play-sharp-fill
എൻ.സി.പി.യുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹ ശതാബ്ദിയാഘോഷങ്ങൾ മെയ് 29, 30 തീയതികളിൽ; വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കും

എൻ.സി.പി.യുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹ ശതാബ്ദിയാഘോഷങ്ങൾ മെയ് 29, 30 തീയതികളിൽ; വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കും

സാന്തം ലേഖിക

കോട്ടയം: എൻ.സി.പി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹ ശതാബ്ദിയോ ഘോഷങ്ങൾ മെയ് 29, 30 തീയതികളിൽ വൈക്കത്തു നടത്തും.

ആഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രസംഗം, ഉപന്യാസരചന, ദേശഭക്തി ഗാനം, ചിത്രരചന എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും ഓരോ മത്സരത്തിലെയും വിജയികൾക്ക് കാൽ ലക്ഷം രൂപ വീതം ഒന്നാം സമ്മാനവും, 15000 രൂപ രണ്ടാം സമ്മാനവും,10000 രൂപ മൂന്നാം സമ്മാനവും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കുമെന്നും സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.സി.പി. സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. രാജൻ, എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ , ജില്ലാ വൈസ് പ്രസിഡന്റ്, നിബു ഏബ്രഹാം, ജില്ലാ സെക്രട്ടറി ബാബു കപ്പക്കാല എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

30 ാം തീയതി സമാപന സമ്മേളനത്തിൽ എൻ.സി.പി.സംസ്ഥാന പ്രസിഡന്റ് ശ്രീ.പി.സി ചാക്കോ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ശ്രീ വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
വനം വകുപ്പുമന്ത്രി ഏ.കെ.ശശീന്ദ്രൻ ,ഡോ. സിറിയക് തോമസ്, തോമസ് ചാഴിക്കാടൻ എം.പി.,
സെബാസ്റ്യൻ പോൾ എക്സ്. എം.പി., സി.കെ. ആശ എം.എൽ ഏ. തോമസ് .കെ.തോമസ് എം.എൽ ഏ, രാധിക ശ്യാം, പി.കെ.ഹരികുമാർ , വി.ബി. ബിനു എന്നിവർ പ്രസംഗിക്കും.