തായ് വാനിൽ വൻ ഭൂചലനം: കെട്ടിടങ്ങൾ തകർന്നു. സുനാമി മുന്നറിയിപ്പുനൽകി: 3 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയർന്നേക്കാം

  ടോക്കിയോ: തായ് വാനില്‍ ശക്തമായ ഭൂചലനം.7.4 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ തായ് വാന്‍ തലസ്ഥാനമായ തായ്‌പേയിലാണ് ഭൂചലനമുണ്ടായത്. തായ്‌പേയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കി. തായ് വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ സുനാമി തിരമാലകള്‍ എത്തിയേക്കും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

വേളൂർ പാറപ്പാടം ദേവീ ക്ഷേത്രത്തിൽ തൃക്കൊടിയേറ്റ് ഇന്ന്

വേളൂർ : തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രേഡ് 1 വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ 2024-ാംമാണ്ട് തിരുവുത്സവം ഏപ്രിൽ 03 ന് കൊടിയേറി 10 ന് മീനഭരണി നാളിൽ കൊടിയിറങ്ങി അവസാനിക്കും. ഇന്ന് വൈകുന്നേരം ദീപരാധനയ്ക്കു മുൻപായി ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടത്തപ്പെടും. ഈ മഹത് കർമ്മത്തിന് ക്ഷേത്രം മേൽശാന്തി അണലക്കാട്ട് ഇല്ലത്ത് എ.കെ കേശവൻ നമ്പൂതിരി , കീഴ്ശാന്തി കെ.എൻ നാരായൺ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം വഹിക്കും തിരുവുത്സ നാളിൽ ഉത്സവബലി ദർശനവും , വിശേഷാൽ […]

കുമരകം പുതിയകാവ് ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തിന് ഇന്നു കൊടിയേറും

  കുമരകം : പുതിയകാവ് ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തിന് ഇന്ന് കൊടിയേറും. തന്ത്രിമുഖ്യൻ ഭദ്രകാളിമറ്റപ്പിള്ളിമനയിൽ ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി ചന്ദ്രമനഇല്ലം മധുകൃഷ്‌ണൻ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും വൈകിട്ട് 8.30 നും 9 നും മദ്ധ്യേ കൊടിയേറ്റ് കർമ്മം നടക്കും. കൊടിക്കയർ ഘോഷയാത്ര അരയശ്ശേരി ക്ഷേത്രത്തിൽ നിന്നും 6.30 ന് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. 7 മുതൽ 8.30 വരെ ശ്രീമുരുകാ വാദ്യകലാ സമിതി ആർപ്പുക്കര അവതരിപ്പിക്കുന്ന പഞ്ചാരിമേളം. തിരുവരങ്ങിൽ 9ന് നൃത്തസന്ധ്യ. ഏപ്രിൽ 9ന് പ്രശസ്തമായ അശ്വതി വിളക്ക് നടക്കും. 10 ന് […]

ആശ്രയയിൽ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം: 4 – ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 51-മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ ആവശ്യമുള്ളവർ ഏപ്രിൽ 4ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആശ്രയയുടെ മറ്റ് പ്രധാന പ്രവർത്തനങ്ങൾ* ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും. ഞായർ ഒഴികെ എല്ലാ ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും ഉച്ചക്ക് 12 മണി മുതൽ സൗജന്യ ഉച്ച […]

എസ്എസ്എൽസി മൂല്യനിർണയം ഇന്ന് ആരംഭിക്കും, ഒപ്പം ടിഎച്ച്എസ്എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയവും ഇന്ന് ആരംഭിക്കും.

തിരുവനന്തപുരം: എസ്എസ്എൽസി, ടിഎച്ച്എസ്എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. എസ്എസ്എൽസി മൂല്യനിർണയത്തിന് ആകെ 70 ക്യാംപുണ്ട്. പതിനായിരത്തോളം അധ്യാപകർ പങ്കെടു ക്കും. 38.5 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. ഹയർ സെക്കൻഡറിയിൽ ആകെ 77 ക്യാംപ് . ഇതിൽ 25 എണ്ണത്തിൽ ഇരട്ട മൂല്യനിർ ണയം നടക്കും. ഏകദേശം 25000 അധ്യാപകർ പങ്കെടുക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കൻ ഡറിയിൽ പഠിക്കുന്ന 8.5 ലക്ഷ ത്തോളം പേരുടെ 52 ലക്ഷത്തിലധികം ഉത്തരക്കടലാസുകളുണ്ട്. ടിഎച്ച്എസ്എൽസിക്ക് 2 […]

ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ് അനുസരിച്ചില്ല ; കെ.എസ്.ഇ.ബി. എന്‍ജിനീയർക്ക് ഒരു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷിച്ച്‌ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ; ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കമ്മീഷന്‍

സ്വന്തം ലേഖകൻ  കോട്ടയം: ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ് അനുസരിക്കാത്തതിനു കെ.എസ്.ഇ.ബി. എന്‍ജിനീയറെ ഒരു വര്‍ഷം തടവിനും 25,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ച്‌ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കെ.എസ്.ഇ.ബി. എന്‍ജിനീയറും വാസ്തുകേന്ദ്ര എന്ന നിര്‍മാണ കമ്ബനിയുടെ ഉടമയുമായ കൃഷ്ണകുമാറിനെതിരേയാണു കമ്മിഷന്‍ നടപടി. 2019 ലെ ഉപഭോക്ത്യ സംരക്ഷണ നിയമത്തിലെ 72-ാം വകുപ്പ് പ്രകാരം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനില്‍ നിക്ഷിപ്തമായ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ചാണ് ശിക്ഷാനടപടി. കടപ്പൂര്‍ സ്വദേശിയായ ദിലീപ്കുമാര്‍ ബി. നായരാണു പരാതിക്കാരന്‍.ആറുമാസത്തിനുള്ളില്‍ […]

ലോക്സഭ തെരഞ്ഞെടുപ്പ് :കോട്ടയം മണ്ഡലത്തില്‍ ഇന്നലെ മൂന്നുപേർ കൂടി പത്രിക നല്‍കി ; നാമനിർദേശപത്രിക സമർപ്പിച്ചവരുടെ എണ്ണം അഞ്ചായി

സ്വന്തം ലേഖകൻ കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ ഇന്നലെ മൂന്നുപേർ കൂടി പത്രിക നല്‍കി. ഇതോടെ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഇതുവരെ നാമനിർദേശപത്രിക സമർപ്പിച്ചവരുടെ എണ്ണം അഞ്ചായി. സ്വതന്ത്ര സ്ഥാനാർഥികളായി സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്‌കറിയ എം.എം. എന്നിവരാണ് വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി മുമ്ബാകെ നാമനിർദേശപത്രിക സമർപ്പിച്ചത്. എസ്.യു.സി.ഐ.(സി) സ്ഥാനാർഥിയായി തമ്പി, സ്വതന്ത്രസ്ഥാനാർഥി ജോമോൻ ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ. ജുമൻ വി.എസ്. എന്നിവർ മുമ്പ് പത്രിക സമർപ്പിച്ചിരുന്നു. വ്യാഴാഴ്ച വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന […]

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കോട്ടയം സ്വദേശി അഞ്ജന പണിക്കരുടെ ഇടനിലക്കാരെ തേടി പൊലീസ് ; പാലായിലെയും, ഉഴവൂരിലെയും ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ടവരാണ് ഒളിവില്‍ കഴിയാൻ സഹായിക്കുന്നുവെന്ന ആരോപണവും ശക്തം 

സ്വന്തം ലേഖകൻ  കോട്ടയം: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഒളിവില്‍ കഴിയുന്ന അഞ്ജന പണിക്കരുടെ പാലാ, ഉഴവുർ മേഖലയിലെ ഇടനിലക്കാരും എന്ന സഹായികളുമായ സംഘത്തെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാണമെന്ന് പണം നഷ്ടപ്പെട്ടവർ ആവശ്യപ്പെട്ടു. അഞ്ജന പണിക്കരുടെ ആദ്യ ഭർത്താവ് വെളിയന്നൂർ അരീക്കര സ്വദേശി ആയീരുന്നു , ആദ്യ ഭർത്താവിന്റെ പാലായിലെയും, ഉഴവൂരിലെയും ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ടവരാണ് അഞ്ജനയെ ഒളിവില്‍ കഴിയുവാൻ അവസരമെന്ന ആരോപണം ഉയർന്നിട്ടുണ്ട്

കോട്ടയം ഈരാറ്റുപേട്ടയില്‍ ഫര്‍ണിച്ചര്‍ വില്‍പ്പന സ്ഥാപനത്തില്‍ വന്‍ തീ പിടുത്തം ; സമീപത്തെ മരങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ഈരാറ്റുപേട്ടയില്‍ ഫര്‍ണിച്ചര്‍ വില്‍പ്പന സ്ഥാപനത്തില്‍ വന്‍ തീ പിടുത്തം. പോലീസ് സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.തീ അണക്കാന്‍ ശ്രമം തുടരുന്നു. പഴയ ഉരുപ്പടികള്‍ വില്‍ക്കുന്ന പാലയംപറമ്പില്‍ ജാഫറിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാഠിന്യത്തില്‍ സമീപത്തെ മരങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി.

കോട്ടയം ജില്ലയിൽ നാളെ (03/04/2024) കൂരോപ്പട,പുതുപ്പള്ളി,കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (03/04/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വട്ടുകളം, നടേപീടിക, ആലപ്പാട്ടുപടി, ചാത്തനാംപതാൽ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (03.04.2024) ഭാഗീകമായിവൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടപ്പാട്ടൂർ കരയോഗം, പുളിക്കൽ പാലം, കൂട്ടിയാനി, മരിയൻ സെൻ്റർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (03/ 04/24) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന […]