നിസ്സാരമായ പോറലിനെ ചൊല്ലി തർക്കം;ഓട്ടോ കല്ലെറിഞ്ഞ് തകർത്തു,പണിമുടക്കി കടുവാക്കുളം കവലയിലെ ഓട്ടോതൊഴിലാളികൾ.

നിസ്സാരമായ പോറലിനെ ചൊല്ലി തർക്കം;ഓട്ടോ കല്ലെറിഞ്ഞ് തകർത്തു,പണിമുടക്കി കടുവാക്കുളം കവലയിലെ ഓട്ടോതൊഴിലാളികൾ.

Spread the love

സ്വന്തം ലേഖിക

കോട്ടയം:കോട്ടയം പനച്ചിക്കാട് കടുവാക്കുളം കവലയിൽ ഓട്ടോ തൊഴിലാളികൾ പണിമുടക്കി.ഓട്ടോ റിക്ഷ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.കഴിഞ്ഞ ദിവസം രാത്രി കടുവാക്കുളം മുണ്ടാക്കൽതുരുത്തേൽ മാട്ടി ഏബ്രഹാമിന്റെ ഓട്ടോ റിക്ഷയാണ് നാല് പേരടങ്ങുന്ന സംഘം അടിച്ചുതകർത്തത്.

കഴിഞ്ഞ ദിവസം വൈകീട്ട് മണിപ്പുഴയിൽ വച്ച് ഓട്ടോയും കാറും തമ്മിൽ ഉരസുകയും ഓട്ടോയുടെ ചെറിയ ഒരു സ്ക്രൂ ഉരഞ്ഞ് കാറിന് നിസാരമായ പോറലുണ്ടാവുകയും ചെയ്തു.ചെറിയ തുക കൊണ്ട് പരിഹരിക്കാവുന്ന പോറലിന് 7000 രൂപ വേണമെന്ന് കാറിൽ വന്ന സംഘം ആവശ്യപ്പെട്ടു എന്നാൽ മാട്ടിയുടെ സുഹൃത്തുക്കളായ മറ്റു ഓട്ടോതൊഴിലാളികളും സഥലത്തെത്തി അവിടെ വച്ച് തന്നെ അത് സംസാരിച്ച് പരിഹരിക്കുകയും ചെയ്തിരുന്നു.എന്നാൽ ഈ സംഭവത്തിലുൾപ്പെട്ടവർ രാത്രിയോടെ മാട്ടിയുടെ വീട്ടിലെത്തി ഓട്ടോ കല്ലുകൊണ്ടെറിഞ്ഞ് തകർക്കുകയായിരുന്നുവെന്നും മാട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ പ്രായമായ അമ്മയും രോഗാവസ്ഥയിൽ കിടക്കുന്ന അച്ഛനും മാത്രമാണുള്ളത്.ഇതേ തുടർന്ന് വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.മദ്യപിച്ച് ലക്കുകെട്ടായിരുന്നു യുവാക്കൾ വണ്ടിയോടിച്ചിരുന്നതെന്നും മാട്ടിയും മറ്റ് ഓട്ടോതൊഴിലാളികളും ആരോപിക്കുന്നു.ഇതിന്റെ ഭാഗമായാണ് കടുവാക്കുളത്തെ സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയൻ പണിമുടക്കിയത്.തുച്ഛവരുമാനം കൊണ്ട് ജീവിക്കുന്ന മാട്ടിയുടെ ഉപജീവനമാർഗമാണ് തടസ്സപ്പെട്ടിരിക്കുന്നത് അതിനാൽ നഷ്ടപരിഹാരം വേണമെന്നും ഇല്ലെങ്കിൽ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നുമാണ് മാട്ടിയുടെ പക്ഷം.കാറിൽ സഞ്ചരിച്ചിരുന്ന രണ്ടു പേരെ മാട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.