കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു.

  തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ജെസ്ന തിരോധാനക്കേസ്: സീല്‍ ചെയ്ത കവറില്‍ പിതാവ് ജെയിംസ് ജോസഫ് നല്‍കിയ തെളിവുകള്‍ സ്വീകരിച്ച്‌ തിരുവനന്തപുരം സി.ജെ.എം. കോടതി

  തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ സീല്‍ ചെയ്ത കവറില്‍ പിതാവ് ജെയിംസ് ജോസഫ് നല്‍കിയ തെളിവുകള്‍ സ്വീകരിച്ച്‌ തിരുവനന്തപുരം സി.ജെ.എം. കോടതി ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കോടതി പരിശോധിച്ചു. നേരത്തെ സി.ബി.ഐ. ഇതേ തെളിവുകള്‍ പരിശോധിച്ചിട്ടുണ്ടോ എന്നറിയാനായി കോടതി കേസ് ഡയറി ഹാജരാക്കാൻ നിർദേശം നല്‍കി. ജയിംസ് കോടതിയില്‍ ഹർജി നല്കിയത് കേസില്‍ സി.ബി.ഐ. തുടരന്വേഷണം ആവശ്യപ്പെട്ടാണ്. ശനിയാഴ്ചയും കോടതി കേസ് പരിഗണിക്കും.

മാസപ്പടി വിവാദത്തില്‍ കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍ നാടൻ.

  കൊച്ചി: മാസപ്പടി വിവാദത്തില്‍ കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍ നാടൻ. പ്രസ്തുത രേഖകള്‍ അന്വേഷണം പ്രഖ്യാപിക്കാൻ പര്യാപ്തമാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. കേസ് വിധി പറയാനായി ഈ മാസം ആറിലേക്ക് മാറ്റി. മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനുമെതിരായ മാസപ്പടി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്റെ ഹർജിയില്‍ കോടതി ഇന്ന് വിധി പറയാൻ ഇരിക്കുകയായിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ കുഴല്‍നാടന്റെ അഭിഭാഷകൻ കൂടുതല്‍ രേഖകള്‍ കോടതിക്ക് കൈമാറുകയായിരുന്നു. സിഎംആർഎല്ലിന് വഴിവിട്ട സഹായം നല്‍കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്നതിനു പര്യാപ്തമായ രേഖകളാണ് ഹാജരാക്കിയതെന്ന് കുഴല്‍നാടൻ […]

പാമ്പാടി വെള്ളൂർ പൊന്നരികുളം ശ്രീവനദുർഗ്ഗാ ദേവീക്ഷേത്രത്തിലെ കലശ വാർഷിക മഹോത്സവം മെയ് 4,5,6 തീയതികളിൽ

  കോട്ടയം: പാമ്പാടി വെള്ളൂർ പൊന്നരികുളം ശ്രീവനദുർഗ്ഗാ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ കലശവാർഷിക മഹോത്സവം മെയ് 4,5,6 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ ക്ഷേത്ര ആചാരങ്ങളും വിവിധ കലാപരിപാടികളും കോർത്തിണക്കി ബ്രഹ്മശ്രീ പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തും. .മെയ് 4 – ന് രാവിലെ 5.30 ന് നട തുറക്കൽ, നിർമ്മാല്യദർശനം 6..00 : ഗണപതി ഹോമം. 7.00 ന് ഉഷപൂജ. 10.00㎡ : ഉച്ചപൂജ വൈകിട്ട് 5.00 ന് : നടതുറക്കൽ 6.30 : ദീപാരാധന 7.30 ന് അത്താഴപൂജ. തിരുവരങ്ങിൽ […]

കൊക്കോതമംഗലം സൽസ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റി ഡിസംബർ 15 – ന്  സമൂഹ വിവാഹം നടത്തുന്നു. നിർധനരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം.

  കോട്ടയം: ചേർത്തല, കൊക്കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൽസ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റി സമൂഹ വിവാഹം നടത്തുന്നു. ഡിസംബർ 15 – ന് ചേർത്തല ടൗൺ ഹാളിൽ വച്ചാണ് സമൂഹ വിവാഹം നടത്തുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പെൺകുട്ടികളെയാണ് സമൂഹ വിവാഹത്തിൽ പരിഗണിക്കുന്നത്. വിവാഹ ത്തിലേക്ക് ആവശ്യമായ വസ്ത്രവും ആഭരണവും സൊസൈറ്റി നൽകും. 30 നിർദ്ധരായ ചെൺക്കുട്ടികളുടെ വിവാഹം നടത്തുവാനാണ് സൊസൈറ്റി തിരുമാനിച്ചിരി ക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സമൂഹ വിവാഹത്തിൽ പങ്കെടുക്കുവാൻ താൽപര്യമുളള പെൺകുട്ടികൾക്ക് അവളുടെ രക്ഷിതാക്കൾ […]

45 വർഷം പഴക്കമുള്ള ചോർന്ന് ഒലിക്കുന്ന വീട്, ലൈഫ് മിഷനും കയ്യൊഴിഞ്ഞു: ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന വീട്ടിൽ ഭീതിയോടെ ശശിയും കുടുംബവും

  മുണ്ടക്കയം :എല്ലാവരും മഴക്കായി കാത്തിരിക്കുമ്പോൾ ഒരോ മഴക്കാറ് കാണുമ്പോഴും മഴയത്ത് ചോർന്ന് ഒലിക്കുന്ന നാല്പത്തഞ്ച് വർഷം പഴക്കമുളള വീട് നിലം പൊത്തുമേ എന്ന ഭീതിയിൽ കഴിയുകയാണ് വേലനിലം സിവ്യൂ കവല പുത്തൽ പുരയ്ക്കൽ പി.കെ. ശശിയും കുംടുംബവും. കൂലി പണിക്കാരനായ ശശിയും തൊണ്ണൂറ് വയസുകാരിയായ മാതാവ് മീനാക്ഷിയമ്മയും ശശിയുടെ ഭാര്യ അമ്പിളിയും ,പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൾ ശ്രേയയും ,ഏഴാം ക്ലാസ് വിദ്യാർത്ഥി സജ്ഞയും അടങ്ങുന്നതാണ് കുംടുംബം. ഒരു ബൈക്ക് അപകടത്തിൽ കാലിനു പരിക്കേറ്റ കൂലി പണിക്കാരനായ ശശി മൂന്ന് മാസമായി ജോലിക്ക് […]

ഡ്രൈവർ ഉറങ്ങിപോയി: പിണ്ണാക്കനാട് കാർ തലകീഴായി മറിഞ്ഞു

  കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിന്നും പാറത്തോട് വഴി പിണ്ണാക്കിനാട് പോവുന്ന റോഡിൽ കാർ നിയത്രണം വിട്ട് തലകീഴായി മറിഞ്ഞു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ല, ഒഴിവായത് വൻ ദുരന്തം. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞണ് സംഭവം. ഡ്രൈവർ ഉറങ്ങിപോയതാണ് വാഹനത്തിന്റെ നിയത്രണം നഷ്ടപെട്ടതെന്ന് വിലയിരുത്തുന്നു.  

ചൂട് വർദ്ധിച്ചതിനാൽ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം

    കോട്ടയം:കേരളത്തിൽ ഉഷ്ണ തരംഗ സാധ്യത വർദ്ധിച്ചതിനാൽ . സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി.. രാവിലെ 8 മണി മുതൽ 11 മണി വരെയും വൈകുന്നേരം 4 മണി മുതൽ 8 മണി വരെയുമായി സമയം പുന:ക്രമീകരിച്ചിരിക്കുന്നു. ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഇന്നവസാനിക്കും. ചൂട് ഏറിയ 11 മുതൽ 3 വരെയുള്ള സമയത്ത് പുറംജോലികൾ അടക്കമുള്ള കാര്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വരമ്പിനകം മാഞ്ചിറ ഭാഗത്ത് ചാരിറ്റിയുടെ പേരില്‍ തട്ടിപ്പ്; ട്രസ്റ്റിന്‍റെ പേരില്‍ രസീത് അടിച്ച്‌ ആളുകളില്‍നിന്നു പണം തട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

സ്വന്തം ലേഖകൻ അയ്മനം: മാവേലിക്കര കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന നേതാജി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പേരില്‍ രസീത് അടിച്ച്‌ ആളുകളില്‍നിന്നു പണം തട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.ഇന്നലെ ഉച്ചയ്ക്കുശേഷം വരമ്പിനകം മാഞ്ചിറ ഭാഗത്താണ് രണ്ട് ആളുകള്‍ സ്കൂട്ടറിലെത്തി വ്യാജ രസീത് നല്‍കി പ്രദേശത്ത് വ്യാപകമായ പണപ്പിരിവ് നടത്താൻ ശ്രമമാരംഭിച്ചത്. സംശയം തോന്നിയ നാട്ടുകാർ രസീതിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടതാേടെയാണ് കബളിപ്പിക്കലാണെന്ന് വ്യക്തമായത്. രസീതില്‍ പറയുന്ന ധർമസ്ഥാപനം നിലവിലില്ലെന്നും ആരെയും പിരിവ് നടത്താൻ നിയോഗിച്ചിട്ടില്ലെന്നും വിളിച്ച നമ്പറില്‍ നിന്നും അറിയിച്ചു. ഇതോടെ നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയും കോട്ടയം വെസ്റ്റ് […]

വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് ചാർട്ടർ ദിനാഘോഷവും കുടുംബ സംഗമവും നടത്തി.

  വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് ചാർട്ടർ ദിനാഘോഷവും കുടുംബ സംഗമവും നടത്തി. 2003ൽ പ്രവർത്തനം ആരംഭിച്ച ക്ലബ്ബിൻ്റെ 21-ാമത് വാർഷികമാണ് നടത്തിയത്. ക്ലബ്ബ് പ്രസിഡൻ്റ് പി.എ. സുധീരൻ്റെ അധ്യക്ഷതയിൽ ക്ലബ്ബ് ഹാളിൽ കൂടിയ യോഗം മുൻ ഡിസ്ട്രിക് ഗവർണർ കെ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ചാർട്ടർ സെക്രട്ടറി വിൻസൻ്റ് കളത്തറ , ഫൗണ്ടേഷൻ മെമ്പർ ഡി.നാരായണൻ നായർ, മുൻ പ്രസിഡൻ്റുമാരായ രാജൻ പൊതി , എം. സന്ദീപ്, ജീവൻശിവറാം ,എൻ. കെ.സെബാസ്റ്റ്യൻ’, എം.ബി. ഉണ്ണികൃഷ്ണൻ, ടി. കെ. ശിവ പ്രസാദ്,എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. […]