അഖിലകേരള മൊബൈൽ ഫോട്ടോഗ്രഫി മത്സരം
സ്വന്തംലേഖകൻ കോട്ടയം : എഫ്ക്ക കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഖില കേരള മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. അകാലത്തിൽ പൊലിഞ്ഞ പ്രതിഭയായ ക്രിസ്റ്റഫർ ഏബ്രഹാം ജേക്കബിന്റെ നാമധേയത്തിൽ ക്രിസ്റ്റോയുടെ പിതാവ് ഏർപ്പെടുത്തിയിട്ടുള്ള മെമ്മോറിയൽ അവാർഡിന് വേണ്ടിയുള്ളതാണ് ഈ മൊബൈൽ ഫോട്ടോഗ്രഫി മത്സരം. 8-ാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് അഖില കേരള അടിസ്ഥാനത്തിലുള്ള ഈ മത്സരത്തിൽ പങ്കെടുക്കാം. ഒരാൾക്ക് ഒരു എൻട്രിവീതം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ 2019 ഏപ്രിൽ 20 ന് രാത്രി 12.00 മണിക്ക് മുൻപായി അയക്കാം. […]