കോട്ടയം – കല്ലുങ്കത്ര, കോട്ടയം – പരിപ്പ് റൂട്ടുകളില്‍ ബസുകള്‍ സർവ്വീസ് മുടക്കുന്നതായി പരാതി
അയ്മനം: കോട്ടയം – കല്ലുങ്കത്ര, കോട്ടയം – പരിപ്പ് റൂട്ടിലെ ബസുകൾ ട്രിപ്പ് മുടക്കുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നതായി പരാതി. കോട്ടയം – കല്ലുങ്കത്ര റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസ് കോട്ടയത്തു നിന്നും രാത്രി 9 മണിക്കുള്ള അവസാന ട്രിപ്പ് നടത്തുന്നില്ല.
കെഎസ്ആർടിസി ബസ് ഉൾപ്പെടെ അഞ്ച് ബസുകൾ സർവ്വീസ് നടത്തുന്ന റൂട്ടിൽ ഞായറാഴ്ച കേവലം ഒന്നോ രണ്ടോ ബസുകളാണ് സർവ്വീസ് നടത്തുന്നത്.
കോട്ടയം- പരിപ്പ് ബസ് സർവീസിന്റെയും സ്ഥിതി ഇതുതന്നെയാണ്. കോട്ടയത്ത് നിന്നും പരിപ്പിലേക്ക് രാത്രി 9 മണിക്ക് സർവീസ് നടത്തിയിരുന്ന അവസാനത്തെ കെഎസ്ആർടിസി ബസ്സും സർവീസ് നടത്തുന്നില്ല. സ്ത്രീകൾ ഉൾപ്പെടെയുള്ള രാത്രി വൈകിയെത്തുന്ന ജീവനക്കാർ വലിയ തുക നൽകി കോട്ടയത്തു നിന്നും ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനപ്രതിനിധികൾ അടിയന്തരമായി ഈ വിഷയത്തിൽ അധികാരികള്‍ ഇടപെടണമെന്നും, പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം സമര പരിാടികളുമായി മുന്‍പോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.