ചങ്ങനാശ്ശേരി സ്റ്റേഷനിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെകാപ്പ നിയമലംഘനത്തെ തുടർന്ന് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കാപ്പ നിയമലംഘനത്തെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം കുറിച്ചി പുലിക്കുഴി ഭാഗത്ത് തെക്കേപറമ്പിൽ വീട്ടിൽ വിനൂബ് എന്ന് വിളിക്കുന്ന ബിനുതമ്പി (30) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി സ്റ്റേഷനിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാള്‍ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്‍പത് മാസത്തേക്ക് കാപ്പ നിയമനടപടി നേരിട്ടുവരികയായിരുന്നു. ഇതിൻ പ്രകാരം ഇയാൾ ആഴ്ചയിൽ ഒരു ദിവസം ചങ്ങനാശ്ശേരി ഡി.വൈ.എസ്പി മുമ്പാകെ ഹാജരാകണമെന്ന ഉത്തരവ് നിലനിന്നിരുന്നു. എന്നാൽ ഇയാൾ ഇത് ലംഘിച്ചു കൊണ്ട് […]

കടത്തുകാരൻ എത്തിയിട്ട് 59 വർഷം കഴിഞ്ഞു: ഇന്നും പാവക്കുട്ടി പിച്ചാ… പിച്ചാ

  സ്വന്തം ലേഖകൻ കോട്ടയം: റൂത്ത് ഹാൻഡ്‌ലർ എന്ന അമേരിക്കൻ വനിതയുടെ ബുദ്ധിയിലുദിച്ച ആശയമായിരുന്നു പെൺകുഞ്ഞുങ്ങൾക്ക് കളിപ്പാട്ടമായി ചന്തമുള്ള ഒരു പാവക്കുട്ടിയെ നിർമ്മിക്കുക എന്നുള്ളത്. ഭർത്താവ് ഏലിയറ്റുമായി ചേർന്ന് രജിസ്റ്റർ ചെയ്ത “മാട്ടേൽ ” കമ്പനി അങ്ങനെ 1945 മുതൽ മനോഹരമായ കളിപ്പാവകളെ നിർമ്മിക്കാൻ തുടങ്ങി. “ബാർബി ” എന്നു പേരിട്ട ഈ പാവക്കുട്ടികളുടെ കുഞ്ഞുടുപ്പും നക്ഷത്ര കണ്ണുകളും പെട്ടെന്ന് തന്നെ ലോകം കീഴടക്കുകയും വിപണി കൈയടക്കുകയും ചെയ്തു. എന്തൊക്കെ കളിപ്പാട്ടങ്ങൾ ഉണ്ടെങ്കിലും ലോകത്തെമ്പാടുമുള്ള പെൺകുട്ടികളുടെ ഇന്നും ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാവ ബാർബി തന്നെ. […]

പുൽവാമ ആക്രമണം സംബന്ധിച്ച് ​ഗുരുതര ആ​രോപണവുമായി ആന്റോ ആന്റണി എംപി.

  സ്വന്തം ലേഖകൻ പത്തനംതിട്ട: പുൽവാമ ആക്രമണം സംബന്ധിച്ച് ​ഗുരുതര ആ​രോപണവുമായി ആന്റോ ആന്റണി എംപി. 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതെന്നാണ് ആന്റോ ആന്റണിയുടെ ​ഗുരുതര ആരോപണം. ”സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്ന് പലരും സംശയിച്ചു. സേനയെ നയിച്ചിരുന്നവരുടെ സംശയം ദുരീകരിച്ചത് ​ഗവർണറായിരുന്ന സത്യപാൽ മാലിക് ആണ്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ജമ്മു കശ്മീർ ​ഗവർണർ വെളിപ്പെടുത്തി.” പുൽവാമ സ്ഫോടനത്തിൽ പാകിസ്ഥാന് എന്താണ് പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചു.

എംപി ആയാൽ പ്രഥമ പരിഗണന കരീമഠത്ത് പുതിയ പാലം: കുട്ടികൾ വീഴാനിടയാക്കിയ നടപ്പാലം യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് സന്ദർശിച്ചു

  സ്വന്തം ലേഖകൻ കരീമഠം. സ്കൂളിലേക്ക് പോയ എൽ കെ ജി വിദ്യാർത്ഥികൾ പാലത്തിൽ നിന്നും വെള്ളത്തിൽ വീഴാൻ ഇടയായ കരീമഠം നടപ്പാലം കോട്ടയം പാർലമെന്റ് യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് സന്ദർശിച്ചു. സ്കൂളിൽ പോകുന്ന കുട്ടികളും അദ്ധ്യാപകരും ഉൾപ്പെടെ നിരവധി ആളുകൾ സഞ്ചരിക്കുന്ന നടപ്പാലം എത്രയും വേഗം പുനരുദ്ധാരണം ചെയ്യുന്നതിന് അധികാരികൾ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എം പി ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ പ്രഥമ പരിഗണന നൽകി പുതിയ പാലം നിർമ്മിച്ചു നൽകുമെന്ന് അദ്ദേഹം നാട്ടുകാർക്ക് ഉറപ്പു നൽകി. കേരള […]

എപിപി അനീഷ്യയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു.

  സ്വന്തം ലേഖകൻ കൊച്ചി: പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് അന്വേഷണം പ്രതികൾ അട്ടിമറിച്ചുവെന്നും പ്രതികൾ ഉന്നത സ്വാധീനമുള്ളവരെന്നും അനീഷ്യയുടെ അമ്മ സമർപ്പിച്ച ഹർജിയിൽ പറയുന്നു. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെക്കാൾ മുകളിലുള്ളവരാണ് പ്രതികൾ. ആത്മഹത്യയ്ക്ക് കാരണം പ്രതികളുടെ മാനസിക പീഡനമാണെന്നും ഇക്കാര്യം ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിയിലുണ്ട്. കഴിഞ്ഞ ജനുവരി 22ന് ആണ് കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ എസ്. അനീഷ്യ ജീവനൊടുക്കിയത്. അനീഷ്യയിൽ നിന്നും നിര്‍ണായക […]

കുമരകത്ത് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

  കുമരകം: കോട്ടയം കുമരകം റോഡിൽ കുമരകം പെട്രോൾ പമ്പിനും പുത്തൻപള്ളിക്കും ഇടയിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. കടുത്ത വേനലിൽ കുമരകത്ത് ശുദ്ധജല ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പൈപ്പ് പൊട്ടി വൻതോതിൽ കുടിവെള്ളം പാഴാകുന്നത്. അധികാരികൾ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളം അമൂല്യമാണ് അത് പാഴാക്കരുത് എന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്. അത്ര സമയം റോഡിൽ പൈപ്പ് പൊട്ടി വെള്ളo പാഴാകുന്നത്

സൗജന്യ മെഗാ ജനറൽ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച കുമരകത്ത് .

  സ്വന്തം ലേഖകൻ കുമരകം :സെൻ്റ് ജോൺസ് ആറ്റാ മംഗലം പള്ളിയുടേയും കോട്ടയം വൈ എം സി എ യുടെയും ആഭിമുഖ്യത്തിലും തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ& റിസേർച്ച് സെൻ്ററിൻ്റെ നേതൃത്വത്തിലും സൗജന്യ മെഗാ ജനറൽ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച (17-3-24) സെന്റ് ജോൺസ് ആറ്റാമംഗലം പള്ളി ഹാളിൽ നടത്തും.. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 2 വരെ ഡോക്ടർമാരുടെ സംഘം രോഗ പരിശോധന നടത്തുകയും സൗജന്യമായി മരുന്നുകൾ നൽകുന്നതുമാണ് . ജനറൽ മെഡിസിൻ ;കാർഡിയാേളജി ; ഓങ്കോളജി; ഓർത്തോപീഡിക് വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടർമാരുടെ […]

അമ്മുവും 5 വയസുകാരി മകളും ഹൈറേഞ്ചിലേക്കുള്ള യാത്രയിൽ മാധവനെ പരിചയപ്പെടുന്നു : മാധവന്റെ പെരുമാറ്റത്തിൽ അടിമുടി ദുരൂഹത: കാരണമറിയാൻ മാർച്ച് 22 വരെ കാത്തിരിക്കാം. അന്നാണ് “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ” റിലീസ് ചെയ്യുന്നത്.

  സ്വന്തം ലേഖകൻ കോട്ടയം: പത്മരാജ് രതീഷ്, രേണു സൗന്ദർ, ഷിജു പനവൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ” മാർച്ച് 22 ന് തീയേറ്ററുകളിലെത്തുന്നു. അമ്മുവിൻ്റെയും അഞ്ചുവയസ്സുകാരിയായ മകൾ മിന്നുവിൻ്റെയും ഹൈറേഞ്ചിലേക്കുള്ള ബസ് യാത്രയിൽ മാധവനെന്ന അപരിചിതനെ അവർ പരിചയപ്പെടുന്നു. ആ യാത്രയിൽ അയാൾ പല തരത്തിലും അവരെ സഹായിക്കുന്നു. അയാളുടെ പ്രവർത്തികളിൽ മുഴുവൻ ദുരൂഹതയാണ്. ഹൈറേഞ്ചിൽ എത്തി ബസ്സിൽ നിന്നിറങ്ങിയ അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തീർത്തും ദുരൂഹമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ തുടർ മുഹൂർത്തങ്ങൾ സഞ്ചരിക്കുന്നത്. പൗളി വത്സൻ, അരിസ്റ്റോ […]

കാറ്റും മഴയും അയ്മനത്ത് മരം വീണ് വീടിന് തകരാർ

  അയ്മനം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരംവീണ് ഒരു വീട് ഭാഗികമായി തകർന്നു. രാത്രി 11 മണിയോടെയായിരുന്നു അപകടം.തുമ്പലശേരി സി.ടി. ജോണിന്റെ (കോനായി) വീടിനു മുകളിലേക്കാണ് മരം വീണത്. വൈദ്യുതി ഇല്ലാതിരുന്ന സമയത്തായിരുന്നു മരം വീണത്. അയൽവാസിയുടെ പറമ്പിലെ ചെമ്പക മരമാണ് കടപുഴകി വീണത്. വീട്ടുകാര്‍ ഉറക്കത്തിലായിരുന്നു. ശക്തമായ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ വലിയഅപകടം ഒഴിവായി. രക്ഷാപ്രവർത്തനത്തിന് നാട്ടുകാരും പങ്കെടുത്തു.

കോട്ടയം ജനറൽ ആശു പത്രിയിൽ ഓപ്പറേഷൻ തിയേറ്റർ നവീകരിക്കുന്നു

  കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്റർ നവീകരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള തീയേറ്റർ മാർച്ച് 15ന് അടയ്ക്കും. രണ്ടാം വാർഡിന് സമീപം താൽക്കാലിക ഓപ്പറേഷൻ തീയേറ്റർ സജ്ജമാക്കും. ഇത് മാർച്ച് 18 മുതൽ പ്രവർത്തന സജ്ജമാക്കാൻ ആണ് തീരുമാനം . നിലവിലുള്ള തിയേറ്ററിൽ വയറിങ് സംവിധാനം തകരാറിലായിരുന്നു. തറയിൽ പാകിയിരുന്ന ടൈലുകൾക്ക് വിള്ളൽ സംഭവിച്ചു . ഇതെല്ലാം മാറ്റിയിട്ട് രണ്ടുമാസം കൊണ്ട് പണി പൂർത്തിയാക്കാനാണ് തീരുമാനം. ആദ്യഘട്ട പണികൾക്ക് ആശുപത്രി വികസന സമിതിയുടെ ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് […]