യുവാവിനെ വീടുകയറി ആക്രമിച്ച കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്നയാൾ വര്‍ഷങ്ങള്‍ക്കുശേഷം മേലുകാവ് പൊലീസിന്റെ പിടിയില്‍ ; കൂട്ടിക്കൽ സ്വദേശിയായ മധ്യവയസകനാണ് പിടിയിലായത് 

സ്വന്തം ലേഖകൻ  മേലുകാവ് : യുവാവിനെ വീടുകയറി ആക്രമിച്ച കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്നയാള്‍ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. കൂട്ടിക്കൽ, നരകംപുഴ ഭാഗത്ത് കണ്ണാട്ട് വീട്ടിൽ വർഗീസ് കെ.എസ് (54) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2014 ഫെബ്രുവരി മാസം രണ്ടാം തീയതി മേലുകാവ് കുരിശിങ്കൽ സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെ ചീത്ത വിളിക്കുകയും, കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഇരുമ്പ് വടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും , ഇയാള്‍ ഒളിവില്‍ പോവുകയുമായിരുന്നു. ഇത്തരത്തിൽ […]

ഹോംനേഴ്സായി ജോലി നോക്കവേ മോഷണം ; വൃദ്ധയുടെ വളകള്‍ മോഷ്ടിച്ച എരുമേലി സ്വദേശിയായ യുവതിയെ  മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ മരങ്ങാട്ടുപള്ളി : ഹോംനേഴ്സായി ജോലി ചെയ്യുന്ന വീട്ടിൽ നിന്നും സ്വര്‍ണ്ണ വളകൾ മോഷ്ടിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി വയലപരമ്പിൽ വീട്ടിൽ അശ്വതി (36) എന്നയാളെയാണ് മരങ്ങാട്ടുപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഹോംനേഴ്സായി ജോലി ചെയ്തു വന്നിരുന്ന കടപ്ലാമറ്റം ഭാഗത്തുള്ള വീട്ടിലെ വൃദ്ധയുടെ കയ്യിൽ കിടന്ന രണ്ടു വളകള്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു.മോഷണത്തിന് ശേഷം ബന്ധു മരണപ്പെട്ടതായി അറിയിച്ച് ഇവര്‍ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് മരങ്ങാട്ടുപള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണത്തിനു […]

 രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി എല്‍ഡിഎഫ്: കേന്ദ്രമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ചു പൊതുപരിപാടി സംഘടിപ്പിച്ചുവെന്നും പരിപാടിയില്‍ പങ്കെടുത്തു വോട്ട് അഭ്യർഥിച്ചുവെന്നുമാണ് പരാതി.

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്സഭ ഇലക്ഷനില്‍ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി എല്‍ഡിഎഫ്. തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണു കമ്മിഷനു പരാതി നല്‍കിയത്. മാര്‍ച്ച്‌ 22നു പൂജപ്പുര എല്‍ബിഎസില്‍ കേന്ദ്രമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ചു പൊതുപരിപാടി സംഘടിപ്പിച്ചുവെന്നും പരിപാടിയില്‍ പങ്കെടുത്തു വോട്ട് അഭ്യർഥിച്ചുവെന്നുമാണ് രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റ ചട്ടം നിലവില്‍ വരികയും ചെയ്താല്‍ മന്ത്രിമാര്‍ ഔദ്യോഗിക പദവി ഉപയോഗിച്ചു പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന […]

കായൽ നീന്തിക്കടന്ന 62 കാരിക്കിനി കടലിൽ നീന്തണം: 7 കിലോമീറ്റർ നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടി ഡോ.കുഞ്ഞമ്മ മാത്യൂ 

  സ്വന്തം ലേഖകൻ വൈക്കം: വേമ്പനാട്ടുകായൽ നീന്തി കടന്ന് റെക്കാർഡിലിടം നേടി ഭിന്ന ശേഷിക്കാരിയായ 62കാരിക്കിനി മോഹം കടൽ നീന്തി കടക്കാൻ. തൃശൂർ ജവഹർ നഗർ പുത്തൻപുരയിൽ പി.വി.ആൻ്റണിയുടെ ഭാര്യയും എൽഐസി റിട്ട.ഉദ്യോഗസ്ഥയുമായ ഡോ.കുഞ്ഞമ്മ മാത്യൂസാണ് വേമ്പനാട്ടുകായലിലൂടെ ഏഴു കിലോമീറ്റർ ദൂരം നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടിയത്. മനശാസ്ത്രത്തിൽ ഡോക്ട്രേറ്റുള്ള കുഞ്ഞമ്മ മാത്യൂസിന് കായൽ നീന്തി കീഴടക്കണമെന്ന ഏറെക്കാലത്തെ മോഹമാണ് ഇന്ന് സഫലമായത്. ഇനി ഒരു അവസരം ലഭിച്ചാൽ കടൽ നീന്തി കടക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് കുഞ്ഞമ്മ മാത്യു […]

ഓട്ടം നിർത്തി സൊമാറ്റോ തൊഴിലാളികൾ, നഗരത്തിൽ ഓൺലൈൻ ഭക്ഷണ വിതരണം നിലച്ചു ; കോട്ടയത്ത് സൊമാറ്റോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക്

കോട്ടയം നഗരത്തിൽ സൊമാറ്റോ ഡെലിവറി തൊഴിലാളികളുടെ സൂചനാ പണിമുടക്ക്.  ഓർഡർ പേ കിലോമീറ്ററിന് 10 രൂപയാക്കി ഉയർത്തുക, ഒരു ദിവസത്തെ ഇൻസെന്റീവ് നേടുന്നതിനുള്ള സമയം 14 മണിക്കൂറിൽ നിന്ന് 9 മണിക്കൂർ ആക്കി ചുരുക്കുക, അപകട ഇൻഷുറൻസ് 1 ലക്ഷത്തിൽ നിന്ന് 10 ലക്ഷമാക്കുക, ഉച്ചഭക്ഷണത്തിനും അത്തായ ഭക്ഷണത്തിനും 30 മിനിറ്റ് ഇടവേളകൾ അനുവദിക്കുക തുടങ്ങി വിവിധ  ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. സി.ഐ.ടി.യുവിന്റെ പിന്തുണയോടെയാണ് പണിമുടക്ക് നടന്നത്. ഇന്നലെ ഡെലിവറി തൊഴിലാളികള്‍ ലേബർ ഓഫീസറുടെ സാന്നിധ്യത്തില്‍ സൊമാറ്റോ അധികൃതരുമായി നടത്തിയ ചർച്ച വിജയം കാണാതായതോടെയാണ് […]

വിജയ് യേശുദാസ് സർഗ്ഗസിദ്ധി പാരമ്പര്യമായി പകർന്നു കിട്ടിയ അപൂർവ കലാകാരൻ: ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം

  കോട്ടയം: സർഗ്ഗസിദ്ധി പാരമ്പര്യമായി പകർന്നു കിട്ടുക എന്നുള്ളത് വളരെ അപൂർവ്വമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണല്ലോ ? കഴിഞ്ഞ തലമുറയിലെ ഗായകനും നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ കുടുംബത്തിന് കൈവന്ന അത്തരമൊരു കലാ പാരമ്പര്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അഗസ്റ്റിൻ ജോസഫ്, മകൻ യേശുദാസ് , യേശുദാസിന്റെ മകൻ വിജയ് യേശുദാസ് , വിജയിന്റെ മകൾ അമേയ ഇങ്ങനെ പോകുന്നു സംഗീത ദേവതയുടെ അനുഗ്രഹം ലഭിച്ച ഈ കുടുംബത്തിന്റെ കലാ പൈതൃകം . ഗാനഗന്ധർവ്വൻ യേശുദാസിന്റെ മകൻ വിജയ് യേശുദാസിന് ഒരു മുഖവുരയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.യേശുദാസിന്റെ മക്കളിൽ […]

ഏറ്റുമാനൂർ ബൈപ്പാസില്‍ വാഹനാപകടം ; സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക്

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക്. പട്ടിത്താനം – മണർകാട് ബൈപ്പാസ് റോഡില്‍ ഏറ്റുമാനൂർ കിഴക്കേനട ബൈപാസ് ജങ്ഷനിലാണ് അപകടം നടന്നത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഏറ്റുമാനൂർ ക്ലാമറ്റം സ്വദേശി ശിവപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. എറണാകുളം ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാറും കിഴക്കേനട ബൈപ്പാസ് ജങ്ഷനിലെ റോഡ് ചുറ്റി വരിയായിരുന്ന സ്കൂട്ടറുമാണ് കൂട്ടയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്ന് മുൻഭാഗം വേർപെട്ട നിലയിലായിരുന്നു.

കേജരിവാളിൻ്റെ അറസ്റ്റ് പരാമർശത്തിൽ ജർമൻ മിഷൻ ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ചു വരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചു.

  സ്വന്തം ലേഖകൻ ഡൽഹി: കേജരിവാളിൻ്റെ അറസ്റ്റ് പരാമർശത്തിൽ ജർമൻ മിഷൻഡെപ്യൂട്ടി ഡയറക്ടറെ വിളിച്ചു വരുത്തി ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ജർമനി ഇടപെടേണ്ട എന്നും നിയമം എങ്ങനെ നടപ്പാക്കണമെന്ന് എന്നും വിദേശമന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ് നൽകി. അരവിന്ദ് കെജ്‌രിവാളിന് നീതിപൂര്‍ണമായ വിചാരണക്ക് അവകാശമുണ്ടെന്നാണ് ജർമ്മനി നേരത്തെ പ്രതികരണം നടത്തിയത്. ജുഡീഷ്യറിയുടെ നിഷ്പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്നും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു.

കുമരകം, തിരുവാർപ്പ്, അയ്‌മനം പഞ്ചായത്തുകളിലെ കേര കർഷകർ ഏകദിന പഠന യാത്ര നടത്തി

  കുമരകം: നാളികേര ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ കുമരകം, തിരുവാർപ്പ്, അയ്‌മനം പഞ്ചായത്തുകളിലെ കേരകർഷകർ ഏകദിന പഠനയാത്ര നടത്തി. കായംകുളം ഐ.സി.എ.ആർ സന്ദർശിച്ച് നാളികേര കൃഷിയെ സംബന്ധിച്ച വിവരങ്ങൾ പഠന വിധേയമാക്കുകയും ചെയ്തു. ഐ.സി.എ.ആർ സയന്റിസ്റ്റ് ഡാേ:പി. അനിതകുമാരി കേരകൃഷിയെ പറ്റിയും കേര സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണ കൃഷിയെക്കുറിച്ചും, ജൈവകൃഷിയെ പറ്റിയും ക്ലാസ് നടത്തി. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പുറത്തിറക്കുന്ന കേര കൃഷി സഹായി, ഡാേ.പി.അനിതകുമാരി കുമരകം നാളി കേരഫെഡറേഷൻ സെക്രട്ടറി അജയൻ മോഴിച്ചേരി, സാൽവിൻ കൊടിയന്തറ, ജോമോൻ ചാലുങ്കൽ എന്നിവർക്ക് കെെമാറി.

രാഷ്ട്രപതിക്കെതിരെ ഹർജിയുമായി സംസ്ഥാനം സുപ്രീം കോടതിയിൽ: നിയമസഭ പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി തീരുമാനമെടുക്കാൻ വൈകുന്നതാണ് കാരണം

  ന്യൂഡൽഹി : രാഷ്ട്രപതിക്കെതിരെ ഹർജിയുമായി കേരളം സുപ്രീം കോടതിയിൽ ..നിയമസഭ പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി തീരുമാനമെടുക്കാൻ വൈകുന്നതിനെ തുടർന്നാണ് അസാധാരണ നടപടി. ബില്ലുകളിൽ തീരുമാനമെടുക്കാൻ സംസ്ഥാന ഗവർണറാണ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. ഇതിൽ തീരുമാനം വൈകുന്നതോടെയാണ് രാഷ്ട്രപതിക്കെതിരെ ഹർജിയുമായി സംസ്ഥാനം സുപ്രീം കോടതിയിൽ എത്തിയത്. ഹർജിയിൽ രാഷ്ട്രപതിയുടെ സെക്രട്ടറിയും കക്ഷി ചേർത്തു. കേസിൽ ഗവർണറും എതിർകക്ഷിയാകും. രാഷ്ട്രതിക്കെതിരെയുള്ള സംസ്ഥാനത്തിൻ്റേത് വളരെ അസാധാരണമായ നീക്കമാണ്.