play-sharp-fill

തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയിൽ മിന്നൽ വേഗത്തിൽ ഇടപെടലുമായി നഗരസഭ അദ്ധ്യക്ഷ; നാഗമ്പടത്തെ തലകൊയ്യും ബോർഡ് മാറ്റിയത് അതിവേഗം

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ നാഗമ്പടം റെയിൽവേ മേൽപ്പാലത്തിൽ അപകടകരമായി നിന്ന ബോർഡുകൾ ഉയരം കൂട്ടി സ്ഥാപിച്ചത് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ ഇടപെടലിനെ തുടർന്ന് . തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് നഗരസഭ അദ്ധ്യക്ഷ പ്രശ്‌നത്തിൽ ഇടപെട്ടതും അതിവേഗം പോസ്റ്റിലെ ബോർഡിന്റെ ഉയരം കൂട്ടാൻ നിർദേശം നൽകിയതും. കഴിഞ്ഞ ദിവസമാണ് നാഗമ്പടം പാലത്തിൽ അപകടകരമായി പോസ്റ്റുകളിൽ പരസ്യ ബോർഡുകൾ നിൽക്കുന്നതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയത്. എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ […]

ദേവലോകം അരമനയിലേയ്ക്ക് യാക്കോബായ സഭയുടെ മാർച്ച്: നഗരത്തിൽ ബുധനാഴ്ച ഗതാഗത ക്രമീകരണം

സ്വന്തം ലേഖകൻ കോട്ടയം: ദേവലോകം അരമനയിലേക്ക് യാക്കോബായ സഭ നടത്തുന്ന മാർച്ചിനോടനുബന്ധിച്ച് കോട്ടയം നഗരത്തിലെ ഗതാഗത ക്രമീകരണം. ഗതാഗതക്രമീകരണം രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ആരംഭിക്കും. കോട്ടയം ടൗണിൽനിന്നു കെ.കെ. റോഡേ കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ ലോഗോസ് ജങ്ഷനിൽനിന്നു പോലീസ് ക്ലബ്, ഇറഞ്ഞാൽ റോഡുവഴി കഞ്ഞിക്കുഴി എത്തി പോകേണ്ടതാണ്. കെ. കെ. റോഡേ കിഴക്കുനിന്നും വരുന്ന വാഹനങ്ങൾ വടവാതൂർ മിൽമാ ഭാഗത്തുനിന്നു (തേംപ്രവാൽ റോഡ് ജങ്ഷൻ) വലത്തേക്ക് തിരിഞ്ഞ് മോസ്‌കോ ജങ്ഷനിലെത്തി അവിടെനിന്നും തിരിഞ്ഞ് ചവിട്ടുവരി ഭാഗത്ത് എം.സി. റോഡിലെത്തി ഏറ്റുമാനൂർ ഭാഗത്തേയ്ക്കോ, കോട്ടയം […]

ജില്ലയിൽ ഒക്ടോബർ രണ്ടു മുതൽ പ്ലാസ്റ്റിക്കിന് സമ്പൂർണ നിരോധനം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, റസിഡൻഷ്യൽ മേഖലകൾ, അനുബന്ധ സ്ഥലങ്ങൾ എന്നിവ ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ഡിസ്‌പോസിബിൾ പാത്രങ്ങൾ, കുടിവെള്ള കുപ്പികൾ, റാപ്പറുകൾ, പ്ലാസ്റ്റിക് പായ്ക്കറ്റുകൾ, പ്ലാസ്റ്റിക് സഞ്ചികൾ മുതലായവ നിരോധിച്ചു കൊണ്ടുളള ഉത്തരവ് ഗാന്ധിജയന്തിദിനമായ ഒക്ടോബർ രണ്ടിനു നിലവിൽ വരും. നിരോധിച്ചവയ്ക്ക് പകരം തുണിയും മറ്റ് പരിസ്ഥിതി സൗഹൃദ വസ്തുക്കളും ഉപയോഗിച്ചു നിർമിച്ച സാമഗ്രികൾ ഉപയോഗിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ജില്ലയിൽ ആചരിക്കും

സ്വന്തം ലേഖകൻ കോട്ടയം: ഗാന്ധിജയന്തി വാരം കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. സമ്പൂർണ്ണ ശുചിത്വം, മാലിന്യ നിർമാർജ്ജനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് നടക്കും. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രത്യേക ശുചീകരണ യജ്ഞത്തിനും ഇതോടനുബന്ധിച്ച് തുടക്കം കുറിക്കും. ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, വിമുക്തി മിഷൻ, തദ്ദേശഭരണ സ്ഥാപനങ്ങൾ, ജില്ലാ ലൈബ്രറി കൗൺസിൽ, നാഷണൽ സർവീസ് സ്‌കീം, സാക്ഷരതാ മിഷൻ, ഗാന്ധിയൻ സംഘടന […]

ദേവലോകം അരമനയിലേക്ക് യാക്കോബായ സഭയുടെ പ്രതിഷേധ മാര്‍ച്ച് ബുധനാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ ദേവാലയങ്ങള്‍ കൈയേറുന്നതായി ആരോപിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് ചൊവ്വാഴ്ച പ്രതിഷേധ മാര്‍ച്ച് നടത്തും. യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30-നാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്ന് കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മോര്‍ തീമോത്തിയോസ്, ഭദ്രാസന അല്‍മായ സെക്രട്ടറി ഷെവലിയാര്‍ ഷിബു പുള്ളോലിക്കല്‍ എന്നിവര്‍ അറിയിച്ചു. കോട്ടയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ലോഗോസ് ജങ്ഷന്‍, കെ.കെ. റോഡ്, കഞ്ഞിക്കുഴി വഴി ദേവലോകത്തേക്കാണ് മാര്‍ച്ച് നടത്തുന്നത്. സുന്നഹദോസ് സെക്രട്ടറിയും […]

ജില്ലാ സഹോദയ വോളിബോൾ ടൂർണമെന്റിൽ കുന്നും ഭാഗം സെന്റ് ജോസഫ് സ്കൂളിന് രണ്ടാം സ്ഥാനം

സ്വന്തം ലേഖകൻ കോട്ടയം . വൈക്കത്തു വച്ചു നടന്ന ജില്ലാ സഹോദയാ വോളി ബോൾ ടൂർണമെന്റിൽ കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ് സ്കൂൾ രണ്ടാം സ്ഥാനം നേടി. ജില്ലയിലെ ഏഴ് സ്കൂളുകൾ മൽസര രംഗത്തുണ്ടായിരുന്നു സെന്റ് ജോസഫ് സ്കൂൾ ടീമിൽ ക്യാപ്റ്റൻ അസ്ലാം, അമിത് ,കാർത്തിക് , ഫാസിൽ, അഫ്സൽ, ഡെന്നീസ്, അർജുൻ , അബിൻഷാ, അമീൻ, അൻവിൻ എന്നിവരും ഉണ്ടായിരുന്നു. ടൂർണമെന്റിലെ ബെസ്റ്റ് സെറ്ററായി ടീമംഗം ഫാസിലിനെ തിരഞ്ഞെടുത്തതും സ്കൂളിന് നേട്ടമായി ടി എസ് തോമസ്, അൽഫോൻസാ എന്നിവരായിരുന്നു ടീമിന്റെ പരിശീലകർ

നഗരമധ്യത്തിൽ ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിന് മുകളിൽ യുവതി: തടിച്ച് കൂടി നാട്ടുകാരും പൊലീസും: സത്യം അറിഞ്ഞതോടെ മൂക്കത്ത് വിരൽ വച്ച് ജനം …!

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിന് മുകളിൽ നിലയുറപ്പിച്ച് യുവതി. ചെറുവിരലനക്കാതെ ആകാശത്തേക്ക് നോക്കിയും വാഹന ഗതാഗതം നിയന്ത്രിച്ചും പൊലീസ്. നാട്ടുകാരിൽ ചിലർ പെൺകുട്ടിയെ നോക്കുന്നുണ്ട് , അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ , യുവതി കെട്ടിടത്തിന് മുകളിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. സംഭവം എന്താണ് എന്നറിയാൻ വഴിയാത്രക്കാർ മാധ്യമങ്ങളുടെ ഓഫിസിലേക്ക് ചറപറ വിളിച്ചു. നോക്കി നിന്നവർ തുരുതുരെ വിളിച്ചതോടെ സംഭവം ചർച്ചയായി മാറി. പക്ഷേ , കെട്ടിടത്തിന് മുകളിൽ നിന്ന പെൺകുട്ടിയെ ചിലർ സൂക്ഷിച്ച് നോക്കിയതോടെയാണ് കാര്യം കത്തിയത്. കെട്ടിടത്തിന് മുകളിൽ […]

പാലായ്ക്ക് പുതിയ മാണിക്യം : മാണി സി കാപ്പന് ചരിത്ര വിജയം ; ഭൂരിപക്ഷം 2943

സ്വന്തം ലേഖിക കോട്ടയം: പാലായ്ക്ക് പുതിയ മാണിക്യം.54 വർഷം കെ.എം മാണിയെ മാത്രം വിജയിപ്പിച്ച പാലാ മണ്ഡലത്തിലെ പുതിയ രാഷ്ട്രീയ താരോദയത്തിന് തുടക്കും കുറിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിനോട് 2943 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ വിജയമാണ് മാണി സി കാപ്പൻ സ്വന്തമാക്കിയത്. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സർവേകളിൽ മുൻതൂക്കം. സർവേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സി.കാപ്പൻ കാഴ്ചവച്ചത്. വോട്ടെണ്ണിയ മുത്തോലി, മീനച്ചിൽ, കൊഴുവനേൽ ഒഴികെ ബാക്കി എല്ലാ പഞ്ചായത്തുകളിലും മാണി സി.കാപ്പൻ തന്നെയായിരുന്നു മുന്നിൽ. […]

വീട്ടിൽ കയറി കൊന്നു കളയും; വീട് ബോംബെറിഞ്ഞ് തകർക്കും; അയ്മനത്തെ ഡിവൈഎഫ്‌ഐ നേതാക്കൾക്ക് ഗുണ്ടാ നേതാവ് വിനീത് സഞ്ജയന്റെ ഭീഷണി; ഭീഷണി കഞ്ചാവ് മാഫിയക്കെതിരെ പ്രചാരണം നടത്തിയതിന്

സ്വന്തം ലേഖകൻ കോട്ടയം: വീട്ടിൽ കയറി കൊന്നുകളയുമെന്നും, വീട് ബോംബെറിഞ്ഞ് തകർക്കുമെന്നും അയ്മനെത്തെ ഡിവൈഎഫ്‌ഐ നേതാക്കൾക്കും പ്രവർത്തകർക്കും ഗുണ്ടാ നേതാവ് വിനീത് സഞ്ജയന്റെ ഭീഷണി. അയ്മനം പ്രദേശത്ത് സജീവമായ ഗുണ്ടാ കഞ്ചാവ് മാഫിയ സംഘങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് വിനീത് സഞ്ജയൻ പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ പരസ്യമായി വധ ഭീഷണി അടക്കം മുഴക്കിയിരിക്കുന്നത്. അയ്മനം വെസ്റ്റ് ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അഖിൽ പ്രസാദിനെ ഫോണിൽ വിളിച്ചാണ് ഗുണ്ടാ സംഘത്തലവൻ വിനീത് സഞ്ജയൻ ഭീഷണി മുഴക്കിയിരിക്കുന്നത്. കൊലക്കേസിലും, ബോംബ് വടിവാൾ ആക്രമണക്കേസുകളിലും അടക്കം നിരവധി കേസുകളിൽ പ്രതിയാണ് […]

സദ്ഭാവനാ ദിനവും ജയന്തി സമ്മേളനവും തിരുനക്കരയിൽ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: സ്വാമി സത്യാനനന്ദ സരസ്വതിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദിയുടെ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ സദ്ഭാവനാദിനവും ജയന്തി സമ്മേളനവും നടന്നു.രാവിലെ തിരുനക്കര ഗാന്ധി സ്വകയറിൽ ചിന്മയാമിഷനിലെ സുധീർ ചൈതന്യയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ആർ.ശിവരാജൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, താലൂക്ക് പ്രസിഡൻറ് ശങ്കർ സ്വാമി, ജനറൽ സെക്രട്ടറി ജയ്‌മോൻ എന്നിവർ പ്രസംഗിച്ചു.വൈകുന്നേരം തിരുനക്കര വി.എച്ച്.പി ഹാളിൽ നടന്ന ജയന്തി സമ്മേളനം മഹിളാ ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ബിന്ദു മോഹൻ ഉദ്ഘാടനം ചെയ്തു. താാലൂക്ക് പ്രസിഡന്റ് ശങ്കർ സ്വാമിയുടെ […]