നൈറ്റ് ഡ്യൂട്ടി റിലിസ് ചെയ്തിട്ട് 77 വർഷം പിന്നിട്ടു: എന്നിട്ടും പാട്ടുകൾക്ക് ഇന്നും യൗവ്വനം

  കോട്ടയം: ഒരു കാലത്ത് മലയാള സിനിമാനിർമ്മാതാക്കൾ തമിഴരും തെലുങ്കരുമൊക്കെയായിരുന്നുവെന്നു പറഞ്ഞാൽ ഇന്ന് പലർക്കും വിശ്വസിക്കാൻ പറ്റിയെന്നു വരില്ല. അവരെ സംബന്ധിച്ചിടത്തോളം സിനിമാനിർമ്മാണം വെറും കച്ചവടം മാത്രമായിരുന്നു. കച്ചവടതന്ത്രത്തിന്റെ ഭാഗമായിട്ടാണെങ്കിലും മികച്ച കലാകാരന്മാരെ ഈ മറുനാട്ടുകാർ തങ്ങളുടെ സിനിമകളിൽ അണിനിരത്തിയിരുന്നു എന്നുള്ളത് അഭിനന്ദനീയം . ഇതിൽ പ്രമുഖനായിരുന്നു എവർഷൈൻ പ്രൊഡക്ഷൻസിന്റെ തിരുപ്പതി ചെട്ടിയാർ. ഈ ബാനറിന്റെ പേരിൽ മലയാളത്തിൽ രണ്ടു ഡസനോളം ചിത്രങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ടെന്നുള്ളതാണ് ഏറെ രസകരം . എവർഷൈൻ പ്രൊഡക്ഷൻസ് നിർമ്മിച്ച് വിജയം വരിച്ച ഒരു ചലച്ചിത്രമായിരുന്നു “നൈറ്റ് ഡ്യൂട്ടി . ” […]

കോഴിമാലിന്യവും, ഉപയോഗശൂന്യമായ ക്ലോസറ്റുകളും, കുട്ടികളുടെ ഡയപ്പറുകളും, സാനിറ്ററി നാപ്കിനും അടക്കമുള്ളവ തോട്ടിൽ തള്ളി; പിതൃശൂന്യ പ്രവർത്തി നടത്തിയത് വണ്ടൻപതാൽ തേക്കിൻ കുപ്പിൽ : പ്രതിഷേധവുമായി ജനസൗഹാർദ്ദ വേദി

മുണ്ടക്കയം : കോഴിമാലിന്യവും, ഉപയോഗശൂന്യമായ ക്ലോസറ്റുകളും, കുട്ടികളുടെ ഡയപ്പറുകളും, സാനിറ്ററി നാപ്കിനും അടക്കമുള്ളവ ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നതും പ്രദേശത്തെ പ്രധാന ജലസ്രോതസ്സുമായ വണ്ടൻപതാൽ തേക്കിൻ കൂപ്പിലെ തോട്ടിൽ തള്ളി. വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് മീറ്ററുകൾ മാത്രം മാറിയാണ് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. ഉപയോഗശൂന്യമായ വസ്തുക്കൾ രാത്രിയുടെ മറവിൽ വാഹനങ്ങളിലെത്തി ആളൊഴിഞ്ഞ ഭാഗത്ത് തള്ളുകയാണ്. ഫോറസ്റ്റ് സ്റ്റേഷനിൽ ചെക്ക് പോസ്റ്റ് ഉണ്ടെങ്കിലും 24 മണിക്കൂറും ചെക്ക് പോസ്റ്റ് തുറന്നിടുകയാണ് ചെയ്യുന്നത്. ഇതു മൂലമാണ് ഇത്തരത്തിലുള്ള തോന്ന്യവാസങ്ങൾ നടക്കുന്നത്. കോരുത്തോട് പഞ്ചായത്തിൻ്റെ അധീനതയിലുള്ള പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് […]

ആലപ്പുഴയിൽ പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: വാനിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്:സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

  അമ്പലപ്പുഴ: ആലപ്പുഴയിൽ പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. അമ്പലപ്പുഴ നീർക്കുന്നം എസ് എൻ കവല ജംഗ്ഷന് കിഴക്ക് ഗുരുകുലം ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സമീപത്തെ വീട്ടിൽ ട്യൂഷന് പോകാനായി ഇറങ്ങിയപ്പോൾ വാനിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ആളുകൾ എത്തിയതോടെ സംഘം വാനിൽ രക്ഷപെടുകയായിരുന്നു. കുട്ടിയുടെ രക്ഷാകർത്താക്കൾ അമ്പലപ്പുഴ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് കേസെടുത്തു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ ജർമനിയിലെത്തിയതായി പൊലീസ് സ്ഥീരീകരിച്ചു: സഹായി കസ്റ്റഡിയിൽ

  കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ ജർമനിയിലെത്തിയതായി പൊലീസ് സ്ഥീരീകരിച്ചു. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള രാഹുലിന്റെ സുഹൃത്ത് രാജേഷ് ഇക്കാര്യം സ്ഥിരീകരിച്ചു. രാജേഷിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്യും. രാഹുൽ പി.ഗോപാലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കും. ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ ഇന്റർപോളിന് അപേക്ഷ നൽകി.

മഹാരാഷ്ട്രയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കൊലപ്പെടുത്തി:  ടിടിഇയെയും ആക്രമിച്ചു:  കുത്തേറ്റ റെയിൽവെ കോച്ച് അസിസ്റ്റൻ്റാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്:  ടിടിഇയ്ക്കും മറ്റൊരു കോച്ച് അറ്റൻഡന്റിനും പരിക്കേറ്റു

  മുംബൈ: ട്രെയിനിൽ ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരൻ റെയിൽവേ ജീവനക്കാരനെ കുത്തിക്കൊന്നു. ഇന്നലെ മുംബൈ – ബംഗളുരു ചാലൂക്യ എക്സ്പ്രസിൽ ലോണ്ട സ്റ്റേഷന് അടുത്ത് വച്ച് ഇന്നലെ രാത്രിയോടെയാണ് സംഭവം. ടിക്കറ്റ് ചോദിച്ച ടിടിഇയെയും റെയിൽവേ ജീവനക്കാരെയും പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ഖാനാപൂർ സ്റ്റേഷന് അടുത്ത് വച്ച് ചാടി രക്ഷപ്പെട്ടു. ഇയാൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കുത്തേറ്റ റെയിൽവെ കോച്ച് അസിസ്റ്റൻ്റാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. ടിടിഇയ്ക്കും മറ്റൊരു കോച്ച് അറ്റൻഡന്റിനും പരിക്കേറ്റിട്ടുണ്ട്. പ്രതിക്ക് വേണ്ടി അന്വേഷണം […]

റോഡിൽ അലഞ്ഞ് തിരിയുന്ന പോത്ത് അപകടത്തിന് കാരണമാകുന്നു; കുമരകത്ത് പോത്തിനെ ബൈക്കിടിച്ച് വീണ് എസ് ഐ ക്ക് ഗുരുതര പരുക്ക്.

  കുമരകം : റോഡിൽ അലഞ്ഞുതിരിയുന്ന പോത്ത് അപകടത്തിന് കാരണമാകുന്നു. ഇന്നലെ കുമരകത്ത് ഇരുചക്ര വാഹനം പോത്തിനെ ഇടിച്ച് വീണ് വാഹനം ഓടിച്ച പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്കേറ്റു. ഇന്നല വൈകിട്ട് 7.45-ന് കുമരകം പെട്രോൾ പമ്പിന് കിഴക്കുവശത്തായി നടന്ന അപകടത്തിൽ പരുക്കേറ്റ കുമരകം കദളിക്കാട്ടുമാലി പ്രേംജി (49) നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വഴിവിളക്കില്ലാതിരുന്ന സ്ഥലത്തായിരുന്നു അപകടം. പ്രേംജിയുടെ വാരിയെല്ലിന് പൊട്ടലും കൈയ്ക്ക് ഒടിവും ഉണ്ട്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. തൃശൂർ രാമവർമ്മപുരം പോലീസ് അക്കാഡമിയിലെ ഡോഗ് […]

വില്ലനായി മദ്യപാനവും ലഹരിമരുന്നുകളുടെ ഉപയോഗവും; കോട്ടയം ജില്ലയിലെ കുടുംബക്കോടതികളിൽ വിവാഹമോചന കേസുകളുടെ എണ്ണമേറുന്നു; കൗൺസലിങ്ങിന് ശേഷവും ഒന്നിക്കുന്നത് 10 ശതമാനത്തിൽ താഴെ മാത്രം

കോട്ടയം: ജില്ലയിലെ കുടുംബക്കോടതികളിൽ ഫയൽ ചെയ്ത വിവാഹമോചന കേസുകളുടെ എണ്ണം 1,450. നിസ്സാര തർക്കങ്ങളുടെ പേരിലും വിവാഹമോചനം തേടുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്ന് കുടുംബക്കോടതി അധികൃതർ പറയുന്നു. 2023–2024 വർഷമാണ് ഇത്രയധികം കേസുകൾ പാലാ, ഏറ്റുമാനൂർ കുടുംബ കോടതികളിൽ ഫയൽ ചെയ്തത്. വിവാഹസമയത്ത് നൽകിയ സ്വർണവും പണവും തിരികെ ലഭിക്കാനായി 2 കോടതികളിലായി വേറെ 1,200 കേസുകളുണ്ട്. കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബക്കോടതിയിൽ മാതാപിതാക്കൾ നൽകിയ കേസുകളുടെ എണ്ണം 240 പിന്നിട്ടു. മദ്യപാനവും സിന്തറ്റിക് ലഹരിമരുന്നുകളുടെ ഉപയോഗവുമാണ് വിവാഹ മോചന കേസുകളിലെ പ്രധാന വില്ലൻ. ഒത്തുതീർപ്പിന് […]

ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫിസുകള്‍ കേന്ദ്രീകരിച്ച്‌ ക്രമക്കേടുകള്‍ വ്യാപകം ; നടപടി എടുക്കുന്നതില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി; ‘ഓപ്പറേഷൻ അപ്പറ്റൈറ്റ്’ ; കോട്ടയം ജില്ലയിലെ അഞ്ച് ഭക്ഷ്യസുരക്ഷ ഓഫിസുകളില്‍ വിജിലൻസിന്‍റെ മിന്നല്‍ പരിശോധന ; വീഡിയോ ദൃശങ്ങൾ കാണാം

സ്വന്തം ലേഖകൻ കോട്ടയം: ഹോട്ടലുകളില്‍ നിന്നു ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളില്‍ ഗുണ നിലവാരമില്ലായെന്ന പരിശോധന ഫലം വരുന്നവയില്‍ നടപടി എടുക്കുന്നതില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന് വിജിലൻസ്. ജില്ലയിലെ അഞ്ച് ഭക്ഷ്യസുരക്ഷ ഓഫിസുകളില്‍ നടത്തിയ വിജിലൻസിന്‍റെ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫിസുകള്‍ കേന്ദ്രീകരിച്ച്‌ ക്രമക്കേടുകള്‍ വ്യാപകമാണെന്ന പരാതിയില്‍ സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ അപ്പറ്റൈറ്റ്’ എന്ന പേരില്‍ നടത്തിയ റെയിഡിന്‍റെ ഭാഗമായിട്ടായിരുന്നു കോട്ടയത്തും പരിശോധന നടത്തിയത്. കോട്ടയം ഫുഡ് സേഫ്റ്റി അസി.കമീഷണർ ഓഫിസ്, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കടുത്തുരുത്തി എന്നിവിടങ്ങളിലെ […]

കോട്ടയം ജില്ലയിൽ നാളെ (17/05/2024) തെങ്ങണാ, കുമരകം, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (17/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെങ്ങണാ. No 1, NO 2, പഴയബ്ലോക്ക്, കോട്ടപ്പുറം, പുന്നക്കുന്ന്, എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (17-05-2024) 9.30 മുതൽ 5.30 വരെയും പയ്യമ്പള്ളി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. അയർകുന്നം സെക്ഷൻ പരിധിയിലെ പൂതിരി,എട്ടുപറ,ഒറവക്കൽ,വടക്കൻ മണ്ണൂർ,ചിറപ്പാലം,അമയന്നൂർ,പുതുപ്പള്ളിക്കുന്നു എന്നീഭാഗങ്ങളിൽ നാളെ (17/05/24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന […]

കോട്ടയം നഗരത്തിലും കോടിമതയിലും എൻഡിപിഎസ് റെയ്ഡ് ; കോട്ടയം ഡിവൈഎസ്പി എം മുരളീയുടെയും കോട്ടയം വെസ്റ്റ് എസ്എച്ച്ഒ ശ്രീകുമാറിന്റെയും നേതൃത്വത്തിൽ വ്യാപക പരിശോധന; വീഡിയോ ദൃശ്യങ്ങൾ കാണാം

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലും കോടിമതയിലും എൻഡിപിഎസ് പരിശോധനയുടെ ഭാഗമായി വ്യാപക റെയ്ഡ്. അന്യസംസ്ഥാന തൊഴിലാളികളെയും അന്യസംസ്ഥാന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിലും, കോടിമത മാർക്കറ്റിലുമടക്കം കോട്ടയം ഡിവൈഎസ്പി എം മുരളിയുടെയും കോട്ടയം വെസ്റ്റ് എസ്എച്ച്ഒ ശ്രീകുമാറിന്റെയും നേതൃത്വത്തിൽ വ്യാപക പരിശോധന നടക്കുകയാണ്. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിൻ പ്രകാരം നടക്കുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായാണ് റെയ്ഡ്.