ ഗൂഢാലോചന നടത്തിയത് കേജ്‌രിവാളാണ്. നയരൂപീകരണത്തില്‍ കേജ്‌രിവാളിന് നേരിട്ട് പങ്കുണ്ട്. കേജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പില്‍ നിന്നും കോഴ ചോദിച്ചുവാങ്ങി. പണം പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ചുവെന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചു.ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 45 കോടി ഉപയോഗിച്ചു. ഹവാല വഴിയും പണം എത്തിച്ചു. ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്കും അവിടെ നിന്ന് ഗോവയിലേക്കുമാണ് പണം എത്തിച്ചത്. 100 കോടിയുടെ കോഴ ഇടപാടു വഴി, സൗത്ത് ഗ്രൂപ്പിന് 600 കോടിയാണ് ലാഭമുണ്ടായത്. കോഴ […]

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹർജി തളളി സുപ്രീം കോടതി.

  ഡൽഹി: കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. രണ്ടര വർഷമായി ജയിലാണെന്ന് ജോളി ഹർജിയിൽ ചൂണ്ടിക്കാണിച്ചു. അങ്ങനെയെങ്കിൽ ജാമ്യപേക്ഷ നൽകാൻ ആയിരുന്നു കോടതിയുടെ മറുപടി. ജാമ്യാപേക്ഷ സമർപ്പിക്കാൻ കോടതി അനുമതി നൽകി. കേരളത്തിലെ പ്രമാദമായ കേസ് എന്നാണ് കൂടത്തായി കേസ് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്. അഭിഭാഷകൻ സച്ചിൻ പവഹ ജോളിക്കായി ഹാജരായി. ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. ജോളിയുടെ ഭർത്തൃമാതാവ് അന്നമ്മ തോമസ് ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. 2019-ലാണ് […]

2017-ൽ മരിച്ച സുകുമാരൻ നായർ(87 ) ഹെൽമെറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂർ വഴി രാത്രി 12.30ന് ഇരുചക്ര വാഹനം ഓടിച്ചെന്നും 500 രൂപ പിഴ അടയ്ക്കണമെന്നും കാട്ടി വീട്ടുകാർക്ക് നോട്ടീസ്: മരിച്ച സുകുമാരൻ നായരുടെ ദൃശ്യമടക്കമുള്ള നോട്ടീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് മക്കൾ.

  കോട്ടയം: കഴിഞ്ഞ ഡിസംബറിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെന്ന് കാട്ടി 2017ൽ മരിച്ച വയോധികന് മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ്. വൈക്കം ഉദയനാപുരം രാമനിലയത്തിൽ സുകുമാരൻ നായരുടെ പേരിലാണ് എംവിഡി നോട്ടിസ് അയച്ചത്. ഇദ്ദേഹം 2017 ഓ​ഗസ്റ്റിലാണ് മരിച്ചത്. മരിക്കുമ്പോൾ 87 വയസുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഹെൽമെറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂർ വഴി രാത്രി 12.30ന് സുകുമാരൻ നായർ ഇരുചക്ര വാഹനം ഓടിച്ചെന്നും 500 രൂപ പിഴ അടയ്ക്കണമെന്നും കാട്ടി ദൃശ്യമടക്കമാണ് നോട്ടീസെത്തിയത്. വാഹന നമ്പറും നോട്ടീസിലുണ്ട്. അതേസമയം ഒരു സൈക്കിൾ മാത്രമാണ് സുകുമാരനുണ്ടായിരുന്നതെന്നും […]

വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം: സംഭവം കോഴിക്കോട് മുക്കം നെല്ലിക്കാപ്പൊയിലിൽ

  സ്വന്തം ലേഖകൻ കോഴിക്കോട്: മുക്കം നെല്ലിക്കാപ്പൊയിലിൽ വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം. നെല്ലിക്കാപ്പൊയിലില്‍ സ്വദേശി ബിനുവിന്റെ ഭാര്യ മനീഷയെ (30) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തിൽ മനീഷയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. വലതു കാലില്‍ മൂന്നിടത്ത് പൊട്ടലേറ്റ മനീഷയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ പറമ്പില്‍ വിറക് ശേഖരിക്കുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി മനീഷയെ കുത്തിവീഴ്ത്തുകയായിരുന്നു. കുത്തിന്റെ ആഘാതത്തില്‍ മനീഷ താഴ്ചയിലേക്ക് വീണു. ഈ വീഴ്ചയിലാണ് കാലിന് പരുക്കേറ്റത്. മനീഷയെ ഇടിച്ചിട്ട […]

കോട്ടയം ടൗണിലെ റോഡുകൾ പൈപ്പിടാൻ കുത്തി കുഴിച്ചു: മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് സഞ്ചാരയോഗ്യമാക്കുന്നില്ല.

  കോട്ടയം :ടൗണിന്റെ മധ്യഭാഗത്തുള്ള രണ്ട് റോഡുകൾ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിച്ചിട്ട് ഇരുവരെ നന്നാക്കിയില്ലെന്ന് പരാതി. വൈഎംസിഎ റോഡ് താഴോട്ട് ജില്ലാ ആശുപത്രി വരെയുള്ള റോഡ് (പഴയ പൈക്കടാസ്‌ ലെയ്ൻ), ശീമാട്ടിയുടെ സൈഡിലൂടെ ഉള്ള റോഡ് എന്നിവയാണ് പൈപ്പ് ലൈനിനായി റോഡിന്റെ മധ്യഭാഗം തന്നെ കുത്തിപ്പൊട്ടിച്ച് യാത്രക്കാർക്കും വാഹനങ്ങൾക്കും പോകാൻ പറ്റാത്ത വിധം മാസങ്ങളായി താറുമാറായി കിടക്കുന്നു. അതോടൊപ്പം ഈ റോഡിന്റെ വശങ്ങളിൽ വാഹനങ്ങളും പാർക്ക് ചെയ്തിരിക്കുന്നു. ഇതോടെ ഈ റോസുകൾ വഴി ആർക്കും സഞ്ചരിക്കാൻ കഴിയുന്നില്ല.കുത്തിപ്പൊളിച്ച ഭാഗം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് […]

ഒരു വമ്പൻ വ്യവസായി ഷീലയെ കെട്ടിപ്പിടിക്കാൻ വേണ്ടിമാത്രം ഒരു സിനിമ നിർമ്മിച്ച് സ്വയം നായകനായ സിനിമക്കുള്ളിലെ സിനിമ കഥ ഇങ്ങനെ

കോട്ടയം: മദ്രാസിലെ എ വി എം സ്റ്റുഡിയോയിൽ എം ജി ആർ നായകനായി അഭിനയിക്കുന്ന “പാശം ” എന്ന സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നു. കോയമ്പത്തൂരിൽ ജനിച്ചുവളർന്ന ഒരു മലയാളി ക്രിസ്ത്യൻ കുടുംബത്തിലെ 18 വയസ്സുള്ള സെലിൻ എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ നായിക. സെലിൻ എന്ന പേര് എം ജി ആറിന് തീരെ ഇഷ്ടമായില്ല. അദ്ദേഹം തന്റെ നായികക്ക് ഒരു പുതിയ പേരിട്ടു. “സരസ്വതി ദേവി . ” എ.വി.എം. സ്റ്റുഡിയോയിൽ ഒരു മലയാളചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ചേർന്ന കവിയും സംവിധായകനുമായ പി ഭാസ്കരൻ ഈ ലൊക്കേഷനിൽ […]

പൊങ്ങലക്കരി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം: നിർമ്മാണ ചെലവ് 3 കോടി

  സ്വന്തം ലേഖകൻ കുമരകം : പൊങ്ങലക്കരി നിവാസികളുടെ ചിരകാല സ്വപ്നമായ പൊങ്ങലക്കരി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . ഫിഷറീസ് വകുപ്പിന്റെ ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിൽ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്.24 മീറ്റർ നീളവും 5.5 മീറ്റർ വീതയോടു കൂടിയുമുള്ള ഒറ്റ സ്പാനോടു കൂടിയ പാലമാണ് നിർമ്മിക്കുക. പാലത്തിന്റെ ഇരു വശങ്ങളിലും നടപ്പാത കൈവരി എന്നിവ ഉണ്ടാകും. കൂടാതെ ഇരു വശങ്ങളിലുമായി 60 മീറ്റർ അപ്രോച്ച് റോഡും നിർമ്മിക്കും.

തിരുനക്കരയിൽ ഇന്ന് പള്ളിവേട്ട:പിന്നണി ഗായിക അഖില ആനന്ദും ദേവനാരായണനും നയിക്കുന്ന പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള

  സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ പള്ളിവേട്ടദിനമായ ഇന്ന് രാവിലെ 7ന് ശ്രീബലി എഴുന്നെള്ളിപ്പ്, തിരുമറയൂർ രാജേഷ് മാരാരുടേയും സംഘത്തിന്റെയും സ്പെഷ്യൽ പഞ്ചാരിമേളംഎന്നിവ നടന്നു. വൈകുന്നേരം 5ന് തിരുനക്കര ആർദ്രാ തിരുവാതിര സംഘത്തിൻ്റെ തിരുവാതിര, 6ന് കാഴ്‌ചശ്രീബലി – തുറവൂർ നാരായണപണിക്കർ, വൈക്കം വേണു ചെട്ടിയാർ എന്നിവരുടെ നാദസ്വരം, 8.30ന് പിന്നണി ഗായിക അഖില ആനന്ദും ദേവനാരായണനും നയിക്കുന്ന പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള എന്നിവ നടക്കും. രാത്രി 12നാണ് പള്ളിവേട്ട എഴുന്നള്ളിപ്പ്.

കോട്ടയം – കല്ലുങ്കത്ര, കോട്ടയം – പരിപ്പ് റൂട്ടുകളില്‍ ബസുകള്‍ സർവ്വീസ് മുടക്കുന്നതായി പരാതി

  അയ്മനം: കോട്ടയം – കല്ലുങ്കത്ര, കോട്ടയം – പരിപ്പ് റൂട്ടിലെ ബസുകൾ ട്രിപ്പ് മുടക്കുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നതായി പരാതി. കോട്ടയം – കല്ലുങ്കത്ര റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസ് കോട്ടയത്തു നിന്നും രാത്രി 9 മണിക്കുള്ള അവസാന ട്രിപ്പ് നടത്തുന്നില്ല. കെഎസ്ആർടിസി ബസ് ഉൾപ്പെടെ അഞ്ച് ബസുകൾ സർവ്വീസ് നടത്തുന്ന റൂട്ടിൽ ഞായറാഴ്ച കേവലം ഒന്നോ രണ്ടോ ബസുകളാണ് സർവ്വീസ് നടത്തുന്നത്. കോട്ടയം- പരിപ്പ് ബസ് സർവീസിന്റെയും സ്ഥിതി ഇതുതന്നെയാണ്. കോട്ടയത്ത് നിന്നും പരിപ്പിലേക്ക് രാത്രി 9 മണിക്ക് സർവീസ് നടത്തിയിരുന്ന അവസാനത്തെ […]

കണ്ണൂര്‍ അടക്കാത്തോട്  നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

  കണ്ണൂർ: കേളകം അടക്കാത്തോട് നിന്ന് പിടികൂടിയ കടുവ ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ കടുവ കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചപ്പോഴേ ക്ഷീണിതനായിരുന്നു. മുഖത്തും നെഞ്ചിലും മുറിവുകൾ ഉണ്ടായിരുന്നു. പഴുപ്പോടുകൂടിയ വ്രണങ്ങളായിരുന്നു കടുവയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. കടുവയ്ക്ക് അനീമിയ ഉണ്ടായിരുന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അവശനായ കടുവയെ തുടർ ചികിത്സയ്ക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം. അതിനിടയിലാണ് കടുവ ചത്തത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരം ഇന്ന് പോസ്റ്റുമോർട്ടം നടത്തും.