സ്കൂൾ കായിക മേള നടത്തിപ്പിലെ പരാജയം: പ്രതിഷേധ കായിക മേളയുമായി കെ എസ് യു
സ്വന്തം ലേഖകൻ കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കായികാധ്യാപകർ നടത്തുന്ന ചട്ടപ്പടി സമരത്തെ തുടർന്ന് സ്കൂൾ കായികമേളകൾ താളം തെറ്റി. സമരക്കാരുമായി യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന് സർക്കാർ മർക്കടമുഷ്ടി എടുത്തതോടെ ആയിരക്കണക്കിന് കായിക താരങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായി. അക്കാദമിക് കലണ്ടർ പ്രകാരം സബ് ജില്ലാ കായികമേള സെപ്റ്റംബർ രണ്ടാം വാരത്തോടെ പൂർത്തിയാകേണ്ടതായിരുന്നു. കോട്ടയം ജില്ലയിലെ 13 ഉപജില്ലകളിൽ 3 ഇടത്ത് മാത്രമാണ് തട്ടിക്കൂട്ട് കായികമേളകൾ എങ്കിലും നടന്നത്. എങ്ങനെയും കായികമേളകൾ പൂർത്തിയാക്കാനാണ് സർക്കാർ എ ഇ ഒ മാർക്ക് നൽകിയിരിക്കുന്ന ഉത്തരവ്. എന്നാൽ മുൻ വർഷങ്ങളിലെ […]