കേജരിവാളിൻ്റെ അറസ്റ്റ് പരാമർശത്തിൽ ജർമൻ മിഷൻ ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ചു വരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചു.

കേജരിവാളിൻ്റെ അറസ്റ്റ് പരാമർശത്തിൽ ജർമൻ മിഷൻ ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ചു വരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചു.

 

സ്വന്തം ലേഖകൻ
ഡൽഹി: കേജരിവാളിൻ്റെ അറസ്റ്റ് പരാമർശത്തിൽ ജർമൻ മിഷൻഡെപ്യൂട്ടി ഡയറക്ടറെ വിളിച്ചു വരുത്തി ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ജർമനി ഇടപെടേണ്ട എന്നും നിയമം എങ്ങനെ നടപ്പാക്കണമെന്ന് എന്നും വിദേശമന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ് നൽകി.

അരവിന്ദ് കെജ്‌രിവാളിന് നീതിപൂര്‍ണമായ വിചാരണക്ക് അവകാശമുണ്ടെന്നാണ് ജർമ്മനി നേരത്തെ പ്രതികരണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജുഡീഷ്യറിയുടെ നിഷ്പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്നും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു.