ഓട്ടം നിർത്തി സൊമാറ്റോ തൊഴിലാളികൾ, നഗരത്തിൽ ഓൺലൈൻ ഭക്ഷണ വിതരണം നിലച്ചു ; കോട്ടയത്ത് സൊമാറ്റോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക്

ഓട്ടം നിർത്തി സൊമാറ്റോ തൊഴിലാളികൾ, നഗരത്തിൽ ഓൺലൈൻ ഭക്ഷണ വിതരണം നിലച്ചു ; കോട്ടയത്ത് സൊമാറ്റോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക്

കോട്ടയം നഗരത്തിൽ സൊമാറ്റോ ഡെലിവറി തൊഴിലാളികളുടെ സൂചനാ പണിമുടക്ക്.  ഓർഡർ പേ കിലോമീറ്ററിന് 10 രൂപയാക്കി ഉയർത്തുക, ഒരു ദിവസത്തെ ഇൻസെന്റീവ് നേടുന്നതിനുള്ള സമയം 14 മണിക്കൂറിൽ നിന്ന് 9 മണിക്കൂർ ആക്കി ചുരുക്കുക, അപകട ഇൻഷുറൻസ് 1 ലക്ഷത്തിൽ നിന്ന് 10 ലക്ഷമാക്കുക, ഉച്ചഭക്ഷണത്തിനും അത്തായ ഭക്ഷണത്തിനും 30 മിനിറ്റ് ഇടവേളകൾ അനുവദിക്കുക തുടങ്ങി വിവിധ  ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

സി.ഐ.ടി.യുവിന്റെ പിന്തുണയോടെയാണ് പണിമുടക്ക് നടന്നത്. ഇന്നലെ ഡെലിവറി തൊഴിലാളികള്‍ ലേബർ ഓഫീസറുടെ സാന്നിധ്യത്തില്‍ സൊമാറ്റോ അധികൃതരുമായി നടത്തിയ ചർച്ച വിജയം കാണാതായതോടെയാണ് തൊഴിലാളികൾ സൂചനാസമരം പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ രാത്രി 12 വരെയാണ് പണിമുടക്ക് സംഘടിപ്പിച്ചത്. പണിമുടക്കിനെ തുടർന്ന് കോട്ടയം നഗരമേഖലയില്‍ ഓണ്‍ലൈൻ ഭക്ഷണ വിതരണം തടസപ്പെട്ടിരിക്കുകയാണ്.

സമരം പ്രഖ്യാപിച്ചതിനു പിന്നാലെ കമ്പനി, ജീവനക്കാര്‍ക്ക് പ്രത്യേക ഇിന്‍സെന്‍റീവ് പ്രഖ്യാപിച്ചു. ഇന്ന് 17 ഓർഡർ തികയ്ക്കുന്നവർക്ക് 650 രൂപ ഇൻസെന്റീവ് നല്‍കുമെന്നാണ് അറിയിച്ചത്. അതേസമയം, ഇന്നുമാത്രം ഇൻസെന്റീവ് ഇരട്ടിയാക്കിയത് സമരം പൊളിക്കാനാണെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group