കോട്ടയം ടൗണിലെ റോഡുകൾ പൈപ്പിടാൻ കുത്തി കുഴിച്ചു: മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് സഞ്ചാരയോഗ്യമാക്കുന്നില്ല.

കോട്ടയം ടൗണിലെ റോഡുകൾ പൈപ്പിടാൻ കുത്തി കുഴിച്ചു: മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് സഞ്ചാരയോഗ്യമാക്കുന്നില്ല.

 

കോട്ടയം :ടൗണിന്റെ മധ്യഭാഗത്തുള്ള രണ്ട് റോഡുകൾ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിച്ചിട്ട് ഇരുവരെ നന്നാക്കിയില്ലെന്ന് പരാതി. വൈഎംസിഎ റോഡ് താഴോട്ട് ജില്ലാ ആശുപത്രി വരെയുള്ള റോഡ് (പഴയ പൈക്കടാസ്‌ ലെയ്ൻ), ശീമാട്ടിയുടെ സൈഡിലൂടെ ഉള്ള റോഡ് എന്നിവയാണ് പൈപ്പ്

ലൈനിനായി റോഡിന്റെ മധ്യഭാഗം തന്നെ കുത്തിപ്പൊട്ടിച്ച് യാത്രക്കാർക്കും വാഹനങ്ങൾക്കും

പോകാൻ പറ്റാത്ത വിധം മാസങ്ങളായി താറുമാറായി കിടക്കുന്നു. അതോടൊപ്പം ഈ റോഡിന്റെ വശങ്ങളിൽ വാഹനങ്ങളും പാർക്ക് ചെയ്തിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ഈ റോസുകൾ വഴി ആർക്കും സഞ്ചരിക്കാൻ കഴിയുന്നില്ല.കുത്തിപ്പൊളിച്ച ഭാഗം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് നഗര നിവാസികൾ ആവശ്യപ്പെടുന്നത്.